Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

ജിങ്കാനല്ല ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിനെ ഒഗ്‌ബെച്ചെ നയിക്കും; ആവേശത്തോടെ ആരാധകര്‍

02 OCTOBER 2019 04:48 PM IST
മലയാളി വാര്‍ത്ത

എത്ര മികച്ച പ്രകടനം കാഴ്ച്ചവച്ചാലും ഗോള്‍ വരള്‍ച്ച ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വലിയ പ്രശ്‌നം തന്നെയാണ് അതിന് അറുതി വരുത്താനായാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ബാര്‍തൊലൊമ്യൂ ഒഗ്‌ബെച്ചെയെ രംഗത്തിറക്കിയത്. ഹൈഡറുകള്‍കൊണ്ട് മായാജാലം തീര്‍ക്കുന്ന ഒഗ്‌ബെച്ചെ ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനാകും എന്ന വിലയിരുത്തലുകള്‍ വന്നതിനിടയിലാണ് ക്യാപ്റ്റനായി ഒഗ്‌ബെച്ചെയെ തന്നെ തെരെഞ്ഞെടുത്തതായുള്ള വാര്‍ത്തകള്‍ വരുന്നത്, ക്യാപ്റ്റനാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അറിയിച്ചത്, ഐ.എസ്.എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ബാര്‍തൊലൊമ്യൂ ഒഗ്‌ബെച്ചെ നയിക്കും വരുന്ന ഐ.എസ്.എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ബാര്‍തൊലൊമ്യൂ ഒഗ്‌ബെച്ചെ നയിക്കും. അദ്ദേഹത്തെ ക്യാപ്റ്റനാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചുകഴിഞ്ഞു,

ഫ്രാന്‍സില്‍ സാക്ഷാല്‍ പി.എസ്.ജി, സ്‌പെയിനില്‍ വല്ലാഡോളിഡ്, ഇംഗ്ലണ്ടില്‍ മിഡില്‍സ്ബറോ...ലോകോത്തര ക്ലബ്ബുകളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായി ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കൂടാരത്തിലേക്ക് ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെ എന്ന നൈജീരിയക്കാരന്‍ പറന്നെത്തുമ്പോള്‍ അയാളുടെ ലക്ഷ്യവും ആരാധകരുടെ ആഗ്രഹവും ഒന്നുമാത്രം...പരമാവധി ഗോളടിക്കുക. ഐ.എസ്.എല്ലിന്റെ കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി 12 ഗോള്‍ അടിച്ചുകൂട്ടിയ ഒഗ്‌ബെച്ചെ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തിലും കഥ തുടരാനുള്ള ഒരുക്കത്തിലാണ്. ഐ.എസ്.എല്ലിന്റെ അടുത്ത സീസണിനുള്ള മുന്നൊരുക്കത്തിനായി ദുബായിലേക്ക് തിരിക്കുംമുമ്പേ ഒഗ്‌ബെച്ചെ മാതൃഭൂമിയുമായി വിശേഷങ്ങള്‍ പങ്കിടുന്നു.

വളരെ സിമ്പിളായ ഹോം ജേഴ്‌സിയാണ് ഇക്കൊല്ലം ബ്ലാസ്റ്റേഴ്‌സ് അണിയുക. ജേഴ്‌സിയുടെ നിറം മഞ്ഞയാണ്. തോളിലും കൈയിലും നീല സ്‌ട്രൈപ്പും. ഷോര്‍ട്‌സ് നീല നിറത്തിലും ഗോള്‍ കീപ്പിംഗ് ജേഴ്‌സി വെള്ള നിറത്തിലുമാണ്. ആരാധകര്‍ക്കു വേണ്ടി പ്രത്യേകമായി ഫാന്‍ ജേഴ്‌സിയും ഇക്കൊല്ലം ഉണ്ടാവും. സാധാരണ ജേഴ്‌സിയുടെ വലതു ഭാഗത്ത് ആനയുടെ ചിഹ്നവും ഇടതു ഭാഗത്തായി രണ്ട് നീല വരകള്‍ കൂടിയുള്ളതാണ് ഫാന്‍ ജേഴ്‌സി.

മഞ്ഞക്കൂടാരത്തിലെത്തിയ താരം പ്രതികരിച്ചതിങ്ങനെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞസീസണിലെ പ്രകടനമൊന്നും എന്നെ അലട്ടുന്ന കാര്യമല്ല. പുതിയ സീസണില്‍ പുതിയ ടീമിനൊപ്പമാണ് ഞാന്‍. പ്രതിഭാധനരായ ഒട്ടേറെ കളിക്കാര്‍ ടീമിലുള്ളപ്പോള്‍ ഞാനെന്തിന് ഭയപ്പെടണം. പ്രാഥമിക റൗണ്ടിലെ പരമാവധി മത്സരങ്ങള്‍ ജയിച്ച് പ്ലേ ഓഫിലെത്തുകയാണ് ആദ്യ ലക്ഷ്യം. ഫൈനലും കിരീടധാരണവുമൊന്നും ഇപ്പോള്‍ ചിന്തിക്കേണ്ട വിഷയമല്ല. കഴിഞ്ഞതവണ ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിച്ചതിന്റെ അനുഭവസമ്പത്ത് ഇത്തവണ ബ്ലാസ്റ്റേഴ്‌സിനായി കളിക്കുമ്പോള്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളുമായി എനിക്ക് വളരെ വേഗം ഇണങ്ങാന്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞതവണ നോര്‍ത്ത് ഈസ്റ്റിനെ ചരിത്രത്തിലാദ്യമായി ഐ.എസ്.എല്ലിന്റെ പ്ലേ ഓഫിലെത്തിക്കാന്‍ സാധിച്ചത് ഇന്ത്യന്‍മണ്ണിലെ വലിയനേട്ടമായി കരുതുന്നു. കഴിഞ്ഞതവണ നോര്‍ത്ത് ഈസ്റ്റില്‍ കോച്ചായിരുന്ന എല്‍ക്കോ ഷറ്റോരി തന്നെയാണ് ബ്ലാസ്റ്റേഴ്‌സിലും എന്റെ കോച്ച് എന്നത് സന്തോഷകരമായ കാര്യമാണ്. അറ്റാക്കിങ് ഫുട്‌ബോളിന്റെ ആശാനാണ് ഷറ്റോരി. അദ്ദേഹത്തിന്റെ ഗെയിം പ്ലാനിനനുസരിച്ച് കളിക്കാന്‍ കഴിഞ്ഞതവണ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. മിഡ്ഫീല്‍ഡില്‍നിന്നുള്ള പന്തൊഴുക്കാണ് ഷറ്റോരിയുടെ ഗെയിം പ്ലാനിന്റെ സൂത്രവാക്യം..

ബ്രസീലിയന്‍ താരം റൊണാള്‍ഡോയാണ് എന്റെ ഇഷ്ടതാരം. അദ്ദേഹത്തിന്റെ കളി നേരിട്ടുകാണാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ബാഴ്‌സലോണയാണ് ഇഷ്ടപ്പെട്ട ടീം. നൈജീരിയന്‍ ടീമില്‍ ജെജെ ഒക്കോച്ചയുടെ കടുത്ത ആരാധകനാണ് ഞാന്‍. അദ്ദേഹത്തോടൊപ്പം കളിച്ചാല്‍ അതില്‍നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടാകും.

കേരളത്തില്‍ വന്നപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു വിഭവങ്ങള്‍ കരിമീനും പൊറോട്ടയുമാണ്. ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് മീന്‍ വിഭവങ്ങള്‍ കഴിച്ചിട്ടുണ്ടെങ്കിലും നിങ്ങളുടെ നാട്ടില്‍ ഇലയില്‍ പൊതിഞ്ഞ് വേവിച്ച കരിമീനിന്റെ രുചി ഒന്നു വേറെതന്നെയാണ്. നിങ്ങളുടെ മട്ടണ്‍ ബിരിയാണിയും എനിക്ക് ഇഷ്ടപ്പെട്ടു. ചിക്കന്‍ കുറുമ, ദാല്‍ മഖാനി, നാന്‍, സമൂസ തുടങ്ങിയവയൊക്കെ ഇവിടെ വന്നപ്പോഴാണ് കഴിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (2 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (2 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (2 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (3 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (3 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (3 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (3 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (5 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (6 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (6 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (6 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (7 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (7 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (7 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (7 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News