Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിൽ നാളെ തീർത്ഥാടകർക്ക് നിയന്ത്രണം...രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി, നിലയ്ക്കൽ മുതൽ സന്നിധാനം വരെ ട്രയൽ റൺ ഇന്ന് നടക്കും


നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും.... തലസ്ഥാനത്തും ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു


  കേരളത്തിൽ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴ തുടരുന്നു... വരുന്ന നാല് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചു...  


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

21 SEPTEMBER 2024 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

കൊടുംചൂടിന് അന്ത്യം കുറിക്കാന്‍ സുഹൈല്‍ നക്ഷത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദിക്കും...

ഭീഷണിയായി 2011 എംഡബ്ല്യു 1 എന്ന ഛിന്നഗ്രഹം ഭൂമിയിലേയ്ക്ക് എത്തുന്നു....

മനുഷ്യർക്ക് വാസയോഗ്യമായി തീരാനിടയുള്ള ഗുഹ ചന്ദ്രനിൽ കണ്ടെത്തി ശാസ്ത്രജ്ഞർ; ചന്ദ്രനിൽ നൂറുകണക്കിന് കുഴികളും ആയിരക്കണക്കിന് ലാവാ ട്യൂബുകളും ഉണ്ടാകാമെന്ന് കണ്ടെത്തലുകൾ...

നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്തണം: ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് നിര്‍മ്മല്‍

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തിയെന്നു ശാസ്ത്രജ്‌ഞർ. വാഷിങ്‌ടൺ സർവകലാശാലയിലെ പ്രഫസർ പീറ്റർ നോബിൾ, കാലിഫോർണിയയിലെ സിറ്റി ഓഫ ഹോപ്പ് നാഷണൽ മെഡിക്കൽ സെന്ററിലെ അലക്സ് പൊജിറ്റ്കോവ് എന്നിവരാണു പുതിയ കണ്ടെത്തലിനു പിന്നിൽ. ഇതോടെ ക്ലിനിക്കൽ മരണത്തിനു പുതിയ നിർവചനം വേണ്ടിവന്നേക്കും. നിലവിലുള്ള മാനദണ്ഡ പ്രകാരം മരണമായി കണക്കാക്കുന്ന അവസ്‌ഥയിൽ കോശങ്ങൾ തുടർന്നും പ്രവർത്തിക്കുന്നെന്നാണു കണ്ടെത്തൽ.

ജീവിതകാലത്ത് ഇല്ലാതിരുന്ന കഴിവുകൾ ഈ ഘട്ടത്തിൽ ചില കോശങ്ങൾ ലഭിക്കുമത്രേ. മനുഷ്യരുടേത് ഉൾപ്പെടെയുള്ള മൃതദേഹ കോശങ്ങളിലായിരുന്നു പരീക്ഷണം. തുടർ പരീക്ഷങ്ങൾ 'നിയമപരമായ മരണത്തെ പുനർനിർവചിക്കുന്നതിൽ' കലാശിക്കുമെന്നു വാഷിങ്ടൺ സർവകലാശാലയിലെ പ്രഫസർ പീറ്റർ നോബിൾ വ്യക്തമാക്കി.

ജീവിതവും മരണവും പരമ്പരാഗതമായി വിപരീതമായാണ് വീക്ഷിക്കപ്പെടുന്നത്.എന്നാൽ മരിച്ച ജീവിയുടെ കോശങ്ങളിൽ നിന്ന്
പുതിയ മൾട്ടിസെല്ലുലാർ ജീവരൂപങ്ങളുടെ ആവിർഭാവം ജീവിതത്തിന്റെയും മരണത്തിന്റെയും പരമ്പരാഗത അതിരുകൾക്കപ്പുറത്തുള്ള ഒരു “മൂന്നാം അവസ്‌ഥയെ പരിചയപ്പെടുത്തുന്നു. ചില കോശങ്ങൾക്ക് പോഷകങ്ങൾ, ഓക്സിജൻ, ബയോഇലക്ട്രിസിറ്റി എന്നിവ നൽകുമ്പോൾ മരണശേഷം പുതിയ പ്രവർത്തനങ്ങളുള്ള മൾട്ടിസെല്ലുലാർ ജീവികളായി രൂപാന്തരപ്പെടാനുള്ള കഴിവുണ്ട്.' എന്ന് - പ്രഫ. നോബിൾ കുറിച്ചു.

ഒരു ജീവി മരിച്ചതിനുശേഷം പുതിയ രൂപങ്ങളിൽ നിലനിൽക്കാനുള്ള കോശങ്ങളുടെ കഴിവാണു ഗവേഷകർ ശ്രദ്ധിച്ചത്. ഇത്തരം കോശങ്ങൾക്ക് സ്വയം നിലനിൽക്കാൻ മാത്രമല്ല, സ്വയം നന്നാക്കാനും അടുത്തുള്ള പരുക്കേറ്റ നാഡീകോശങ്ങൾ നന്നാക്കാനും കഴിയും. ജീവിതത്തിൽ നിലവിലില്ലാത്ത പുതിയ കോശ പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങളാണ് ഇത്. പ്രായം, ആരോഗ്യം, ലിംഗ ഭേദം, ജീവി വർഗം തുടങ്ങിയ ഘടകങ്ങളും മൂന്നാം അവസ്ഥയെ സ്വാധീനിക്കും. മൃഗ കോശങ്ങളുടെ മൂന്നാം അവസ്‌ഥയെക്കുറിച്ചു കാര്യമായ ഗവേഷണം വേണ്ടിവരുമെന്നും പ്രഫ. പീറ്റർ നോബിൾ വ്യക്ത്‌തമാക്കി.

വർഷങ്ങളായി, ജീവിതവും മരണവും വിപരീത ശക്തികളായി കാണുന്നു. എന്നിരുന്നാലും, സമീപകാല കണ്ടെത്തലുകൾ ഈ അതിരുകൾക്കപ്പുറത്തുള്ള ഒരു "മൂന്നാം അവസ്ഥ" വെളിപ്പെടുത്തുന്നു. ഈ കണ്ടെത്തലുകൾ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ദീർഘകാല ധാരണകളെ വെല്ലുവിളിക്കുകയും സെല്ലുലാർ പെരുമാറ്റത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യുന്നു.

സാധാരണഗതിയിൽ, ഒരു ജീവിയുടെ പ്രവർത്തനങ്ങളുടെ മാറ്റാനാവാത്ത വിരാമമായിട്ടാണ് മരണം മനസ്സിലാക്കുന്നത്. എന്നിട്ടും, അവയവദാനത്തിൽ ഉപയോഗിക്കുന്നതു പോലെ ചില കോശങ്ങൾ മരണാനന്തരം പ്രവർത്തിക്കുന്നത് തുടരുന്നു. ഇത് കൗതുകകരമായ ചോദ്യങ്ങൾ ഉയർത്തുന്നു: ചില കോശങ്ങൾ മരണശേഷം എങ്ങനെ നിലനിൽക്കും, ഏതൊക്കെ സംവിധാനങ്ങളാണ് ഇത് പ്രാപ്തമാക്കുന്നത്? ഈ അന്വേഷണത്തിലാണ് ഗവേഷകർ പല കണ്ടെത്തലും നടത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊളിച്ചു മാറ്റി ട്രംപ്  (6 minutes ago)

സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതി  (22 minutes ago)

സ്വർണ്ണം, വെള്ളി ബാറുകൾ, മറ്റ് നിധികൾ എന്നിവ കണ്ടെത്തി  (29 minutes ago)

ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന ഈ മേളയുടെ  (43 minutes ago)

വിദേശ യാത്രകൾക്കും വിദേശത്ത് താമസിക്കാനുള്ള അവസരങ്ങൾക്കും യോഗം കാണുന്നു.  (49 minutes ago)

ഹമാസിന് നേരെ ഭീഷണിയുമായി ട്രംപ്  (51 minutes ago)

നടക്കുന്നത് സംശയനിവാരണം  (1 hour ago)

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി,  (1 hour ago)

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന്  (1 hour ago)

വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

ബസ്സില്‍ നിന്നും വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഒരു വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും  (9 hours ago)

നടന്‍ ഗോവര്‍ദ്ധന്‍ അസ്രാണി അന്തരിച്ചു  (9 hours ago)

അന്ധനായി അഭിനയിച്ച് ഭിക്ഷാടനം: കയ്യോടെ പൊക്കി നാട്ടുകാര്‍  (9 hours ago)

ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ചോദിച്ച് ആരാധകനോട് നടി അന്ന രാജന്റെ മറുപടി  (9 hours ago)

യുഎഇയില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളിലേക്ക് പാറകള്‍ ഇടിഞ്ഞു വീണു  (10 hours ago)

Malayali Vartha Recommends