ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം. പൂനെയിലെ ശ്രീ ശിവച്ഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്റർ കാശിയെ തകർത്താണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ സീസൺ ആരംഭിച്ചത്.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ വൈബിൻ മോഹനനും ഇഞ്ചുറി ടൈമിൽ (90+4') ആന്ദ്രെ ഗ്രീനും ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടി. ആദ്യ നിമിഷങ്ങൾ മുതൽ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സിനായി കോറൗ സിംഗ് നൽകിയ മികച്ച പാസ് സ്വീകരിച്ചാണ് വിബിൻ മോഹനൻ ആദ്യ ഗോൾ കണ്ടെത്തിയത്.
ബോക്സിന്റെ മധ്യത്തിൽ നിന്നുള്ള വിബിന്റെ മനോഹരമായ റൈറ്റ് ഫൂട്ട് ഷോട്ട് ഇന്റർ കാശി ഗോൾകീപ്പറെ കീഴ്പ്പെടുത്തി വലയിലെത്തുകയായിരുന്നു. മറുപടി ഗോളിനായി ഇന്റർ കാശി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ അർഷ് ഷെയ്ഖിന്റെ മികച്ച സേവുകൾ അവർക്ക് തിരിച്ചടിയായി. മൻവീർ സിംഗിന്റെയും റൂസൻബെർഗ് ഗബ്രിയേലിന്റെയും ശ്രമങ്ങൾ അർഷ് ഷെയ്ഖ് തടയുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























