ഫിഫ അണ്ടര്‍ 17 ലോകകപ്പ് ആദ്യ ജയം ഘാനയ്ക്ക്
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി ഘാന. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഘാന പരാജയപ്പെടുത്തിയത്. 39-ാം മിനിറ്റില്‍ സാദിഖ് ഇബ്രാഹിമാണ് ഘാനയ്ക്കുവേണ്ടി വിജയ ഗോള്‍ സ്വന്തമാക്കിയത്. അതെ സമയം മുംബൈയില്‍ നടന്ന ന്യൂസിലാന്‍ഡും തുര്‍ക്കിയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. ന്യൂസിലന്ഡിനെതിരേ തുര്‍ക്കിയുടെ അഹമ്മദ് കുട്ചുവാണ് 18-ാം മിനിറ്റില്‍ ഗോള്‍ നേടിയത് ഇതോടെ ലോകകപ്പില്‍ ആദ്യമായി ഗോള്‍ നേടിയ ടീം എന്ന നേട്ടം തുര്‍ക്കി സ്വന്തമാക്കി. 58-ാം മിനിറ്റില്‍ മാക്സ് മാട്ടയുടെ ഫ്രീകിക്കിലൂടെയാണ് ന്യൂസിലന്‍ഡ് ഗോള്‍ സ്വന്തമാക്കിയത്. ഇനി നടക്കാനിരിക്കുന്ന യുഎസ്എ ഇന്ത്യ മത്സരത്തിലെ ഇന്ത്യന്‍ ടീമിലെ ആദ്യ ഇലവനില്‍ മലയാളി താരം രാഹുലും ഇടം നേടി.
https://www.facebook.com/Malayalivartha