ബെയ്ല് തിരിച്ചെത്തി; റയലിന് സൂപ്പര്‍ ജയം
പരിക്കിന്റെ പിടിയില്‍നിന്നും മോചിതനായി തിരിച്ചെത്തിയ ഗരേത് ബെയ്ല് സൂപ്പര്‍ ഗോളുമായി തിളങ്ങിയ മത്സരത്തില്‍ റയല്‍ മാഡ്രിഡ് എസ്പാനിയോളിനെ തകര്‍ത്തു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് റയലിന്റെ ജയം. ആദ്യ പകുതിയില്‍ അല്‍വാരോ മൊറാത്ത ലക്ഷ്യം കണ്ടപ്പോള്‍ രണ്ടാം പകുതിയിലായിരുന്നു ബെയ് ലിന്റെ ഗോള്‍.
കളിയുടെ 33ാം മിനിറ്റിലാണ് മൊറാത്ത എസ്പാനിയോള്‍ വലചലിപ്പിച്ചത്. ഇസ്കോയുടെ നീളന്‍ ക്രോസിന് തലവച്ചാണ് മൊറാത്ത ലക്ഷ്യം കണ്ടത്. 83ാം മിനിറ്റിലായിരുന്നു ബെയ് ലിന്റെ ഗോള്‍.
https://www.facebook.com/Malayalivartha