ഫിഫ അണ്ടര്‍ 17 ലോകകപ്പ്; ട്രോഫി പര്യടനത്തിന് ഇന്ന് തുടക്കം

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ട്രോഫി പര്യടനത്തിന് ഇന്ന് തുടക്കം. മേജര്‍ ധ്യാന്‍ചന്ദ് ദേശീയ സ്‌റ്റേഡിയത്തിലാണ് ലോകകപ്പ് ട്രോഫിയുടെ പ്രദര്‍ശനത്തിന് തുടക്കമിടുന്നത്. നാളെ ട്രോഫി ചരിത്രമുറങ്ങുന്ന ഇന്ത്യാ ഗെയ്റ്റിനരികില്‍ പ്രദര്‍ശിപ്പിക്കും.
ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ലോകകപ്പിന്റെ യഥാര്‍ഥ ട്രോഫി കാണാനും ഒപ്പം ഫോട്ടോയെടുക്കാനും അനുവാദമുണ്ട്. കൊച്ചിയടക്കമുള്ള ലോകകപ്പ് നടക്കുന്ന ആറ് വേദികളിലായി ട്രോഫിയുടെ പര്യടനവും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















