Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കുതിക്കുന്നു;പുതിയ ഫിഫ റാങ്കിങ്ങില്‍ 96-ാം സ്ഥാനത്ത്

07 JULY 2017 10:32 AM IST
മലയാളി വാര്‍ത്ത

2016 ജൂലൈയില്‍ 173-ാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ റാങ്ക് ലോകഫുട്!ബോളില്‍. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ കുതിച്ചുചാടി 96-ാം സ്ഥാനത്തെത്തിയിരിക്കുന്നു ഇന്ത്യന്‍ ഫുട്‌ബോളിലെ ചുണക്കുട്ടികള്‍. എല്ലാ ക്രെഡിറ്റും ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്. കഴിഞ്ഞ 15-ല്‍ പതിമൂന്നു കളികളും ജയിച്ച ടീം ഒടുവിലത്തെ എട്ടുകളികളില്‍ തോല്‍വിയറിഞ്ഞിട്ടില്ല. 1996 ഫെബ്രുവരിയിലാണു ലോക റാങ്കിങ്ങില്‍ ഇന്ത്യ ഏറ്റവും മുന്നിലെത്തിയത്; 94-ാം സ്ഥാനം. ആ ചരിത്രനേട്ടം മറികടക്കാനും ഇന്ത്യയ്ക്കു മുന്നില്‍ ഏറെ ദൂരമില്ല.

പലസ്തീന്‍, സൈപ്രസ് എന്നിവയാണു നിലവില്‍ യഥാക്രമം 94, 95 സ്ഥാനങ്ങളില്‍. 1993 നവംബറില്‍ 99-ാം സ്ഥാനത്തെത്തിയതായിരുന്നു ഇതിനു മുന്‍പത്തെ മികച്ച രണ്ടാമത്തെ നേട്ടം. ഇന്ത്യയുടെ പരിശീലകനായി രണ്ടാംവട്ടവും സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ചുമതലയേറ്റ 2015 ഫെബ്രുവരിക്കു ശേഷമാണ് ഈ കുതിപ്പെന്നതും ശ്രദ്ധേയം. കോണ്‍സ്റ്റന്റൈന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ 171-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. മാര്‍ച്ചിലെ റാങ്കിങ്ങില്‍ 173-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. എന്നാല്‍, നേപ്പാളിനെ 2-0നു തോല്‍പിച്ച് കുതിപ്പു തുടങ്ങിയ ഇന്ത്യ പിന്നീട് അധികം കളികളില്‍ തോല്‍വിയറിഞ്ഞിട്ടില്ല. 

കളിക്കാര്‍ക്കു കൂടുതല്‍ രാജ്യാന്തര മല്‍സരപരിചയം വേണമെന്ന നിലപാടുകാരനായ കോണ്‍സ്റ്റന്റൈന്റെ കീഴില്‍, വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ ടീം സന്നാഹമല്‍സരങ്ങള്‍ കളിച്ചു. ഈ പരിചയസമ്പത്താണു സമീപകാലത്തെ വിജയങ്ങളില്‍ ഇന്ത്യന്‍ കളിക്കാര്‍ക്കു കരുത്തു പകര്‍ന്നത്.

കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടനേട്ടത്തോടെ ബ്രസീലിനെ മറികടന്നു ജര്‍മനി ഒന്നാം സ്ഥാനത്തെത്തി. ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണു യഥാക്രമം രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍.

'പരിശീലകജോലി ഏറ്റെടുക്കുമ്പോള്‍ റാങ്കിങ്ങില്‍ 100-ാം സ്ഥാനത്ത് എത്തുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. അതു നേടിക്കഴിഞ്ഞും മുന്നേറുന്ന എന്റെ കുട്ടികളെ അഭിനന്ദിക്കുന്നു. ഒപ്പം സകല പിന്തുണയുമായി ഒപ്പമുള്ള അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും നന്ദി. ഇതൊരു വലിയ നേട്ടമല്ല, 2019 എ.എഫ്.സി ഏഷ്യന്‍ കപ്പിനു യോഗ്യത നേടുകയെന്നതാണ് ഇപ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം.' സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (7 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (7 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (8 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (8 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (9 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (9 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (10 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (10 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (10 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (10 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (10 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (10 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (11 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (13 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (13 hours ago)

Malayali Vartha Recommends