Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ബെല്‍ജിയം മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തി

09 JUNE 2015 10:43 AM IST
മലയാളി വാര്‍ത്ത.

ഫിഫ റാങ്കിങ്ങിലെ രണ്ടാം സ്ഥാനത്തെ ന്യായീകരിക്കുന്ന പ്രകടനത്തിലൂടെ ബെല്‍ജിയം മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ 43ന് പരാജയപ്പെടുത്തി. പാരീസിലെ സ്‌റ്റേഡ് ഡി ഫ്രാന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന സൗഹൃദമത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മൗറാന്‍ ഫെല്ലെയ്‌നിയുടെ ഇരട്ടഗോളുകളാണ് ബെല്‍ജിയത്തിന്റെ വിജയമുറപ്പിച്ചത്. 

പതിനേഴാം മിനിറ്റിലും നാല്പത്തിരണ്ടാം മിനിറ്റിലും ഫെല്ലെയ്‌നി നേടിയ ഗോളുകള്‍ മത്സരത്തിന്റെ ഇടവേളയില്‍ ബെല്‍ജിയത്തിന് 20ന്റെ മുന്‍തൂക്കം സമ്മാനിച്ചിരുന്നു. അമ്പത്തിമൂന്നാം മിനിറ്റില്‍ മാത്യൂ വാല്‍ബ്യൂണ ഫ്രാന്‍സിനായി ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍, റാദ്യ നൈന്‍ഗോളാന്റെയും എഡന്‍ ഹസാര്‍ഡിന്റെയും ഗോളുകള്‍ ബെല്‍ജിയത്തെ 41ന് മുന്നില്‍ക്കടത്തി.
മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ നബീല്‍ ഫെക്കിറിന്റെയും ദിമിത്രി പായേയുടെയും ഗോളുകള്‍ ഫ്രാന്‍സിന്റെ പ്രതീക്ഷയുണര്‍ത്തിയെങ്കിലും, അവസാന നിമിഷങ്ങളില്‍ ബെല്‍ജിയം പ്രതിരോധം കൂടുതല്‍ ഗോള്‍ വഴങ്ങാതെ കാത്തു. 

യൂറോകപ്പ് യോഗ്യതാ റൗണ്ടുകള്‍ പുനരാരംഭിക്കാനിരിക്കെ, ഫ്രാന്‍സിനെതിരെ നേടിയ വിജയം മാര്‍ക്ക് വില്‍മോട്‌സ് പരിശീലിപ്പിക്കുന്ന ബെല്‍ജിയത്തിന് ആത്മവിശ്വാസം പകരും. വെള്ളിയാഴ്ച വെയ്ല്‍സിനെതിരെയാണ് ബെല്‍ജിയത്തിന്റെ അടുത്ത യോഗ്യതാമത്സരം. ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയവും വെയ്ല്‍സും അഞ്ച് കളികളില്‍ 11 പോയന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 minutes ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (38 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (49 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends