Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻതിരിച്ചടി... ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ.... വ്യക്തിപരമായ കാരണമെന്ന് വിശദീകരണം


ഗ്രഹാനുകൂല്യവും കാര്യവിജയവും; മഹാഭാഗ്യം ആർക്കൊക്കെ?


സ്വർണ്ണക്കൊയ്ത്തുമായി ഇന്ത്യ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം....


  ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ... രാവിലെ ആറു മുതൽ വൈകീട്ട് ആറു മണി വരെയാണ് ഹർത്താൽ, അവശ്യ സർവീസുകളെയും, വാഹനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കി


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

19 FEBRUARY 2026 05:49 PM IST
മലയാളി വാര്‍ത്ത

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

കൊടുംചൂടിന് അന്ത്യം കുറിക്കാന്‍ സുഹൈല്‍ നക്ഷത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദിക്കും...

കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ആലപ്പുഴ ജില്ലയിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ചു. വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ് (VFAES) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ജില്ലയിൽ ആദ്യമായി ജീവനുള്ള ആനകൾക്ക് പകരം അത്യാധുനികമായ ഈ ബദൽ സംവിധാനം ഏർപ്പെടുത്തിയത്. പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും ചേർത്തല ഓംകാരേശ്വരം ശ്രീരാമ സുബ്രഹ്മണ്യ ക്ഷേത്രലേക്കുമാണ് റോബോട്ടിക് ആനകളെ കൈമാറിയത്. 'നീലംകുളങ്ങര വിഷ്ണുദാസൻ', 'ഓംകാരേശ്വരം രാമസേനാപതി' എന്നീ റോബോട്ടിക് ആനകളെ പൂർണ്ണമായ ആചാരങ്ങളോടെ ക്ഷേത്രസമിതികൾ ഏറ്റുവാങ്ങി.

ചാലക്കുടിയിലെ ഫോർ ഹീ- ആർട്‌സ് ക്രിയേഷൻസ് ആർട്ടിസ്റ്റ് പ്രശാന്ത് പ്രകാശിന്റെ നേതൃത്വത്തിൽ ഫൈബറും റബ്ബറും ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചത്. പത്തടി ഉയരവും 500 കിലോ ഭാരവുമുള്ള ഈ റോബോട്ടിക് ആനകളുടെ കണ്ണുകൾ, ചെവികൾ, തുമ്പിക്കൈ, വാൽ എന്നിവ ചലിക്കുന്നവയാണ്. എഴുന്നള്ളത്ത് സമയത്ത് നാല് പേർക്ക് വരെ ഇവയുടെ പുറത്ത് കയറാൻ സാധിക്കും. പാരമ്പര്യവും ആചാരപ്പൊലിമയും ഒട്ടും ചോർന്നുപോകാതെ തന്നെ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ ഈ സംവിധാനം സഹായിക്കുന്നു.

2025 മാർച്ച് ഒന്നിനും 2026 ജനുവരി രണ്ടിനും ഇടയിലുള്ള വെറും പത്ത് മാസത്തിനിടെ കേരളത്തിൽ 20 ആനകളാണ് ചരിഞ്ഞതെന്ന് വി.എഫ്.എ.ഇ.എസ് ചൂണ്ടിക്കാട്ടുന്നു. "ആചാരങ്ങളും ആഘോഷങ്ങളും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്, എന്നാൽ അവ മറ്റൊരു ജീവിയുടെ കണ്ണുനീരിൽ കെട്ടിപ്പടുക്കേണ്ടവയല്ല. ഉത്സവപ്പറമ്പുകളിലെ അമിതമായ ശബ്ദകോലാഹലങ്ങളും ചുട്ടുപൊള്ളുന്ന വെയിലും ആനകളിൽ വലിയ മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്.

ഇത് പലപ്പോഴും അവ അക്രമാസക്തരാകാനും ഭയാനകമായ ദുരന്തങ്ങൾ സംഭവിക്കാനും കാരണമാകുന്നു. കാടുകളിൽ സ്വതന്ത്രമായി കഴിയേണ്ട ആനകളെ നാട്ടിലെ സാഹചര്യങ്ങളിലേക്ക് മാറ്റുന്നത് അവയുടെ അകാല മരണത്തിനും കാരണമാകുന്നു. അടുത്തകാലത്തതായി ഉത്സവങ്ങൾക്ക് വരുന്ന ആനകളുമായി ബന്ധപ്പെട്ട അപകടങ്ങളും പാപ്പാന്മാരുടെ ദാരുണ അന്ത്യവുമെല്ലാം നിലവിലെ രീതികൾ മാറേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണന്ന് വി.എഫ്.എ.ഇ.എസ് സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ സംഗീത അയ്യർ പറഞ്ഞു.

"ആനകളും വെടിക്കെട്ടും പണ്ടേ മുതൽ നമ്മുടെ ക്ഷേത്രോത്സവങ്ങളുടെ ശ്രദ്ധയാകർഷിക്കുന്ന ഭാഗങ്ങളാണ്. പക്ഷേ, സുരക്ഷയ്ക്കും ധാർമ്മികതയ്ക്കും മുൻഗണന നൽകിക്കൊണ്ട്, രണ്ടും ഒഴിവാക്കാൻ ഞങ്ങൾ തീരുമാനമെടുത്തു. ആചാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ജീവജാലങ്ങളോട് കാരുണ്യം കാണിക്കാൻ ഈ നൂതന സംരംഭം സഹായിക്കും." നീലംകുളങ്ങര ക്ഷേത്ര സമിതി പ്രസിഡന്റ് പി. ആർ. പുരുഷൻ പറഞ്ഞു. മനോഹരമായ റോബോട്ടിക് ആനയെ സ്പോൺസർ ചെയ്ത വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സിലെ (വിഎഫ്എഇ) അംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട്, ജീവനുള്ള ആനകളെ ഉപയോഗിക്കുന്നതിന്റെ ധാർമ്മിക, സുരക്ഷാ പ്രശ്‌നങ്ങളെയുംകുറിച്ച് ക്ഷേത്രങ്ങളിൽ അവബോധം വളരുന്നു വരുകയാണെന്ന് ഓംകാരേശ്വരം ക്ഷേത്ര സമിതി പ്രസിഡന്റ് എൻ.ആർ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

നേരത്തെ തമിഴ്‌നാട്ടിലെ ശ്രീ ശങ്കരൻ കോവിലിലും തൃശ്ശൂർ ചക്കംപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലും സംഘടന റോബോട്ടിക് ആനകളെ നൽകിയിരുന്നു. കൂടാതെ, നിലമ്പൂരിൽ 340 കാട്ടാനകൾക്കായി സുരക്ഷിത ഇടനാഴി ഉറപ്പാക്കാൻ നാല് ഏക്കർ ഭൂമി വിട്ടുനൽകിയതും പശ്ചിമ ബംഗാളിൽ 'എലിസെൻസ്' എഐ സാങ്കേതികവിദ്യയിലൂടെ ട്രെയിൻ അപകടങ്ങൾ ഒഴിവാക്കിയതും സംഘടനയുടെ പ്രധാന പ്രവർത്തനങ്ങളിൽ ചിലതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻതിരിച്ചടി... ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ.... വ്യക്തിപരമായ കാരണമെന്ന് വിശദീകരണം  (1 hour ago)

സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസങ്ങളോളം പരിശീലനം നടത്തി തൃശൂരിലെത്തിയ വിദ്യാർഥികൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് പ്രതിപക  (2 hours ago)

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ വ്യക്തിഗത റികർവ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് മെഡൽ  (2 hours ago)

തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (3 hours ago)

ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്ന് പിടിച്ച പ്രതിക്ക് 7 വർഷം കഠിനതടവും 26000 രൂപ പിഴയും  (3 hours ago)

രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക ഉയർന്നു.... കടുത്ത നടപടികളിലേക്ക് കടക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ  (3 hours ago)

സംസ്ഥാന സ്കൂൾ കായികമേള... വിവിധ മത്സരങ്ങളിലെ സംഘാടനപ്പിഴവ് വിദ്യാർഥികളോട് കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ വി ശിവൻകുട്ടി  (4 hours ago)

ഒഡിഷയിൽ നടന്ന ദേശീയ മൗണ്ടെയ്ൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ  (4 hours ago)

കരുവാറ്റ കൊലപാതകം.... കുറ്റാരോപിതയായ പെൺകുട്ടിയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണനയിൽ  (4 hours ago)

  കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (4 hours ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്...  (4 hours ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 800 രൂപയുടെ കുറവ്  (5 hours ago)

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഗോൾഫ് താരം പ്രണവി ശരത്...  (5 hours ago)

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി  (5 hours ago)

Malayali Vartha Recommends