Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശംസയുമായി മുഖ്യമന്ത്രി..... സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...

ആദ്യ ക്വാര്‍ട്ടറില്‍ ചിലിക്ക് ഉറുഗ്വായ് വെല്ലുവിളി

24 JUNE 2015 10:02 AM IST
മലയാളി വാര്‍ത്ത.

ആദ്യ ക്വാര്‍ട്ടര്‍ അങ്കത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഗ്രൂപ് എ ജേതാക്കളായ ആതിഥേയര്‍ ചിലിയും നിലവിലെ ജേതാക്കളായ ഉറുഗ്വായും ഏറ്റുമുട്ടും. ഈ കോപ സ്വന്തമാക്കാന്‍ നോമ്പുനോറ്റിരിക്കുകയാണ് ചിലിക്കാര്‍. ആതിഥേയരായതിന്റെ പേരിലത്തെിയ കോപ കിരീടം, മറ്റാര്‍ക്കും വിട്ടുകൊടുക്കാതിരിക്കാന്‍ എന്തു വില നല്‍കാനും ഏതു വിട്ടുവീഴ്ചക്കും ഒരുക്കം. അങ്ങനെയൊരു വിട്ടുവീഴ്ചയുടെ ആനുകൂല്യത്തിലാണ് അര്‍തുറോ വിദാലെന്ന താരം നാളെ ചിലിക്കുവേണ്ടി ക്വാര്‍ട്ടറില്‍ പന്തുതട്ടാനിറങ്ങുന്നത്. ഗ്രൂപ് മത്സരങ്ങളുടെ ഇടവേളയില്‍ മദ്യപിച്ച് കാറോടിച്ച് അപകടത്തില്‍പെട്ടതിന് അറസ്റ്റിലായ വിദാലിനെ െ്രെഡവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മാത്രം വിട്ടയച്ചു. ചിലിയന്‍ നിയമമനുസരിച്ച് 10 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റത്തില്‍നിന്ന് താരത്തെ രക്ഷിച്ചത് നാടിന് കോപ കിരീടമണിയണമെന്ന ഒരൊറ്റ ആഗ്രഹത്തിന്റെ മാത്രം ബലത്തില്‍. മൂന്ന് കളിയില്‍ മൂന്ന് ഗോളടിച്ച് ടോപ്‌സ്‌കോറര്‍ പട്ടികയിലുള്ള വിദാലില്‍നിന്ന് ചിലി അത്രമാത്രം പ്രതീക്ഷിക്കുന്നു.
കോപ ഗ്രൂപ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ കുലുങ്ങാത്ത ഏക ടീമെന്ന പെരുമയുമായാണ് ചിലിയുടെ നോക്കൗട്ട് പടപ്പുറപ്പാട്. ഗ്രൂപ് \'എ\'യില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയുമായി ജേതാക്കളായി. ഇതുവരെ 10 ഗോളുകള്‍ അടിച്ചുകൂട്ടിയവര്‍ അക്കാര്യത്തിലും മുമ്പന്മാര്‍. രണ്ട് ഗോള്‍ വീതം നേടിയ ചാള്‍സ് അരാഗ്വിലും എഡ്വേര്‍ഡോ വര്‍ഗാസും ആതിഥേയ ടീമില്‍ നിന്നുതന്നെ.
തങ്ങളുടെ കന്നിക്കിരീടത്തിനൊരുങ്ങുന്ന ലാ റോയയെ വ്യത്യസ്തരാക്കുന്നതും ജയിക്കാനുള്ള അടങ്ങാത്ത ആവേശംതന്നെ. ആദ്യ മത്സരത്തില്‍ എക്വഡോറിനെ (20) തോല്‍പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ മെക്‌സികോയോട് സമനില വഴങ്ങിയെങ്കിലും (33) ഗോളെണ്ണം കുറച്ചില്ല. അവസാന മത്സരത്തില്‍ ബൊളീവിയയെ 50ത്തിന് തകര്‍ത്തുകൊണ്ട് ആധികാരിക കുതിപ്പിന് അടിവരയുമിട്ടു.
ബ്രസീലും അര്‍ജന്റീനയും നിറംമങ്ങിയപ്പോള്‍ ആരാധകരില്‍ ഒരുപക്ഷം ചിലിക്കൊപ്പവും ചാഞ്ഞുകഴിഞ്ഞു.
ആക്രമണമാണ് തങ്ങളുടെ തന്ത്രമെന്ന് കോച്ച് ജോര്‍ജ് സാംപോളിയും വ്യക്തമാക്കുന്നു. \'ക്വാര്‍ട്ടറിനായി ചിലി കളിശൈലി മാറ്റില്ല. വലിയ എതിരാളികളെ വീഴ്ത്താന്‍ ഇതേ ശൈലിതന്നെ തുടരും\' കോച്ചിന്റെ വാക്കുകള്‍.
അതേസമയം, കഴിഞ്ഞ നാല് കോപയില്‍ മൂന്നു തവണയും ചിലി ക്വാര്‍ട്ടര്‍ ഫൈനലില്‍ മടങ്ങിയെന്ന ദൗര്‍ഭാഗ്യവും വിടാതെ പിന്തുടരുന്നു. മെക്‌സികോ, ബ്രസീല്‍, വെനിസ്വേല എന്നിവരായിരുന്നു അന്ന് വഴിമുടക്കിയവര്‍.
ടീം ന്യൂസ്: അറസ്റ്റ് വിവാദത്തിനു പിന്നാലെ ബൊളീവിയക്കെതിരായ മത്സരത്തില്‍ അര്‍തുറോ വിദാലിനെ കോച്ച് പുറത്തിരുത്തുമെന്നായിരുന്നു വാര്‍ത്തകള്‍. പക്ഷേ, സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംനേടിയ വിദാല്‍ കളംനിറഞ്ഞു കളിക്കുകയും ചെയ്തു. ഈ യുവന്റസ് താരം തന്നെയാവും സാംപോളിയുടെ നാളെത്തെയും വജ്രായുധം. ആദ്യ മത്സരത്തില്‍ ചുവപ്പുകാര്‍ഡുകണ്ട മത്യാസ് ഫെര്‍ണാണ്ടസും തിരിച്ചത്തെും.
നാലുവര്‍ഷം മുമ്പ് കിരീടമുയര്‍ത്തിയ ഉറുഗ്വായ് ഇക്കുറി ക്വാര്‍ട്ടറില്‍ എത്തിയതുതന്നെ അദ്ഭുതമെന്ന് ചിന്തിക്കുന്നവരുമുണ്ട്. ലൂയി സുവാരസ് എന്ന സൂപ്പര്‍താരമില്‌ളെന്ന ഭയം ചിലിയിലേക്ക് പറക്കുംമുമ്പേ ചാമ്പ്യന്മാരെ വേട്ടയാടിയെങ്കിലും പന്തുരുണ്ടുതുടങ്ങിയതോടെ കിരീട ഫേവറിറ്റുകള്‍ എന്ന് വിളിച്ചവരേക്കാള്‍ ഉറുഗ്വായ് തിളങ്ങി. ഗ്രൂപ് \'ബി\'യില്‍നിന്ന് അര്‍ജന്റീനക്കും പരഗ്വേക്കും പിന്നിലായി മൂന്നാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലത്തെിയതെങ്കിലും മിന്നുന്ന പ്രകടനമായിരുന്നു മൂന്ന് കളിയിലും പുറത്തെടുത്തത്.

ഇനി, മൂന്ന് ജയമകലെ കിരീടമെന്ന മന്ത്രത്തിലേക്കാണ് ചാമ്പ്യന്‍പടയെ കോച്ച് ഓസ്‌കര്‍ ടബാരെസ് നയിക്കുന്നത്. വീണ്ടും കിരീടമണിഞ്ഞാല്‍, കോപയില്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുന്ന നാലാമത്തെ രാജ്യമെന്ന പദവിയാവും ടീമിന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല...  (9 minutes ago)

വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു...  (30 minutes ago)

യുവാവ് ഷോക്കേറ്റ് മരിച്ചു  (48 minutes ago)

സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും  (1 hour ago)

വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം  (1 hour ago)

കോട്ടയം ഈരാറ്റുപേട്ടയില്‍ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ...  (1 hour ago)

ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തില്‍ കിരീടം  (2 hours ago)

ഡോണ്‍വ ഡെത്ത്വെല്‍സണ്‍ ലപാങ് അന്തരിച്ചു  (2 hours ago)

പര്യടനം ഡിസംബര്‍ 20 വരെ നീളും..  (2 hours ago)

പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസര്‍ കെഡേറ്റ് എസ്.ബാലുവിന് ...  (2 hours ago)

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (3 hours ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (3 hours ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (3 hours ago)

പരിഹാര ക്രിയ ചെയ്യാനായി എത്തിയപ്പോഴാണ് അപകടം  (3 hours ago)

Malayali Vartha Recommends