വന്‍കിട കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ദേശീയ ഹരിത െ്രെടബ്യൂണല്‍ റദ്ദാക്കി

വന്‍കിട കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ദേശീയ ഹരിത െ്രെടബ്യൂണല്‍ റദ്ദാക്കി. ഇനി മുതല്‍ വന്‍ കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാകും. നിലവില്‍ അനുമതി വാങ്ങാതെ നടത്തി വന്ന കെട്ടിട നിര്‍മാണങ്ങളെല്ലാം നിറുത്തി വയ്‌ക്കേണ്ടി വരും.
2016ലാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉണര്‍വ് പകരാനെന്ന പേരില്‍ 20,0000 മുതല്‍ 1,50,000 ചതുരശ്ര അടി വരെ വലിപ്പമുള്ള വന്‍കിട കെട്ടിടങ്ങളുടെ പരിസ്ഥിതി അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുന്നത്. എന്നാല്‍ ഇതിനെതിരെ സമര്‍പ്പിച്ച പരാതി പരിഗണിച്ച െ്രെടബ്യൂണല്‍ പരിസ്ഥിതി അനുമതി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജ്ഞാപനം റദ്ദാക്കിയത്.
https://www.facebook.com/Malayalivartha


























