കോടതി വിധി എന്തായാലും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ബിജെപി നേതാവ്

സുപ്രീകോടതി വിധി എന്തുതന്നെയായാലും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ബിജെപി നേതാവ്. ഹിന്ദുക്കള്‍ക്കായി ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബി.ജെ.പി നേതാവ് തപോവന്‍ ഭൗമിക് പറഞ്ഞു. കോടതിവിധി അനുകൂലമല്ലെങ്കില്‍ ലോക്സഭ നിയമനിര്‍മാണത്തിലൂടെ ക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനമെടുക്കും.
എന്നാൽ പ്രസ്താവനക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഭൗമിക് പറഞ്ഞു. അടുത്ത ദീപാവലി ആഘോഷങ്ങള്‍ക്ക് മുൻപ് തന്നെ ക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിടുമെന്നും ഭൗമിക് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഭൗമിക്കിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്തിന്റെ നിയമവാഴ്ചയെ ചോദ്യം ചെയ്യുന്ന സര്‍ക്കാരാണ് ഭരണത്തിലിരിക്കുന്നത് എന്നതിന്റെ തെളിവാണ് ഭൗമികിന്റെ ഈ പ്രസ്താവനയെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.കെ മിശ്ര ആരോപിച്ചു.
https://www.facebook.com/Malayalivartha


























