പിന്നാലെ കൂടി ശല്യം ചെയ്തു; ബംഗ്ലാദേശ് ക്രിക്കറ്റ് താരം സാബിര്‍ റഹ്മാനിൽ നിന്നും മോശമായ പെരുമാറ്റമുണ്ടായതായി സാനിയ മിര്‍സ ;ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് ഷൊയ്ബ് മാലിക്കിന്റെ പരാതി
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ ബംഗ്ലാദേശ് ക്രിക്കറ്റ് താരം അപമാനിച്ചുവെന്ന് പരാതി. സാനിയയുടെ ഭര്‍ത്താവും പാക് ക്രിക്കറ്റ് ടീം മുന്‍ നായകനുമായ ഷൊയ്ബ് മാലിക്കാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബംഗ്ലാദേശ് താരം സാബിര്‍ റഹ്മാനാണ് സാനിയയെ സ്ഥിരമായി ശല്യം ചെയ്തിരുന്നത്.
സാനിയ മിര്‍സയോട് താരം മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു വര്‍ഷം മുമ്ബ് പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനായി ബംഗ്ലാദേശില്‍ എത്തിയപ്പോള്‍ താരത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ പരാതി. എന്നാല്‍ മാലിക്കിന്റെ പരാതിയെ തുടര്‍ന്ന് താരത്തിനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്നതിനെപ്പറ്റി ഇതുവരെ മാലിക്കിന് അറിയിപ്പ് നല്‍കിയിട്ടില്ല. അച്ചടക്ക നടപടി പലതവണ നേരിട്ടിട്ടുള്ള താരമാണ് സാബിര്‍ റഹ്മാന്.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാനെത്തിയപ്പോള്‍ മാലിക്കിനൊപ്പം ഭാര്യ സാനിയയും ഉണ്ടായിരുന്നു. ഈ സമയത്താണ് സാബിര്‍ തുടര്‍ച്ചയായി സാനിയയെ പിന്നാലെ കൂടി ശല്യം ചെയ്തത്.
https://www.facebook.com/Malayalivartha