ലാ ലിഗയിൽ അലാവസിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്...

ലാ ലിഗയിൽ അലാവസിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടീമിന്റെ തോൽവി
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ചുവപ്പ് കാർഡ് കണ്ട് ജൂഡ് ബെല്ലിങ്ങ്ഹാം പുറത്തായത് റയലിന് തിരിച്ചടിയായി. അലാവസിന് മുന്നിൽ വീണതോടെ റയലിന്റെ തുടർച്ചയായ പത്ത് മത്സരങ്ങളുടെ വിജയ സ്ട്രീക്കിനും അന്ത്യമായി. തോൽവിയോടെ ലാലിഗയിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് വീണു.
ടൂർണമെന്റിൽ എൽച്ചെയെ തോൽപ്പിച്ച അത്‌ലറ്റികോ മാഡ്രിഡാണ് രണ്ടാമത്. പോയിന്റ് ടേബിളിൽ ഒന്നാമത് ബാഴ്‌സലോണയാണ്. മത്സരത്തിന്റെ തുടക്കത്തിൽ മികച്ച മുന്നേറ്റങ്ങളുമായി വിനീഷ്യസ് ജൂനിയർ കുതിച്ചു. എന്നാൽ, 22-ാം മിനിറ്റിൽ ടോണി മാർട്ടിനെസിലൂടെ അലാവസ് മുന്നിലെത്തി. ഡീൻ ഹുയ്‌സന്റെ പിഴവ് മുതലെടുത്ത അലാവസ് സ്‌ട്രൈക്കർ റയൽ വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അലാവസ് റയലിനെ ഒരിക്കൽ കൂടി ഞെട്ടിക്കുകയും ചെയ്തു.
61-ാം മിനിറ്റിൽ ഡയസിന്റെ പാസ് സ്വീകരിച്ച ഏഞ്ചൽ പെരസ് റയൽ ഗോളി കോർട്ടോയിസിനെ മറികടന്ന് ലക്ഷ്യം കാണുകയും ചെയ്തു. എട്ട് മിനിറ്റുകൾക്കപ്പുറം റയൽ എംബാപ്പെ തിരിച്ചടിച്ചു. ഒരു ഡിഫൻഡറെ മറികടന്ന് മുന്നേറിയ താരം ഡിഫ്ലക്ഷനിലൂടെ പന്ത് വലയിലാക്കി.
https://www.facebook.com/Malayalivartha
























