ആമി ജാക്സണ് ട്വിറ്ററില്‍ പരിഹാസം...
ഡാന്‍സ് ചെയ്ത് ഏറ്റവുമധികം ട്രോള്‍ എന്ന റെക്കോര്‍ഡ് അടുത്തിടെയാണ് ഐശ്വര്യ ധനുഷ് നേടിയത്. ആ റെക്കോര്‍ഡ് ആമി ജാക്സണ്‍ മറികടക്കുമെന്നാണ് തോന്നുന്നത്. കാരണം അത്രയേറെ വിമര്‍ശനങ്ങളാണ് ആമി നേടിയെടുക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ന്റെ പത്താം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ ആമി ജാക്സണ്‍ അവതരിപ്പിച്ച നൃത്തം പ്രേക്ഷകര്‍ക്ക് തീരെ ഇഷ്ടമായില്ല.
ഡാന്‍സ് കഴിഞ്ഞതിനു പിന്നാലെ ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും വിമര്‍ശനങ്ങള്‍ വന്നുതുടങ്ങി. ഓം ശാന്തി ഓം, കാലാ ചഷ്മ എന്നീ ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പമായിരുന്നു ആമിയുടെ നൃത്തം. ഈ രണ്ടു ഗാനങ്ങളും അവയിലെ നൃത്തവും എക്കാലത്തേയും മികച്ച ഹിറ്റ് പ്രകടനങ്ങളാണെന്നതാണ് ആമിയ്ക്കു വിനയായത്.
ആമിയ്ക്കു ഡാന്‍സ് ചെയ്യാനറിയില്ല, ആമിയുടെ നൃത്താധ്യാപകര്‍ പണി നിര്‍ത്തി കാശിയ്ക്കു പോയി കാണും. ഇങ്ങനെ പോകുന്നു ട്വീറ്റുകള്‍. ആമിയും ഡാന്‍സും ഇന്നലെ മുതല്‍ക്കേ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആണ്. ഐപിഎലുമായി ബന്ധപ്പെട്ട ട്രോളുകള്‍ക്ക് ആമി ജാക്സണ്‍ തുടക്കമിട്ടിരിക്കുകയാണ് എന്നു തന്നെ പറഞ്ഞാല്‍ മതിയല്ലോ.
https://www.facebook.com/Malayalivartha