ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ആര്‍സനലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തോല്‍വി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ വമ്പന്മാര്ക്ക് തോല്‍വി. ആര്‍സനലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും കനത്ത തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി വന്‍ വിജയം നേടി. ലീഗില്‍ രണ്ടാംസ്ഥാനത്തുള്ള ആര്‍സനലിനെ സതാംപ്ടന് തകര്‍ത്തു. എതിരില്ലാത്ത നാലുഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്സിന്റെ തോല്‍വി. ഷെയ്ന് ലോങ്ങിന്റെ ഇരട്ടഗോളുകള്‍ക്കൊപ്പം കുക്കോ മാര്‍ട്ടിനസും ജോസെ ഫോന്റെയും സതാംപ്ടനായി വലകുലുക്കി.
എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് സ്റ്റോക്ക് സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തറപറ്റിച്ചത്. ലീഗില്‍ ഒന്നാമതുള്ള ലെസ്റ്റര്‍ സിറ്റിയുടെ തേരോട്ടത്തിന് ലിവര്‍പൂള്‍ തടയിട്ടു. ഏകപക്ഷീയമായ ഒരുഗോളിനാണ് ലിവര്‍പൂളിന്റെ ജയം.സെപ്റ്റംബര്‍ അവസാനം ആര്സലിനോടായിരുന്നു ഇതിനുമുന്‍പ് ലെസ്റ്റര്‍ തോറ്റത്.
ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് സണ്ടര്‍ലാന്‍ഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി കിരീടപ്രതീക്ഷ കാത്തു. ആര്‍സനലിനേക്കാള്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ മൂന്നാമതാണ് സിറ്റി. 38 പോയിന്റുമായി ലെസ്റ്റര്‍ സിറ്റി തന്നെയാ്ണ് ഒന്നാമത്.വാറ്റ്ഫോര്‍ഡുമായി സമനിലയില്‍ പിരിഞ്ഞ ചെല്‍സി പതിനഞ്ചാം സ്ഥാനത്താണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha