Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

സെവിയ്യയെ തകര്‍ത്ത് ബാഴ്‌സലോണ യുവേഫ സൂപ്പര്‍ കപ്പ് കിരീടം നേടി

12 AUGUST 2015 08:54 AM IST
മലയാളി വാര്‍ത്ത.

ഗോള്‍മഴ തീര്‍ത്ത പോരാട്ടത്തില്‍ സെവിയ്യയെ തകര്‍ത്ത് ബാഴ്‌സലോണ യുവേഫ സൂപ്പര്‍ കപ്പ് കിരീടം നേടി. ആവേശംമുറ്റിയ മത്സരത്തില്‍ എക്‌സ്ട്രാ ടൈമില്‍ സ്പാനിഷ് താരം പെഡ്രോ റോഡ്രിഗസ് നേടിയ ഗോളിലൂടെയാണ് ബാഴ്‌സ ജേതാക്കളായത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ ബാഴ്‌സ നേടി. 90 മിനിറ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ നാലു ഗോളുകള്‍ വീതം നേടി ഇരുടീമുകളും സമനില പാലിച്ചതാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങാന്‍ കാരണം.
ബാഴ്‌സക്കായി ലയണല്‍ മെസ്സി ഏഴാം മിനിറ്റിലും 15ാം മിനിറ്റിലും ഓരോ ഗോളുകള്‍ നേടി. 44ാം മിനിറ്റില്‍ റാഫിഞ്ഞയും 52ാം മിനിറ്റില്‍ ലൂയി സുവാരസും സെവിയ്യ വല കുലുക്കി. മൂന്നാം മിനിറ്റില്‍ എവര്‍ ബനേഗ, അമ്പത്തിഏഴാം മിനിറ്റില്‍ ജോസ് അന്‍േറാണിയോ റേയെസ്, 72ാം മിനിറ്റില്‍ കെവിന്‍ ഗെമെയ്‌റോ, 81ാം മിനിറ്റില്‍ എവെന്‍ കൊനോപ്‌ളാങ്ക എന്നീ താരങ്ങള്‍ സെവിയ്യക്ക് വേണ്ടി ഗോളടിച്ചത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ സെവിയ്യന്‍ താരം എവര്‍ ബനേഗ ഫ്രീ കിക്കിലൂടെ ബാഴ്‌സ വല ചലിപ്പിച്ചു. പിന്നാലെ ഏഴാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നിന്നു എടുത്ത സൂപ്പര്‍ ഷോട്ടിലൂടെ മെസ്സി സമനില പിടിച്ചു. 15ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ മെസ്സി ഗോള്‍ ആവര്‍ത്തിച്ചു. ഇടവേളക്ക് മുമ്പ് റാഫിഞ്ഞ മൂന്നാം ഗോള്‍ അടിച്ചു ബാഴ്‌സക്ക് ലീഡ് നല്‍കി. എന്നാല്‍, ബാഴ്‌സയുടെ അലസത സെവിയ്യ 57ാം മിനിറ്റില്‍ റേയെസിലൂടെ ഗോളാക്കി മാറ്റി. 72ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗെമെയ്‌റോ ഗോളാക്കിയതോടെ സെവിയ്യ പോരാട്ട വീര്യം പുറത്തെടുത്തു.
രണ്ടാം പകുതി അവസാനിക്കാനിരിക്കെ 81ാം മിനിറ്റില്‍ മികച്ച ഷോട്ടിലൂടെ കൊനോപ്‌ളാങ്ക സെവിയ്യയുടെ നാലാം ഗോള്‍ നേടി ബാഴ്‌സയുമായി സമനില ഉറപ്പിച്ചു. മെസിയുടെ കിടിലന്‍ ഷോട്ട് സെവിയ്യന്‍ ഗോളി തടുത്തിട്ടെങ്കിലും അവസരം മുതലാക്കിയ പെഡ്രോ റോഡ്രിഗസ് ബോള്‍ വലയിലെ ത്തിച്ചു ബാഴ്‌സക്ക് കിരീടം സമ്മാനിച്ചു.

ബ്രസീലിയന്‍ സ്റ്റാര്‍ സ്‌െ്രെടക്കര്‍ നെയ്മറില്ലാതെയാണ് പ്രീ സീസണിലെ നിര്‍ണായക മത്സരത്തിന് ബാഴ്‌സ ടീം ഇറങ്ങിയതെങ്കിലും അര്‍ജന്റീനിയന്‍ താരം മെസ്സി മികച്ച പ്രകടനം കാഴ്ചവെച്ചു. മാഞ്ചസ്റ്ററിലേക്ക് കൂടുമാറുന്ന പെഡ്രോ റോഡ്രിഗസിന് ബാഴ്‌സ കുപ്പായത്തിലെ യാത്രയയപ്പ് പോരാട്ടം കൂടിയായിരുന്നു ഇത്തവണത്തെ യുവേഫ ഫൈനല്‍. ബാഴ്‌സ നാലു തവണയും സെവിയ്യ ഒരു തവണയും യുവേഫ കപ്പില്‍ കിരീടമണിഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗണേശ് കുമാറിനെതിരെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം  (32 minutes ago)

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (46 minutes ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (53 minutes ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (1 hour ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (2 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (2 hours ago)

റഹീമിനെ അറസ്റ്റ് ചെയ്യും..? SFI-യുടെ കൂടും കുടുക്കയും പറിച്ചടിച്ച് രാഹുൽ..! SFI-യെ തളയ്ക്കുമെന്ന്..കൂടോടെ ഇറങ്ങി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (2 hours ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (3 hours ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (3 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (4 hours ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (4 hours ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (4 hours ago)

Malayali Vartha Recommends