ഇനി ആകെ പ്രതീക്ഷയുള്ളത് അടുത്ത ലോകകപ്പ് ; ലോകകപ്പ് കഴിയുന്നതുവരെ ധോണി വിരമിക്കലിനെ കുറിച്ച് ചിന്തിക്കുകയെ വേണ്ട
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിംഗ് ധോണി കളിമതിയാകാണമെന്ന രീതിയിൽ ചർച്ചകൾ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ ധോണി കളിയിൽ തുടരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യ കണ്ട എക്കാലത്തെയും വെടിക്കെട്ട് ഓപണർ വിരേന്ദ്ര സെവാഗ്.
ഇനി ആകെ പ്രതീക്ഷയുള്ളത് അടുത്ത ലോകകപ്പാണ്. ലോകകപ്പ് കഴിയുന്നതുവരെ ധോണി വിരമിക്കലിനെ കുറിച്ച് ചിന്തിക്കുകയെ വേണ്ട എന്നാണ് സെവാഗ് പറഞ്ഞിരിക്കുന്നത്. ഐസിസിയുടെ മൂന്നു പ്രധാന കിരീടങ്ങളും സ്വന്തമാക്കിയ ലോക ക്രിക്കറ്റിലെ തന്നെ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് അദ്ദേഹം. 2014 ഡിസംബറിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ധോണി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെയും ക്യാപ്റ്റന്‍ പദവി അദ്ദേഹം രാജിവച്ചിരുന്നു.
അതേസമയം 2019 ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി പുതിയ ക്യാപ്റ്റന്‍(വിരാട് കോഹ്ലി) തയ്യാറെടുക്കാൻ മതിയായ സമയം ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത് എന്ന് ധോണി പറഞ്ഞു.
https://www.facebook.com/Malayalivartha