ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ വിജയം ലക്ഷ്യമിട്ട് ഇന്ത്യ ; ജയത്തോടുകൂടി അലിസ്റ്റര്‍ കുക്കിന് യാത്രയയപ്പ് നൽകാൻ ഉറപ്പിച്ച് ഇംഗ്ലണ്ട്
ഇംഗ്ളീഷ് മണ്ണിൽ ഇന്ത്യൻ ടീം അമ്പേ പരാജയപെടുകയായിരുന്നു. മൂന്ന് ടെസ്റ്റിൽ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ ഒരുതവണ മാത്രമാണ് ഇംഗ്ലണ്ടിനെ വിറപ്പിച്ചത്. അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റിന് ഇന്ന് ഇംഗ്ലണ്ടിൽ തുടക്കമാകുമ്പോൾ ഇന്ത്യ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. വിരമിക്കൽ പ്രഖ്യാപിച്ച മുൻക്യാപ്റ്റൻ അലിസ്റ്റര്‍ കുക്കിന്റെ അവസാന മത്സരം ആയതുകൊണ്ടുതന്നെ ഒരു ജയത്തോടുകൂടി അദ്ദേഹത്തിന് യാത്രയയപ്പ് നൽകുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം.
അതേസമയം ഇന്ത്യൻ ടീമിന് സംഭവിച്ച പിഴവുകൾ നികത്താൻ ഈ ജയം അനിവാര്യവുമാണ്. കോഹ്ലിയും പൂജാരയും ഒഴികെയുള്ള ബാറ്റ്സ്മാന്മാര് ഇതുവരെ ഫോമിലെത്തിയിട്ടില്ല. 300 ന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ബുദ്ധിമുട്ടുകയാണ്. അതേസമയം ബൗളിംഗില്‍ പേസര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
https://www.facebook.com/Malayalivartha