ബാലണ്‍ ദ്യോര്‍ പുരസ്കാരത്തിന്റെ നാമനിര്‍ദ്ദേശ പട്ടികയില്‍ റൊണാള്‍ഡോയും ബെയ്ലും അഗ്യൂറോയും ഉള്‍പ്പെടുന്നു
ഈ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്കാരത്തിന്റെ നാമനിര്‍ദേശ പട്ടികയില്‍ റയല്‍ മാഡ്രിഡ് താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരെത്ത് ബെയില്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യൂറോ, യുവന്റസിന്റെ ഗോള്‍കീപ്പര്‍ ജിയാന്‍ലുയിജി ബഫണ് എന്നിവര്‍ ഇടം പിടിച്ചു.
ഫ്രഞ്ച് കായിക മാസികയാണ് ഇക്കാര്യം പുറത്തുവിട്ടത്. നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റു 30 താരങ്ങളുടെ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് മാസിക റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏഴു വര്‍ഷമായി ബാലണ്‍ഡിയോര്‍ പുരസ്കാരം കൈകളിലേന്തുന്നത് മെസിയും റൊണാള്‍ഡോയുമാണ്. 2009, 2010, 2011, 2012,2015 വര്‍ഷങ്ങളില്‍ മെസിയും 2013,2014 വര്‍ഷങ്ങളില്‍ റൊണാള്‍ഡോയും പുരസ്കാരം നേടി.
ലാലീഗയില്‍ പന്തു തട്ടുന്നവരില്‍ ഒരാള്‍ക്ക് ഇത്തവണ പുരസ്കാരം ലഭിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha