Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാക്കിസ്ഥാനെ ഏഴു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ വനിതകളുടെ ടി20 ഏഷ്യാകപ്പ് ഫൈനലിലേക്ക്

09 JUNE 2018 12:16 PM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാനെ ഏഴു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ വനിതകളുടെ ടി20 ഏഷ്യാകപ്പ് ഫൈനലിലേക്ക് മാര്‍ച്ചു ചെയ്തു. പാക്കിസ്താന്‍ ഉയര്‍ത്തിയ 73 റണ്‍സ് ലക്ഷ്യം പതിനേഴാം ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്ത പാക്കിസ്താന്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് നേടി.

തുടര്‍ന്ന് 73 റണ്‍സ് എന്ന ചെറിയ ലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ മിതാലി രാജിനെ നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രം പിറന്നപ്പോഴാണ് മിതാലിനെ രാജിനെ ഇന്ത്യയ്ക്ക് നഷ്ടമായത്. തൊട്ടുപിന്നാലെ അനം അമീന്‍ തന്നെ ഇന്ത്യയുടെ രണ്ടാമത്തെ വിക്കറ്റും പറിച്ചു. ഒരു റണ്‍ പോലും എടുക്കാതെയാണ് ദീപ്തി ശര്‍മ്മയെ അമീന്‍ മടക്കിയത്.

രണ്ടു ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ടു വിക്കറ്റിന് അഞ്ചു റണ്‍സ് എന്ന നിലയില്‍ ഇന്ത്യയെ പ്രതിരോധത്തിലേക്ക് പാക്കിസ്താന്‍ തള്ളിവിട്ടു. പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും സ്മൃതി മന്ദാനയും ചേര്‍ന്ന് മന്ദഗതിയില്‍ ഇന്ത്യയ്ക്ക് അടിത്തറ പാകി വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

വിജയത്തിലേക്ക് അടുത്തെത്തിയപ്പോള്‍ 38 റണ്‍സ് എടുത്ത സ്മൃതി മന്ദാനയുടെ വിക്കറ്റ് നശ്ര സന്ദു വീഴ്ത്തി. ഇന്ത്യന്‍ സ്‌കോര്‍ 70 ല്‍ എത്തിനില്‍ക്കുമ്പോഴായിരുന്നു സ്മൃതി മന്ദാനയെ നഷ്ടമായത്. പതിനേഴാം ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്ന് വനിതകളുടെ ഏഷ്യാകപ്പ് ഫൈനലിലേക്ക് മാര്‍ച്ചു ചെയ്തു.

ഇന്നു നടക്കുന്ന ബംഗ്ലാദേശും മലേഷ്യയും തമ്മിലുള്ള സെമി പോരാട്ടത്തിലെ വിജയികളാകും ഫൈനലിലെ ഇന്ത്യയുടെ എതിരാളി. ഞായാറാഴ്ച ആണ് വുമണ്‍സ് ടി20 ഏഷ്യാകപ്പ് ഫൈനല്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (2 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (26 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (50 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

Malayali Vartha Recommends