Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

എല്‍ ക്ലാസികോ പോരാട്ടത്തില്‍ സിഎസ്‌കെയെ നാല് വിക്കറ്റിന് മുട്ടു കുത്തിച്ച്‌ മുംബൈ ഇന്ത്യൻസ്; ക്യാച്ചുകള്‍ കൈവിട്ട് കളഞ്ഞത് മത്സരത്തില്‍ നിര്‍ണായകമായി: എം.എസ്. ധോണി

02 MAY 2021 03:04 PM IST
മലയാളി വാര്‍ത്ത

ഐപിഎല്ലിന്റെ 14ാം സീസണിലെ ഏവരും കാത്തിരുന്ന എല്‍ ക്ലാസികോ പോരാട്ടത്തില്‍ സിഎസ്‌കെയെ നാല് വിക്കറ്റിന് മുട്ടു കുത്തിച്ച്‌ മുംബൈ ഇന്ത്യന്‍സ്. ബാറ്റിംഗ് വെടിക്കെട്ടിന് സാക്ഷ്യം വഹിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തപ്പോള്‍ അവസാന പന്തിലാണ് മുംബൈ ലക്ഷ്യം മറികടന്നത്. കീറോണ്‍ പൊള്ളാര്‍ഡിന്റെ (34 പന്തില്‍ 87*) ബാറ്റിങ് വെടിക്കെട്ടാണ് മുംബൈക്ക് ആവേശ ജയം സമ്മാനിച്ചത്.

സിഎസ്‌കെയുടെ വമ്പൻ സ്‌കോറിനെതിരേ തുടക്കം മുതല്‍ ആക്രമിച്ച്‌ കളിച്ച മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ സിഎസ്കെ ബൗളര്‍മാര്‍ക്ക് വലിയ പഴുതുകള്‍ ഒന്നും നല്‍കാതെയാണ് മത്സരം സ്വന്തമാക്കിയത്. മുംബൈക്കെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷം എവിടെയാണ് സിഎസ്‌കെയ്ക്ക് പിഴച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നായകന്‍ എം. എസ്. ധോണി.

 

 

മനോഹരമായ പിച്ചാണ് ഡല്‍ഹിയിലേത്. ഇതൊരു കടുത്ത മത്സരമായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. മത്സരത്തില്‍ നടപ്പാക്കേണ്ട പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ബൗളര്‍മാര്‍ക്ക് പിച്ചില്‍ പിന്തുണ ലഭിക്കാതെ വരുമ്പോൾ ക്യാച്ചുകളാണ് സഹായിക്കുക.

 

 

 

 

 

 

 

 

 

 

 

 

 

 

 

എന്നാല്‍ നിര്‍ണ്ണായക സമയത്ത് ഞങ്ങള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ടേബിളിന്റെ തലപ്പത്ത് തന്നെയായതിനാല്‍ തോല്‍വി വലിയ മാനസിക പ്രയാസം ഉണ്ടാക്കില്ല. എന്നാല്‍ ഇപ്പോഴും ഇതൊരു പാഠമാണ്. വരും മത്സരങ്ങളില്‍ ബൗളര്‍മാര്‍ കൂടുതല്‍ നന്നായി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ധോണി പറയുകയുണ്ടായി.

സിഎസ്കെയുടെ സ്കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ മുംബൈക്കായി ഒന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കം നല്‍കാന്‍ ക്വിന്റന്‍ ഡീകോക്കിനും (38), രോഹിത് ശര്‍മക്കും (34) സാധിച്ചു.

 

എന്നാല്‍ ചെറിയ ഇടവേളയില്‍ രോഹിതിനെയും സൂര്യകുമാര്‍ യാദവിനെയും (3) ഡീകോക്കിനെയും മടക്കി സിഎസ്‌കെ ശക്തമായ തിരിച്ചുവരവ് നടത്തി. പിന്നീട് കീറോണ്‍ പൊള്ളാര്‍ഡ്-ക്രുണാല്‍ പാണ്ഡ്യ (32) കൂട്ടുകെട്ടാണ് മുംബൈയെ മത്സരത്തിലേക്ക് തിരിച്ച്‌ കൊണ്ടുവന്നത്. നാലാം വിക്കറ്റില്‍ 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

ക്രുണാലിന് പിന്നാലെ ചെറിയ ഒരു വെടിക്കെട്ട് നടത്തി ഹാര്‍ദിക് പാണ്ഡ്യയും (16), ജിമ്മി നീഷമും (0) മടങ്ങിയെങ്കിലും ഒരു വശത്ത് തകര്‍ത്തടിച്ച പൊള്ളാര്‍ഡ് മുംബൈയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. എട്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 255.88 സ്‌ട്രൈക്കറേറ്റിലായിരുന്നു പൊള്ളാര്‍ഡിന്റെ പ്രകടനം. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ ലൂങ്കി എന്‍ഗിഡിയുടെ ഓവറില്‍ പൊള്ളാര്‍ഡ് രണ്ട് ഫോറും ഒരു സിക്സും നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു.

നേരത്തെ, ഷാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ 18ാം ഓവറിന്റെ അഞ്ചാം പന്തില്‍ ലോങ് ഓണില്‍ പൊള്ളാര്‍ഡിന്റെ അനായാസ ക്യാച്ച്‌ ഫാഫ് ഡുപ്ലെസിസിന് ലഭിച്ചെങ്കിലും അദ്ദേഹത്തിനത് കൈയിലാക്കാന്‍ സാധിച്ചില്ല. സിഎസ്‌കെയുടെ വിശ്വസ്തനായ ഈ ഫീല്‍ഡറുടെ കയ്യില്‍ നിന്ന് വന്ന പിഴവിന് വിലയായി അവര്‍ക്ക് തോല്‍വിയാണ് നേരിടേണ്ടി വന്നത്.

 

വീണു കിട്ടിയ ജീവന്‍ മുതലാക്കിയ പൊള്ളാര്‍ഡ് പിന്നീടൊരവസരവും നല്‍കാതെ മുംബൈയെ വിജയത്തിലേക്കുമെത്തിച്ചു. ഇത് കൊണ്ട് തന്നെയാണ് മികച്ച ബാറ്റിംഗ് പ്രകടനങ്ങളും ബൗളിംഗ് പ്രകടനങ്ങളും മാത്രമല്ല ക്യാച്ചുകളും മത്സരങ്ങള്‍ ജയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു എന്ന് പറയുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (3 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (3 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (3 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (4 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (4 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (4 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (4 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (4 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (4 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (4 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (4 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (4 hours ago)

Malayali Vartha Recommends