Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

മഞ്ഞയില്‍ കുളിച്ച് കൊച്ചി: മത്സരം അവിസ്മരണീയമാക്കാന്‍ കാണികളുടെ ഒഴുക്ക്

06 OCTOBER 2015 03:28 PM IST
മലയാളി വാര്‍ത്ത.

എപ്പോഴും തിരക്കേറിയ നഗരമാണ് കൊച്ചി. എവിടെ തിരഞ്ഞാലും പലയിടത്തേക്കായി പായുന്നവര്‍ എന്നാല്‍ ഇന്ന് കൊച്ചിയിലെ കണ്ണുകള്‍ എല്ലാം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്. അവിടെ ഇന്ന് ഏഴു മണിക്കാണ് കൊച്ചിയിലെ പൂരത്തിന്റെ അരങ്ങേറ്റം. ഐഎസല്ലിന്റെ രണ്ടാം സീസണില്‍ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും തമ്മില്‍ കൊമ്പുകോര്‍ക്കും.
പ്രതിരോധത്തിലെ വിള്ളലുകള്‍ പ്രത്യക്ഷപ്പെടരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍. രണ്ടാം സീസണിലെ ആദ്യ അങ്കത്തിനിറങ്ങുന്നത്. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ മാര്‍ക്വീ താരം സ്‌പെയിനിന്റെ കാര്‍ലോസ് മര്‍ച്ചേനയുടെ അഭാവം പ്രതിരോധത്തില്‍ ആശങ്കയുണര്‍ത്തുന്നുണ്ടെന്ന് ഉറപ്പ്. കോച്ച് ടെയ്‌ലറുടെ ശരീരഭാഷയില്‍ അത് വ്യക്തമാണ്.
ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായ സന്ദേശ് ജിംഗാനും ആദ്യ മത്സരത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ പ്രതിരോധത്തില്‍ \'പണി\' കിട്ടുമോയെന്ന പേടിയിലാണ് ബ്ലാസ്‌റ്റേഴ്‌സ്. പരിശീലന മത്സരത്തില്‍ മികവ് കാട്ടിയ ബ്രസീല്‍ താരം ബ്രൂണോ പെറോണും ഇംഗ്ലീഷ് താരം പീറ്റര്‍ റെമഗെയും അവസരത്തിനൊത്തുയരുമെന്ന കോച്ച് പീറ്റര്‍ ടെയ്‌ലറുടെ വാക്കുകളില്‍ വിശ്വസിച്ച് ആരാധകര്‍ക്ക് കാത്തിരിക്കാം. ഇന്ത്യന്‍ താരങ്ങളായ സൗമിക് ദേയും ഗുര്‍വീന്ദര്‍ സിങ്ങും ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

പഴയ കാലത്തിന്റെ ഫുട്‌ബോള്‍ പെരുമ ഉണര്‍ത്തി ഐഎസ്എല്‍

വലിപ്പചെറുപ്പമില്ലാതെ തിളക്കുന്ന ഗ്യാലറികള്‍ കൊച്ചിക്ക് സ്വന്തം. ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കു കാണികളുടെ പിന്തുണ വളരെ വലുതാണ്. അതു വീണ്ടും തിരിച്ചു പിടിക്കാനായതാണ് ഐഎസ്എല്ലിന്റെ ആദ്യത്തെ വിജയം. കാണികളുടെ പിന്തുണയില്‍ കളിക്കാനായാല്‍ ഒരു താരത്തിന്റെ ആത്മവിശ്വാസം പതിന്മടങ്ങു വര്‍ധിക്കുമെന്നു കളിക്കാരും പരിശീലകരും ഒരേസ്വരത്തില്‍ പറയുന്നു. കൂടുതല്‍ കുട്ടികള്‍ ഫുട്‌ബോള്‍ അക്കാദമികളിലേക്കെത്തിയതാണ് ഐഎസ്എല്‍ വരുത്തിയ ശ്രദ്ധേയമായ മാറ്റമെന്നു തേവര എസ്എച്ച് ഫുട്‌ബോള്‍ അക്കാദമി പരിശീലകന്‍ കെ. രവീന്ദ്രന്‍. കൂടാതെ സ്‌പോണ്‍സര്‍മാരും ഇപ്പോള്‍ ഫുട്‌ബോളിനെ കാര്യമായെടുക്കുന്നു. ടൂര്‍ണമെന്റുകള്‍ക്കു സ്‌പോണ്‍സര്‍മാരെ കിട്ടാതെ അലഞ്ഞ കാലത്തില്‍ നിന്നുള്ള മാറ്റം ഐഎസ്എല്ലിന്റെ സംഭാവനയാണെന്നു രവീന്ദ്രന്‍ പറയുന്നു.
ചെറിയ കുട്ടികള്‍ അടക്കം കാര്യമായി ഐഎസ്എല്‍ കാണുന്നുണ്ട്. ഓരോ കളിക്കാരെക്കുറിച്ചും ക്ലബുകളെക്കുറിച്ചും കുട്ടികള്‍ ചര്‍ച്ച ചെയ്യുന്നു. ശക്തിയും ദൗര്‍ബല്യവും വരെ വിശദമായി അവര്‍ക്കറിയാം. ഗ്രാസ് റൂട്ട് തലത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഐഎസ്എല്‍ എത്തിച്ചു. അക്കാദമികളിലേക്കു കുട്ടികളെ വിടാന്‍ മാതാപിതാക്കള്‍ക്കുണ്ടായിരുന്ന മടി മാറിയെന്നു ഫാക്ട് ഫുട്‌ബോള്‍ അക്കാദമി പരിശീലകന്‍ വാള്‍ട്ടര്‍ ആന്റണി പറയുന്നു. ഏതായാലും നഗരത്തിന് ഇന്ന് മഞ്ഞയുടെ ആഘോഷരാവാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (12 minutes ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (25 minutes ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (29 minutes ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (35 minutes ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (58 minutes ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (1 hour ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (1 hour ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (1 hour ago)

സിബിഐ ചെന്നൈയിലെ ടിവികെ ആസ്ഥാനം സന്ദർശിച്ചു;  (1 hour ago)

തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...  (1 hour ago)

നാല് വയസുകാരനെ കൊലപ്പെടുത്തി രണ്ടാനമ്മ  (1 hour ago)

യുവതിക്കു നേരേ ലൈംഗികാതിക്രമം  (1 hour ago)

മരണസംഖ്യ ഉയരുന്നു  (1 hour ago)

ശ്രീ അയ്യപ്പൻ ടൈറ്റിൽ ലോഞ്ച് മല്ലികാസുകുമാരൻ നിർവ്വഹിച്ചു...  (1 hour ago)

കിഫ്ബി ഒരു വെള്ളാന: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

Malayali Vartha Recommends