Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം

ഒരു മാമ്പഴം വിറ്റത് 10,600 രൂപയ്ക്ക്...! ലോകത്തിലെ തന്നെ ഏറ്റവും വിലയും നിലയും ഭംഗിയുമുള്ള മിയാസാക്കി മാമ്പഴം പശ്ചിമബംഗാളിലും, ജപ്പാനില്‍ നിന്നുള്ള അതിവിശേഷപ്പെട്ട മാമ്പഴം ഒരെണ്ണം ഒരു ലക്ഷത്തിന് വിദേശവിപണിയില്‍ വിറ്റ ചരിത്രമുണ്ട്

04 JUNE 2023 09:33 AM IST
മലയാളി വാര്‍ത്ത

ഒരു മിയാസാക്കി മാമ്പഴത്തിന് വില പതിനായിരത്തിലേറെ രൂപ. ലോകത്തിലെ തന്നെ ഏറ്റവും വിലയും നിലയും ഭംഗിയുമുള്ള ഈ വയലറ്റ് മാങ്ങ വിളഞ്ഞത് പശ്ചിമബംഗാളിലെ ബിര്‍ബം ജില്ലയിലെ ഒരു മുസ്ലീം പള്ളിയുടെ വളപ്പിലാണ്. ജപ്പാനില്‍ നിന്നുള്ള അതിവിശേഷപ്പെട്ട മിയാസാക്കി മാങ്ങ ഒരെണ്ണം ഒരു ലക്ഷം രൂപയ്ക്കു വരെ വിദേശവിപണിയില്‍ വിറ്റ ചരിത്രമുണ്ട്. ഒരു കിലോ മിയാസാക്കി മാമ്പഴത്തിന് മൂന്നു ലക്ഷം രൂപ വരെ മാര്‍ക്കറ്റില്‍ വിലയുണ്ട്.

നമ്മുടെ നാട്ടില്‍ സുലഭമായി എത്തുന്ന നീലം, സിന്ദൂരം തുടങ്ങിയ മാങ്ങകള്‍ക്ക് നാട്ടിലിപ്പോള്‍ കിലോയ്ക്ക് അന്‍പതോ അറുപതോ രൂപ മാത്രം വിലയുള്ള കാലത്താണ് 360 ഗ്രാം തൂക്കമുള്ള ഒരു മാങ്ങയ്ക്ക് 10,600 രൂപ വില വീണിരിക്കുന്നത്. ബംഗാളിലെ ബിര്‍ബം ജില്ലയിലെ ദുബ്രജ്പൂര്‍ ഗാസിയ മോസ്‌ക് വളപ്പിലാണ് വിശേഷപ്പെട്ട മിയാസാക്കി മാവുള്ളത്.

സയ്ദ് നിസാമുദീന്‍ എന്ന ചെറുപ്പക്കാരനാണ് മോസ്‌ക് വളപ്പില്‍ ഈ വിശേഷാല്‍ ഇനം മാവ് രണ്ടു വര്‍ഷം മുന്‍പ് നട്ടു വളര്‍ത്തയതെന്നാണ് ദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഈ ചെറുപ്പക്കാരന്‍ അപ്രതീക്ഷിതമായി മരണമടഞ്ഞ സാഹചര്യത്തില്‍ എവിടെ നിന്നാണ് ഈ മാവിന്‍ തൈ കൊണ്ടുവന്നതെന്ന് ആര്‍ക്കും തന്നെ അറിയില്ല.

കഴിഞ്ഞ വര്‍ഷവും ഈ മാവില്‍ ഒന്നു രണ്ടു കായുണ്ടായെങ്കിലും ഇത് അതിവിശേഷപ്പെട്ട വിദേശ ഇനമാണെന്ന് ആര്‍ക്കും അറിവില്ലായിരുന്നു. ഇക്കൊല്ലം കായിച്ച മാങ്ങളുടെ ആകര്‍ഷകനായ വയലറ്റും ചുവപ്പും നിറം നിരീക്ഷിച്ചവരാണ് ഇത് മിയാസാക്കി മാമ്പഴമാണെന്ന് തിരിച്ചറിഞ്ഞത്. മാങ്ങയുടെ അപൂര്‍വ മൂല്യം അറിഞ്ഞ് മോസ്‌ക് അധികൃതര്‍ ഈ മാവിലെ മിയാസാക്കി മാമ്പഴം പ്രദേശത്ത് പൊതുവായി പരസ്യം നല്‍കി ലേലം ചെയ്തുവരികയാണ്.

ഇത്തരമൊരു ലേലത്തിലാണ് ഒരു മാമ്പഴം കഴിഞ്ഞ വെള്ളിയാഴ്ച പതിനായിരത്തില്‍പരം രൂപയ്ക്ക് പ്രദേശത്തെ ബിസിനസുകാരനായ മിര്‍സ ഇസാസ് ബിഗ് ലേലത്തില്‍ പിടിച്ചത്. ശേഷിക്കുന്ന മാങ്ങകളും മോസ് പുനര്‍നിര്‍മാണ ഫണ്ട് ശേഖരണത്തിനായി ലേലം ചെയ്യാനാണ് നിലവിലെ തീരുമാനം. വരുംവര്‍ഷങ്ങളില്‍ ഈ മാവ് മോസ്‌കിന് വന്‍തോതില്‍ വരുമാനം നല്‍കുമെന്നാണ് ദേശവാസികള്‍ പറയുന്നത്. മാങ്ങയുടെ വിലയും മാവിന്റെ മൂല്യവും തിരിച്ചറിഞ്ഞതോടെ ശേഷിക്കുന്ന മാങ്ങകള്‍ക്ക് രാവും പകലും കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

വൈകാതെ ഈ മാവ് ഉയരത്തിലുള്ള ചുറ്റുമതിലിനുള്ളിലാക്കി സുരക്ഷിതമാക്കാനും തീരുമാനമായിട്ടുണ്ട്. ഇപ്പോള്‍ എട്ടടി ഉയരം മാത്രമേയുള്ളു ഈ ചെറിയ മാവിന്. അടുത്ത വര്‍ഷം കാലാവസ്ഥ അനുകൂലമായാല്‍ നൂറ് മാങ്ങയെങ്കിലും ഇതിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ തന്നെ ഏറ്റവും വിലയും നിലയുമുള്ള മിയാസാക്കി മാങ്ങ മൂപ്പെത്തും വരെ വയലറ്റ് നിറവും പഴുക്കുമ്പോള്‍ തിളക്കമുള്ള ചുവപ്പുമായി തീരും. സൂര്യന്റെ മുട്ട എന്ന് അറിയപ്പെടുന്ന ഈ മാങ്ങ ജപ്പാനില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ എത്തിയിട്ടുണ്ട്.

ദക്ഷിണ ജപ്പാനിലെ ക്യോഷു മേഖലയിലെ മിയാസാക്കിയാണ് ഈ മാവിനത്തിന്റെ കേന്ദ്രം. പില്‍ക്കാലത്ത് ഈ വിശേഷാല്‍ മാങ്ങ കടന്നു ചെന്നിടത്തെല്ലാം മിസാസാക്കി എന്നറിയപ്പെടുന്നു. ഇന്ത്യയില്‍ ഒരു മിയാസാക്കി മാവിന്‍തൈയുടെ വില 700 രൂപ വരെയാണ്. 2017ല്‍ ഒരു കിലോ മിയാസാക്കി മാമ്പഴം 2.7 ലക്ഷം രൂപയ്ക്ക് വിറ്റുപോയ ചരിത്രമുണ്ട്. നിലവില്‍ ബംഗാളിലെ മാല്‍ഡയില്‍ മിയാസാക്കി മാവ് വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ബംഗാളിലെ കൃഷിവകുപ്പ് ജപ്പാനിലെ മിയാസാക്കിയില്‍ നിന്ന് നേരിട്ട് അന്‍പത് മാവിന്‍തൈകള്‍ എത്തിച്ചാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.

ഈ ഇനം ബംഗാളിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന സാഹചര്യത്തില്‍ വന്‍തോതില്‍ മിയാസാക്കി മാവിന്‍തോട്ടങ്ങള്‍ വളര്‍ത്തി സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. കേരളത്തിലും ഈ മാവിനം വളരുമെന്നാണ് കാര്‍ഷിക വിദഗ്ധര്‍ പറയുന്നത്. ജപ്പാനില്‍ നിന്ന് ബംഗ്‌ളാദേശി, തായ്‌ലാന്‍ഡ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കും മിയാസാക്കി മാവുകള്‍ എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നാലു വര്‍ഷമായി വിവിധ സംസ്ഥാനങ്ങളില്‍ ഈ ഇനം കൃഷി ചെയ്തുവരുന്നു.

ഇന്ത്യയില്‍ ഏറ്റവും വിലയുള്ള മാവിനങ്ങളിലൊന്നാണ് അല്‍ഫോന്‍സോ. കര്‍ണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഈ മാങ്ങയിനം കിലോയ്ക്ക് മൂവായിരം രൂപ വരെ വിലയുണ്ട്. എന്നാല്‍ ജപ്പാനില്‍നിന്നുള്ള മിയാസാക്കി മാങ്ങയിനത്തിന്റെ അടുത്തൊന്നും എത്തില്ല ഇന്ത്യയില്‍ പോര്‍ച്ചുഗീസുകാര്‍ വ്യാപകമായി കൃഷി ചെയ്ത അല്‍ഫോന്‍സോ മാവും മാങ്ങയും.

ജപ്പാനില്‍ സാധാരണയായി കാണപ്പെടുന്ന ഈ മാമ്പഴത്തിന്റെ വിളവെടുപ്പ് സീസണ്‍ പ്രധാനമായും ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ്. മിയാസാക്കി മാമ്പഴം പഴുക്കുമ്പോള്‍ ആകര്‍ഷകമായ പരിവര്‍ത്തനത്തിന് വിധേയമാകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രതേകത. തുടക്കത്തില്‍ പര്‍പ്പിള്‍ നിറമാണെങ്കില്‍, മാമ്പഴത്തിന്റെ പാകമാകുമ്പോള്‍ ജ്വലിക്കുന്ന ചുവപ്പായി മാറുന്നു. ആന്റി ഓക്സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് അസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് മിയാസാക്കി മാമ്പഴം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചത്താലും വെള്ളംകുടിക്കില്ലെടാ... സെല്ലിൽ രാഹുൽ പച്ച വെള്ളം തൊടുന്നില്ല..! T ഷർട്ടിൽ യുദ്ധം ജയിലിനുള്ളിൽ സംഭവിക്കുന്നത്  (1 hour ago)

രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനവും ലഹരി ഉപയോഗവും...ചോദ്യം ചെയ്തതോടെ ഭ്രാന്തനായി നവജിത്ത് അമ്മയുടെ വിരലുകൾ വെട്ടി..അച്ഛന്റെ കണ്ണ് വെട്ടി ചിതറിച്ചു..എല്ലാം ഗർഭിണിയായ ഭാര്യ നോക്കി നിൽക്കെ...കണ്ട് രക  (1 hour ago)

കേസിൽ പ്രതി മേയറുടെ സഹോദരൻ മാത്രം... മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി  (1 hour ago)

.ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടാണ് സ്റ്റീൽ കുപ്പികൾ കൈയിൽ കരുതാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരിക്കുന്നത്.  (1 hour ago)

രാഹുലിന്റെ MLA സ്ഥാനം പോകില്ല സതീശനെ നാണംകെടുത്തി സണ്ണി..!! കോൺഗ്രസിൽ വെള്ളിടി സതീശാ ആ കട്ടിൽ കണ്ട് പനിക്കേണ്ട  (2 hours ago)

ട്വന്റി-20 മത്സരത്തിലൂടെ കളിക്കളത്തിലേക്ക് എത്തിയേക്കും...  (2 hours ago)

കൂടുതൽ വരുമാനം അരവണ വിൽപ്പനയിൽ നിന്ന്....  (2 hours ago)

റിമാൻഡ് പ്രതി ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ഇന്ന് ആവശ്യമാണ്. ചില ബന്ധങ്ങൾ കാരണം മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത  (2 hours ago)

കരട് വോട്ടർ പട്ടിക 16ന്  (2 hours ago)

ജയിലിലെ രാഹുലിനെക്കാൾ പുറത്തെ ദീപ കാട്ടുതീ..! ദീപയെ അറസ്റ്റ് ചെയ്യാൻ പോലീസ് രാഹുൽ ഇപ്പോഴും ACTIVE...!  (3 hours ago)

ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു  (3 hours ago)

സനൽ പോറ്റി കൊച്ചിയിൽ നിര്യാതനായി...  (3 hours ago)

ദീപയെ അറസ്റ്റ് ചെയ്യാൻ രാത്രിക്ക് രാത്രി വീട്ടിൽ പോലീസ്..? സെല്ലിൽ നിരാഹാരം തുടങ്ങി രാഹുൽ ദീപാ ജോസഫ് റോമിലേക്ക്..ഉടൻ അറസ്റ്റ്  (3 hours ago)

കാച്ചാണിയിൽ റോഡരികിൽ നിന്ന കൂറ്റൻ മാവിന്റെ കൊമ്പൊടിഞ്ഞു  (4 hours ago)

Malayali Vartha Recommends