ചൈനീസ് സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മല്‍സരത്തിനിടെ താരത്തിന്റെ കാല് വട്ടമൊടിഞ്ഞു തൂങ്ങി; വിഡിയോ
ചൈനീസ് സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മല്‍സരത്തിനിടെ സെനഗല്‍ ഫുട്ബോളര് ഡെംബാ ബായുടെ കാലൊടിഞ്ഞു. ഷാങ്ഹായ് ഷെന്ഹുവക്കു വേണ്ടി കളിയ്ക്കുന്ന ഡെംബായ്ക്കു ഷാങ്ഹായ് സിപ്ജുമായുള്ള നഗരപ്പോരാട്ടത്തിനിടെയാണു പരുക്കേറ്റത്.
63-ാം മിനിറ്റില്‍ സുന് സിയാങ്ങുമായി കൂട്ടിയിടിച്ചു വീണ മുപ്പത്തിയൊന്നുകാരന് ഡെംബായുടെ ഇടതുകാല് വട്ടമൊടിഞ്ഞു തൂങ്ങി. പരുക്കിന്റെ ഭീകരദൃശ്യത്തിന്റെ വിഡിയോ സാമൂഹ മാധ്യമങ്ങളില്‍ ഉടന്‍തന്നെ വൈറലാവുകയും ചെയ്തു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ മുന്‍ താരമായ ഡെംബായുടെ പ്രഫഷനല്‍ കരിയര്‍ തന്നെ അവസാനിപ്പിക്കുന്ന തരത്തിലുള്ള പരുക്കാണിത്. ഡെംബായെ നഷ്ടപ്പെടുന്നതിലും നല്ലതു കളി തോല്‍ക്കുന്നതായിരുന്നു. 2-1 വിജയത്തിനുശേഷം ഷെന്‍ഹുവ കോച്ച് ഗ്രിഗോറിയോ മന്‍സാനോ പറഞ്ഞു.
https://www.facebook.com/Malayalivartha