Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

റയലില്‍ തുടക്കം ഗംഭീരമാക്കി സിനെദിന്‍ സിദാന്‍, ബെയ്‌ലിന് ഹാട്രിക്ക്

11 JANUARY 2016 05:18 PM IST
മലയാളി വാര്‍ത്ത.

പരിശീലകസ്ഥാനമേറ്റെടുത്ത സിനെദിന്‍ സിദാന് റയല്‍ മാഡ്രിഡില്‍ വിജയത്തുടക്കം. ഗാരെത് ബെയ്‌ലിന്റെ ഹാട്രിക്കിന്റെയും കരിം ബെന്‍സെമയുടെ ഇരട്ടഗോളിന്റെയും കരുത്തില്‍ ഡിപ്പോര്‍ട്ടിവോ ലാ കൊരുണയെ റയല്‍ അഞ്ചുഗോളിന് മുക്കി. ഇതോടെ സ്പാനിഷ് ലീഗ്പട്ടികയില്‍ ആദ്യ മൂന്നുസ്ഥാനക്കാര്‍ തമ്മിലുള്ള പോയിന്റ് വ്യത്യാസം രണ്ടായി കുറഞ്ഞു. ഗ്രനഡയെ തോല്‍പ്പിച്ച് ആദ്യ പടിയിലെത്തിയ ബാഴ്‌സലോണയ്ക്ക് 18 കളിയില്‍നിന്ന് 42 പോയിന്റാണുള്ളത്. അത്രയുംതന്നെ മത്സരം കളിച്ച അത്‌ലറ്റിക്കോ മാഡ്രിഡിന് 41ഉം ഒരു കളി കൂടുതല്‍ കളിച്ച റയലിന് 40 പോയിന്റുമുണ്ട്.
കിക്കോഫിനുമുമ്പ് വമ്പിച്ച വരവേല്‍പ്പ് നല്‍കിയാണ് റയല്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ സിദാനെ സ്വീകരിച്ചത്. സിദാന്റെ ഇഷ്ടനമ്പറായ അഞ്ച് പതിപ്പിച്ച റയലിന്റെ ജേഴ്‌സി ഈ മുന്‍താരത്തിന് നല്‍കി. കിക്കോഫ് കഴിഞ്ഞ് 15 മിനിറ്റില്‍ ഫ്രഞ്ച് ടീമില്‍ സിദാനൊപ്പം കളിച്ചിരുന്ന കരിം ബെന്‍സെമ റയലിനെ മുന്നിലെത്തിക്കുകയുംചെയ്തു. സെര്‍ജിയോ റാമോസിന്റെ പാസില്‍നിന്നായിരുന്നു ബെന്‍സെമയുടെ ഗോള്‍.
ഏഴുമിനിറ്റില്‍ ബെയ്ല്‍ തന്റെ ആദ്യ ഗോളിലൂടെ റയലിന്റെ ലീഡുയര്‍ത്തി. ഇടവേളയ്ക്കുതൊട്ടുമുമ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍നേടാനുള്ള അവസരം ഉണ്ടാക്കുകയുംചെയ്തു. വശത്തുനിന്ന് ബെയ്ല്‍ നല്‍കിയ ക്രോസ് റൊണാള്‍ഡോ കനത്ത ഹെഡ്ഡറിലൂടെ ഗോളിയെ കീഴടക്കിയെങ്കിലും പോസ്റ്റില്‍ തട്ടി പന്ത് മടങ്ങി. അവസരത്തിന് നന്ദിപറഞ്ഞ് റൊണാള്‍ഡോ രണ്ടാംപകുതിയുടെ നാലാം മിനിറ്റില്‍ ബെയ്‌ലിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കി. റൊണാള്‍ഡോ നല്‍കിയ സുനസദരന്‍ പാസ് ഓട്ടത്തില്‍ ബെയ്ല്‍ ഡിപ്പോര്‍ട്ടിവോ കീപ്പര്‍ ജെര്‍മന്‍ ലക്‌സിനെ മറികടത്തി വലയിലെത്തിച്ചു.
63ാം മിനിറ്റില്‍ ബെയ്ല്‍ ഹാട്രിക് തികച്ചു. ടോണി ക്രൂസിന്റെ കോര്‍ണറില്‍ തലവച്ചായിരുന്നു മൂന്നാംഗോള്‍. സീസണില്‍ ബെയ്‌ലിന്റെ രണ്ടാം ഹാട്രിക്കായിരുന്നു ഇത്. കളി അവസാനിക്കാന്‍ 15 മിനിറ്റ് നില്‍ക്കെ ജെയിംസ് റോഡ്രിഗസിനുവേണ്ടി ബെയ്ല്‍ തിരിച്ചിറങ്ങി. കളിയില്‍ ആകെ നിറംമങ്ങിയ റൊണാള്‍ഡോയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ബെന്‍സെമയായിരുന്നു റയലിന്റെ അഞ്ചാം ഗോള്‍ നേടിയത്. പരിക്കുസമയത്ത് ബെന്‍സെമ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (7 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (13 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (22 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (35 minutes ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (52 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (1 hour ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (3 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends