Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

സൂപ്പര്‍ താരം ലയണല്‍ മെസ്സിയ്ക്ക് ഇന്ന് 29-ാം പിറന്നാള്‍!

24 JUNE 2017 01:19 PM IST
മലയാളി വാര്‍ത്ത

ലോകം കണ്ട ഏറ്റവും മികച്ച കാല്‍പ്പന്ത് കളിക്കാരന്‍...അങ്ങനെ പറയുന്നതില്‍ മെസ്സിയുടെ എതിരാളികള്‍ക്ക് പോലും മടിയുണ്ടാകില്ല. ഫുട്‌ബോളിലെ മിശിഹാ എന്ന് വിളിപ്പേരുള്ള ലയണല്‍ ആന്ദ്രെസ് മെസ്സി എന്ന ലിയോ മെസ്സിയ്ക്ക് ഇന്ന് 29 വയസ്സ് തികയുന്നു. 1987 ജൂണ്‍ 24-ന് അര്‍ജന്റീനയിലെ റൊസാരിയോയിലാണ് മെസ്സിയുടെ ജനനം. മരിയ,മത്തിയാസ്,റോഡ്രിഗോ എന്നിവരാണ് മെസ്സിയുടെ സഹോദരങ്ങള്‍.

അര്‍ജന്റീനയിലെ ഒരു ഇടത്തരം കടുംബത്തിലാണ് മെസ്സിയുടെ ജനനം. അച്ഛന്‍ ജോര്‍ജ് ഹൊരാസിയോ മെസ്സി. അമ്മ സെലിയ മരിയ. കാല്‍പ്പന്ത് കളി ഇഷ്ട്ടപ്പെടുന്ന ഒരു കുടുംബത്തിലായിരുന്നു മെസ്സി ജനിച്ച് വീണത്. കുഞ്ഞ് നാളില്‍ തന്നെ പന്ത് കളിയോട് കടുത്ത അഭിനിവേശമായിരുന്നു മെസ്സിയ്ക്ക്. തന്റെ അഞ്ചാം വയസ്സില്‍ തന്നെ പിതാവ് ഹൊരാസിയോ മെസ്സി പരിശീലിപ്പിച്ചിരുന്ന ഫുട്‌ബോള്‍ ക്ലബ്ബില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കൊണ്ടായിരുന്നു മെസ്സിയുടെ ഫുട്‌ബോള്‍ പ്രവേശനം. പക്ഷേ കൂടെയുണ്ടായിരുന്നവരേക്കാള്‍ പൊക്കം കുറവായതിനാല്‍ മെസ്സിയ്ക്ക് മാനസികമായും ശാരീരികമായും ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു. ഗ്രൗണ്ടിലായാലും സ്‌കൂളിലായാലും ഏറ്റവും പൊക്കം കുറഞ്ഞ കുട്ടി മെസ്സിയായിരുന്നു.

വിധി പിന്നെയും മെസ്സിയെ വേട്ടയാടി. പതിനൊന്നാം വയസ്സില്‍ വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവ് മൂലമുള്ള അസുഖം പിടിപെട്ടു. മൂന്ന് വര്‍ഷത്തോളം കാലുകളില്‍ കമ്പിയിട്ടാണ് മെസ്സി കഴിഞ്ഞിരുന്നത്. എന്നാല്‍ ചികിത്സ തുടരാന്‍ മെസ്സിയുടെ കുടുംബത്തിന് കഴിഞ്ഞില്ല. ക്ലബ്ബിലെ മികച്ച കളിക്കാരിലൊരാളായിട്ടും മെസ്സിയുടെ ചികിത്സാ ചെലവുകള്‍ ക്ലബ് ഏറ്റെടുത്തില്ല. അവിടെ നിന്നുമാണ് മെസ്സിയുടെ ജീവിതത്തിലെ വഴിത്തിരിവ് ആരംഭിക്കുന്നത്. പതിമൂന്നാം വയസ്സില്‍ സ്‌പെയിനില്‍ നിന്നുള്ള എഫ്.സി ബാഴ്‌സലോണയില്‍ നിന്നും ഒരു ഓഫര്‍ വന്നു. അവരുടെ യൂത്ത് ടീമില്‍ കളിക്കുകയാണെങ്കില്‍ ചികിത്സാ ചെലവ് തങ്ങള്‍ ഏറ്റെടുക്കാം. പിന്നെ ഒന്നും ആലോചിച്ചില്ല. മെസ്സിയും കുടുംബവും സ്‌പെയിനിലേക്ക് വണ്ടി കയറി. കൈയ്യില്‍ പണമോ ജോലിയോ ഇല്ലാതെ. എല്ലാം ഒരു വിശ്വാസമായിരുന്നു. മെസ്സിയുടെ ചികിത്സ തന്റെ മകന് പന്ത് കളിക്കാന്‍ അവസരമാകുമെന്ന വിശ്വാസം.

എല്ലാം നല്ലത് പോലെ തന്നെ സംഭവിച്ചു. ചികിത്സ ഫലപ്രാപ്തിയിലെത്തി. തന്റെ പതിനേഴാം വയസ്സില്‍ എഫ്.സി ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മെസ്സി. പിന്നീടുള്ളത് ചരിത്രം. ലോകഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ദ്യോര്‍ പുരസ്‌ക്കാരം ഏറ്റവും കൂടുതല്‍ തവണ(5 പ്രാവശ്യം)നേടി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി ഗിന്നസ് റെക്കോര്‍ഡ്. ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍. 4 തവണ യുറോപ്പിയന്‍ ഗോള്‍ഡന്‍ ഷൂ,ഒരു തവണ ഫിഫയുടെ ഗോള്‍ഡന്‍ ബോള്‍,2009ല്‍ ഫിഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍,രണ്ട് തവണ യുവേഫയുടെ മികച്ച കളിക്കാരനുള്ള പുരസ്‌ക്കാരം,അങ്ങനെ എണ്ണമറ്റ റെക്കോര്‍ഡുകളും പുരസ്‌ക്കാരങ്ങളുമായി മിന്നി നില്‍ക്കുകയാണ് മെസ്സി.

ഇത് വരെ കിട്ടാത്ത ലോക കപ്പിനായി കാത്തിരിക്കുകയാണ് മെസ്സി. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് മെസ്സി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends