Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

30 MARCH 2026 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

കൊടുംചൂടിന് അന്ത്യം കുറിക്കാന്‍ സുഹൈല്‍ നക്ഷത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദിക്കും...

ആത്മീയമായ ഉള്‍ച്ചേര്‍ക്കലിന്റെയും സാങ്കേതിക തികവിന്റെയും പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തൃശൂര്‍ ലൂര്‍ദ് ഫൊറോന പള്ളിയില്‍ (പുത്തന്‍പള്ളി) കാഴ്ചപരിമിതര്‍ക്കായി സജ്ജമാക്കിയ ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ആക്‌സസിബിള്‍ 'കുരിശിന്റെ വഴി' വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. പാരമ്പര്യമായി ദൃശ്യരൂപങ്ങളിലൂടെ മാത്രം അനുഭവിച്ചിരുന്ന കുരിശിന്റെ വഴിയിലെ പതിനാല് പ്രയാണങ്ങളെയും സ്പര്‍ശനത്തിലൂടെയും ശബ്ദത്തിലൂടെയും അനുഭവിച്ചറിയാന്‍ സാധിക്കുന്ന രീതിയിലാണ് ഇവിടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.   തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് പദ്ധതിയുടെ ഉദ്ഘാടനവും ആശീര്‍വാദ കര്‍മ്മവും നിര്‍വ്വഹിച്ചു. ആത്മീയ അനുഭവങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാകണമെന്നും, മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ സാങ്കേതികവിദ്യ എങ്ങനെ ഒരു സമൂഹത്തെ ചേര്‍ത്തുപിടിക്കുമെന്ന് ഈ പദ്ധതി തെളിയിക്കുന്നുവെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ലൂര്‍ദ് ബസിലിക്ക റെക്ടര്‍ റവ. ഫാ. തോമസ് കാക്കശ്ശേരി ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. കേരളത്തിലെ പ്രമുഖ എന്‍ജിനീയറിങ് സ്ഥാപനമായ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ സാംനിത (SAMNITA) സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബും പുനര്‍ജീവ ടെക്‌നോളജി സൊല്യൂഷന്‍സ് എന്ന സ്റ്റാട്ടപ്പും ചേര്‍ന്നാണ് ഈ നൂതന പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. സാംനിതയുടെ ഫൗണ്ടര്‍ കൂടിയായ റോബിന്‍ ടോമി കാഴ്ച പരിമിതരായ സമൂഹത്തെയും വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളിച്ചാണ് ഈ ആശയം പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്.   ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കൃത്യമായി രൂപകല്‍പ്പന ചെയ്ത ത്രിമാന ചിത്രങ്ങളാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഓരോ സ്റ്റേഷനിലും വിരലുകള്‍ കൊണ്ട് തൊട്ടറിയാവുന്ന രീതിയിലുള്ള ടാക്‌റ്റൈല്‍ റിലീഫുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഓരോ ഭാഗത്തും നല്‍കിയിരിക്കുന്ന ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നതിലൂടെ മലയാളത്തിലും ഇംഗ്ലീഷിലും ആത്മീയ വിവരണങ്ങള്‍ ശ്രവിക്കാനും സാധിക്കും.   കാഴ്ചപരിമിതര്‍ക്ക് മറ്റൊരാളുടെ സഹായമില്ലാതെ തന്നെ ഓരോ സ്റ്റേഷനിലേക്കും എത്തുന്നതിനായി പ്രത്യേക ടാക്‌റ്റൈല്‍ (തറയോട്) പാതകളും ബ്രെയില്‍ ലിപിയിലുള്ള നിര്‍ദ്ദേശങ്ങളും പള്ളി അങ്കണത്തില്‍ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ സാങ്കേതികവശങ്ങളെക്കുറിച്ചും ഇതിന് പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചും സാംനിത ലാബ് സ്ഥാപകനും ടി.സി.എസ് സീനിയര്‍ സയന്റിസ്റ്റുമായ റോബിന്‍ ടോമി വിശദീകരിച്ചു. കാഴ്ചപരിമിതരായ വ്യക്തികളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് ഇതിന്റെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.   കേവലം ഒരു എന്‍ജിനീയറിങ് പ്രോജക്റ്റ് എന്നതിലുപരി, സഹജീവികളോടുള്ള സഹാനുഭൂതിയും ആദരവുമാണ് ഈ നിര്‍മ്മിതിയുടെ അടിസ്ഥാനമെന്ന് ജ്യോതി എന്‍ജിനീയറിങ് കോളേജ് അക്കാദമിക് ഡയറക്ടര്‍ റവ. ഫാ. ഡോ. ജോസ് കണ്ണമ്പുഴ തന്റെ ആശംസ പ്രസംഗത്തില്‍ വ്യക്തമാക്കി. ചടങ്ങില്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് എക്‌സിക്യൂട്ടീവ് മാനേജര്‍ റവ. ഫാ. ഡേവിഡ് നെറ്റിക്കാടന്‍ നന്ദി രേഖപ്പെടുത്തി. പ്രിന്‍സിപ്പല്‍ ഡോ. പി. സോജന്‍ ലാല്‍, ദര്‍ശന സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. സോളമന്‍ കടമ്പാട്ടുപറമ്പില്‍, രജിസ്ട്രാര്‍ ഡോ. വി.എം സേവ്യര്‍, ബസിലിക്ക ട്രസ്റ്റി ജോയ് ജോസഫ് ആലൂര്‍, പുനര്‍ജീവ സി.ഡി.ഒ രശ്മി രവീന്ദ്രനാഥന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ജിനേഷ് കെ.ജെ, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷൈനി എം.ഐ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിശുദ്ധ വാരം ആരംഭിക്കുന്ന വേളയില്‍, ഭിന്നശേഷിക്കാര്‍ക്ക് കൂടി ആരാധനാലയങ്ങള്‍ ഒരുപോലെ പ്രാപ്യമാക്കുക എന്ന വലിയ സന്ദേശമാണ് തൃശൂര്‍ പുത്തന്‍പള്ളിയിലൂടെ ലോകത്തിന് മുന്നിലെത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (11 minutes ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (24 minutes ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (26 minutes ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (34 minutes ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (44 minutes ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (1 hour ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (1 hour ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (1 hour ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (2 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (2 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (2 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (3 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (3 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (3 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (4 hours ago)

Malayali Vartha Recommends