ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടം; മുംബൈ വാങ്കഡെ സ്റ്റേഡിയം ഉറ്റുനോക്കുന്നത് മിന്നും പ്രകടനം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ചെന്നൈ സൂപ്പർ കിംഗ്സിന് നേരിടുമ്പോൾ ത്രില്ലിംഗ് പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടമാണ്.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ബൗളിംഗ് നിരയാണ് ഹൈദരാബാദിന്റെ ശക്തി. സ്പിൻ ബൗളറായ റാഷിദ് ഖാന്റെ ഫോമിനെ ആശ്രയിച്ചാണ് സൺറൈസേഴ്സ് തന്ത്രങ്ങൾ മെനയുന്നത് എന്നാൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തത് റാഷിദ് ഖാന് വെല്ലുവിളിയാണ്.
ഭുവനേശ്വർ കുമാറും സിദ്ധാർത്ഥ കൗളും ഉൾപ്പെടുന്ന ബൗളിങ് നിര ചെന്നൈയുടെ എന്തിനും പോന്ന ബാറ്റിംഗ് നിരയെ കീഴടക്കാൻ കഴിയുന്നതാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ്. വാലറ്റം വരെയും മികച്ച ബാറ്റിംഗ് താരങ്ങളാണുള്ളത് ടൂർണമെൻറിലെ മികച്ച ബാറ്റിംഗ് ബൗളിംഗ് ലൈനുകൾ ഏറ്റുമുട്ടുമ്പോൾ അവിസ്മരണീയ പോരാട്ടമാവും എന്നുറപ്പ്.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha






















