Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഗാലറികളില്‍ ആവേശമുയരുന്നു ; ഇന്ത്യ ഇന്ന് അവസാന അങ്കത്തിന്

12 OCTOBER 2017 01:16 PM IST
മലയാളി വാര്‍ത്ത

ദുര്‍ബലരെന്ന് മുദ്രകുത്തിയെത്തി പോരാളികളുടെ പടച്ചട്ടകെട്ടിയ ഇന്ത്യക്ക് അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ് എയില്‍ ഇന്ന് അവസാന പോര്. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ പുല്‍ത്തകിടികളെ തീ പിടിപ്പിച്ച കളിയിലൂടെ ഗാലറികളില്‍ ആവേശത്തിന്റെ പെരുമ്പറ തീര്‍ത്ത ആതിഥേയരുടെ കൗമാരക്കൂട്ടത്തിന് വ്യാഴാഴ്ച രാത്രി എട്ടിന് ഘാനയാണ് എതിരാളി.

പോയന്റൊന്നുമില്ലാതെ ഏറ്റവും അവസാനം നില്‍ക്കുമ്പോഴും ആരാധക ഹൃദയങ്ങളില്‍ ഈ ടീമിന് കണക്കിലെ കളികളില്‍ ഇനിയും സാധ്യതയുണ്ട്. മുമ്പ് രണ്ടു തവണ കപ്പ് നേടിയ ഘാനയെ വന്‍ മാര്‍ജിനില്‍ തോല്‍പിക്കണമെന്ന് മാത്രം. പ്രവചനാതീതമായ ഫുട്ബാളില്‍ ഇതാദ്യമായി ലോകകപ്പ് ചരിത്രത്തിലേക്ക് ചുവടുവെച്ച അമര്‍ജിത് സിങ്ങിന്റെ സംഘത്തില്‍നിന്ന് അത്തരമൊരു അത്ഭുതം ആരും പ്രതീക്ഷിക്കുന്നില്ല. അവര്‍ കാത്തിരിക്കുന്നത് മറ്റൊരു ഉജ്ജ്വലമായ പോരാട്ടം. ഘാനയോടും അവസാനം വരെ പൊരുതുമെന്ന ഉറച്ച ദൃഢനിശ്ചയത്തിലാണ് ടീം ഇന്ത്യയുടെ തയ്യാറെടുപ്പ്.

പത്ത് വര്‍ഷത്തെ ഇടവേളക്ക് കൗമാരക്കാരുടെ കപ്പ് വീണ്ടെടുക്കാനെത്തിയ ഘാനക്കും ഇന്ന് ജീവന്മരണ പോരാട്ടമാണ്. രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ അവര്‍ക്ക് വെറുമൊരു ജയം മാത്രം പോര. കൂടുതല്‍ ഗോളടിക്കുക കൂടി വേണം.ഘാന ജയിക്കുകയും മുംബൈയില്‍ കൊളംബിയ അമേരിക്കയെ തോല്‍പിക്കുകയും ചെയ്താല്‍ മൂന്ന് ടീമുകള്‍ക്ക് ആറു പോയന്റ് വീതമാവും. ഈ ഘട്ടത്തിലാണ് ഗോള്‍ വ്യത്യാസം നിര്‍ണായകമാകുക. അല്ലെങ്കില്‍ മികച്ച മൂന്നാം സ്ഥാനക്കാരെന്ന ഭാഗ്യത്തിന് പിന്നെയും കാത്തിരിക്കേണ്ടി വരും. അമേരിക്ക വലിയ വ്യത്യാസത്തിന് കൊളംബിയയെ തോല്‍പിക്കുകയും ഘാനയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുക്കാം. ആറു ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കൊപ്പം ഗ്രൂപ്പുകളില്‍ മൂന്നാം സ്ഥാനക്കാരായ നാലു ടീമുകള്‍ക്കും നോക്കൗട്ടില്‍ ഇടം ലഭിക്കും.



ആത്മവിശ്വാസത്തില്‍ ടീം ഇന്ത്യ
ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ കൗമാരം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ രണ്ടു കളികള്‍ തോറ്റ ടീമിന്റെ ശരീരഭാഷയായിരുന്നില്ല അവര്‍ക്ക്. കളിക്കളത്തില്‍ കാണികളുടെ ഹൃദയം കവര്‍ന്നെടുക്കാനായതിന്റെ സായൂജ്യം. പ്രതിരോധം ഭദ്രമാക്കുകയെന്ന പതിവ് തന്ത്രത്തിലൂന്നി ഇടനേരങ്ങളില്‍ കൂടുതല്‍ ആക്രമണോത്സുകത കാട്ടാനാവും മാറ്റിസിന്റെ ശ്രമം. കൊളംബിയക്കെതിരെ പരീക്ഷിച്ച് വിജയിച്ച 4 4 1 1 എന്ന ഫോര്‍മേഷന്‍ തന്നെയാവും ഇന്നും സ്വീകരിക്കുക. അപാര ഫോമിലുള്ള ഗോളി ധീരജും പ്രതിരോധത്തില്‍ ആരെയും അമ്പരപ്പിക്കുന്ന അന്‍വര്‍ അലിയും ധീരജും ബോറിസും സ്റ്റാലിനുമെല്ലാം തങ്ങളുടെ കഴിവുകള്‍ ഉരക്കല്ലില്‍ കൂടുതല്‍ മിനുക്കിയെടുത്തു കഴിഞ്ഞു. ടീമില്‍ ഏത് റോളുമേറ്റെടുക്കാന്‍ കഴിയുന്ന മലയാളിയായ രാഹുലും ആദ്യ ഗോളിലൂടെ ചരിത്രം കുറിച്ച ജീക്‌സണും നായകന്‍ അമര്‍ജിതും നിറഞ്ഞ ആത്മവിശ്വാസത്തിലാണ്. മുന്‍നിരയില്‍ റഹീം അലിയും അനികേതും കോമള്‍ തട്ടലും ഏത് പ്രതിരോധത്തിലും വിള്ളല്‍ വീഴ്ത്താന്‍ മാത്രം വളര്‍ന്നുകഴിഞ്ഞു. ആദ്യ ഇലവനില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ മാറ്റിസ് എന്ത് തീരുമാനിക്കുമെന്നറിയാന്‍ മത്സര ദിവസം വരെ കാത്തിരിക്കണം

ജയിക്കാനായി പൊരുതും
ലോകകപ്പിലെ അവസാന മത്സരത്തില്‍ ഘാനക്കെതിരെ ജയിക്കാനാവും ഇന്ത്യയുടെ പോരാട്ടമെന്ന് കോച്ച് ലൂയി നോര്‍ട്ടണ്‍ ഡിമാറ്റിസ്. 'ഘാന ശക്തരായ എതിരാളികളാണ്. അവര്‍ക്കൊപ്പം നില്‍ക്കാന്‍ ഇന്ത്യക്ക് കഴിയും. വ്യാഴാഴ്ച ചരിത്ര വിജയമാണ് ടീം ലക്ഷ്യമിടുന്നത്. അതിനായി ടീം തയ്യാറെടുത്ത് കഴിഞ്ഞു' ഡിമാറ്റിസ് പറഞ്ഞു. മെയ്ക്കരുത്തിലും മാനസിക തലത്തിലും ഘാന കടുത്ത വെല്ലുവിളിയാണ്. പന്തടക്കവും വേഗവുമാണ് അവരുടെ ശക്തി. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലെ പോലെ എതിരാളികളുടെ കരുത്തറിഞ്ഞു കളിക്കാന്‍ ടീമിനാവും. ലോകകപ്പില്‍ ആദ്യമായി കളിക്കുകയും ആദ്യ ഗോളടിക്കുകയും ചെയ്ത ഈ ടീം ആദ്യ ജയത്തിലൂടെ മറ്റൊരു ചരിത്രമെഴുതും മാറ്റിസ് പറഞ്ഞു.
ഇന്ത്യക്കെതിരായ മത്സരം ഘാനക്ക് നിര്‍ണായകമാണ്. ഈ മത്സരത്തിന് ഞങ്ങള്‍ നന്നായി തയാറെടുത്തിട്ടുണ്ട്. ഗോളടിക്കുന്നതിലെ പോരായ്മ പരിഹരിക്കും. എന്നാല്‍ അമേരിക്കയോടും കൊളംബിയയോടും നന്നായി കളിച്ച ആതിഥേയരില്‍നിന്ന് കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (3 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (3 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (3 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (3 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (10 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends