യോയോ ടെസ്റ്റില്‍ വിജയിച്ച സഞ്ജു സാംസണ് വീണ്ടും ഇന്ത്യ എ ടീമില്‍; ബ്ലൂ ടീമില്‍ ബേസില്‍ തമ്പിയും
മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യ എ ടീമില്‍. യോയോ ടെസ്റ്റില്‍ വിജയിച്ചതോടെയാണ് സഞ്ജു ടീമിലെത്തുന്നത്. ഇന്ത്യ എ, ഇന്ത്യ ബി, ദക്ഷിണാഫ്രിക്ക എ, ഓസ്ട്രേലിയ എ എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ചതുര്‍രാഷ്ട്ര മത്സരത്തിലേക്കാണ് സഞ്ജുവിനെ തിരഞ്ഞെടുത്തത്.
കഴിഞ്ഞ ഇംണ്ട് പര്യടനത്തില്‍ ടീമില്‍ ഇടം ലഭിച്ചിരുന്നുവെങ്കിലും യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു. ശ്രേയസ് അയ്യരാണ് ടീമിന്റെ നായകന്. പൃഥ്വി ഷാ, നിതീഷ് റാണ, സൂര്യകുമാര്‍ യാദവ്, ക്രൂണാല്‍ പാണ്ഡ്യ എന്നിവര്‍ ടീമിലുണ്ട്. ദുലീപ് ട്രോഫിക്കുള്ള ബ്ലൂ ടീമില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha