Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ മുഖ്യപരിശീലകനായി ടെറി ഫീലാനെ നിയമിച്ചു

02 NOVEMBER 2015 01:01 PM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ താഴേത്തട്ടില്‍ ഫുട്‌ബോള്‍ വികസിപ്പിക്കാനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പദ്ധതിയുടെ ടെക്‌നിക്കല്‍ ഡയറക്ടറും മുന്‍ അയര്‍ലന്‍ഡ് താരവുമായ ടെറി ഫീലാനെ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിച്ചു. ഐഎസ്എല്ലിലെ മോശം പ്രകടനത്തെത്തുടര്‍ന്നു സ്ഥാനമൊഴിഞ്ഞ പീറ്റര്‍ ടെയ്‌ലര്‍ക്കു പകരമാണു നിയമനം.

ഒരു വര്‍ഷമായി ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ സ്‌കൂളില്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന നാല്‍പത്തെട്ടുകാരനായ ടെറിയുമായി സീസണിന്റെ തുടക്കം മുതല്‍ ബ്ലാസ്‌റ്റേഴ്‌സ് കളിക്കാര്‍ക്കു നല്ല ബന്ധമാണുള്ളതെന്ന് സിഇഒ വിരേന്‍ ഡിസില്‍വ പറഞ്ഞു. ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ആവശ്യപ്പെടുന്ന ആക്രമണ ഫുട്‌ബോളിലേക്കു കളിക്കാര്‍ക്കു വഴിതുറന്നുകൊടുക്കാന്‍ ഫീലാനു കഴിയും. കളിക്കാരനെന്ന നിലയ്ക്കുള്ള അനുഭവസമ്പത്തിനുമപ്പുറം സാങ്കേതികത്തികവുള്ള പരിശീലകന്‍ കൂടിയാണദ്ദേഹമെന്നും ഡിസില്‍വ പറഞ്ഞു. ടെറി ഫീലാന്‍ മുഖ്യപരിശീലകനാകുന്നതോടെ ട്രെവര്‍ മോര്‍ഗന്‍ വീണ്ടും സഹപരിശീലകസ്ഥാനത്തേക്കു മാറും. ചെന്നൈയിന്‍ എഫ്‌സിയുമായി സമനിലയില്‍ പിരിഞ്ഞ മല്‍സരത്തിനു ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ ഒരുക്കിയതു മോര്‍ഗന്‍ ആയിരുന്നു.
ഐഎസ്എല്‍ രണ്ടാം പതിപ്പിലെ ആദ്യ മല്‍സരം ജയിച്ചെങ്കിലും രണ്ടാമത്തെ കളി സമനില വഴങ്ങിയ കേരള ടീം തുടര്‍ച്ചയായ നാലു പരാജയം നേരിട്ടതോടെയാണു ടെയ്‌ലര്‍ സ്ഥാനമൊഴിഞ്ഞത്. താല്‍ക്കാലിക ചുമതലക്കാരനായ ട്രെവര്‍ മോര്‍ഗന്റെ ശിക്ഷണത്തില്‍ മോശമല്ലാത്ത മധ്യനിരക്കളി പുറത്തെടുത്തെങ്കിലും ഗോളവസരങ്ങള്‍ പാഴാക്കിയതിനാല്‍ ചെന്നൈയിനുമായി സമനിലകൊണ്ടു തൃപ്തിപ്പെടേണ്ടിവുന്നു. പുതിയൊരു പരിശീലകന്‍ ഇതാ വരുന്നു എന്ന മട്ടില്‍ ടീം മാനേജ്‌മെന്റ് ദിവസവും സൂചനകള്‍ നല്‍കിക്കൊണ്ടിരുന്നെങ്കിലും പുറത്തുനിന്നൊരാളെ കണ്ടെത്താനാവാഞ്ഞതിനാലാണു ക്യാംപിന്റെ ഭാഗംതന്നെയായ ടെറിക്കു നറുക്കുവീണത്.

നാലാം തീയതി കലൂര്‍ സ്‌റ്റേഡിയത്തില്‍ എഫ്‌സി പുണെ സിറ്റിയുമായാണു ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം. അടുത്ത നാലു വര്‍ഷത്തിനകം ഇന്ത്യയുടെ ദേശീയ ടീമില്‍ പകുതിയിലേറെ മലയാളി താരങ്ങളാവണം എന്ന ലക്ഷ്യത്തോടെയാണു ഫുട്‌ബോള്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നു ടെറി പറഞ്ഞു. അതുമായി മുന്നോട്ടു പോകവെയാണു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (1 minute ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (15 minutes ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (43 minutes ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (51 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (58 minutes ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (1 hour ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 hour ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (9 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (11 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (11 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (12 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (13 hours ago)

Malayali Vartha Recommends