ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് പബ്ലിസിറ്റി നൽകി ഹാസിന്‍ ജഹാന്‍;റംസാൻ കഴിഞ്ഞാൽ മുഹമ്മദ് ഷമിയുടെ രണ്ടാം വിവാഹമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ
ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും ഭാര്യ ഹാസിന്‍ ജഹാന്റെയും പ്രശ്‌നങ്ങളും ആരോപണങ്ങളും അവസാനിക്കുന്നില്ല. ഭര്‍ത്താവിനെതിരെ വീണ്ടും ആരോപണവുമായി എത്തിയിരിക്കുകയാണ് ഹാസിന്‍. മുഹമ്മദ് ഷമി മറ്റൊരു വിവാഹത്തിന് തയ്യാറാകുകയാണെന്ന് ഹാസിന്‍ പറയുന്നു. പെരുന്നാള്‍ കഴിഞ്ഞാല്‍ വിവാഹമാണെന്നും ഹാസിന്‍ പറയുന്നു. എത്രയും പെട്ടെന്ന് വിവാഹമോചനം നല്‍കാന്‍ ഷമി ആവശ്യപ്പെട്ടെന്നും ഹാസിന്‍ പറയുന്നു. എന്നാല്‍, ഇതുകേട്ട ഷമി ചിരിക്കുകയാണ് ചെയ്തത്.
ഷമി ഇതിനു ഉത്തരം നല്‍കിയത് ഇങ്ങനെ.. ഒരു കല്യാണം ചെയ്തതു തന്നെ ജീവിതത്തില്‍ വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ഇനിയും അത്തരം ഭ്രാന്ത് ഞാന്‍ കാണിക്കുമെന്ന്, മറ്റൊരു പെണ്‍കുട്ടിയെ കല്യാണം കഴിക്കുമെന്ന്, ഷമി പറയുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹാസിന്‍ പല ആരോപണങ്ങളും തനിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. ഇതൊരു ഹോബിയായി എടുത്തിരിക്കുകയാണ്. എന്തായാലും നല്ലത്, എന്റെ രണ്ടാം വിവാഹത്തിന് നിങ്ങളെയും ക്ഷണിക്കുന്നുവെന്നും ഷമി പരിഹസിച്ചുകൊണ്ട് പറഞ്ഞു.
https://www.facebook.com/Malayalivartha