ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക്സ് പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് മൂന്നാംദിനം രണ്ട് മെഡൽ...

ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക്സ് പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് മൂന്നാംദിനം രണ്ട് മെഡൽ. 400 മീറ്റർ ഓട്ടത്തിൽ അൽക്ക ഷിനോജ് വെള്ളിയും ഇവാന ടോമി വെങ്കലവും സ്വന്തമാക്കി. 56.14 സെക്കൻഡിലാണ് അൽക്കയുടെ നേട്ടം.
ഇവാന 56.58 സെക്കൻഡിൽ മൂന്നാമതെത്തി. തെലങ്കാനയുടെ നല്ലവെല്ലി അനാനാണ് (55.89) സ്വർണം. 100 മീറ്ററിൽ ജിൽഷ ജിനിൽ ഏഴാമതായി. മഹാരാഷ്ട്രയുടെ സാവരി സന്ദീപാണ് (11.80) മീറ്റിലെ വേഗക്കാരി. ഇന്ന് നടക്കുന്ന 100 മീറ്റർ ഹർഡിൽസ് ഫൈനലിൽ കേരളത്തിനായി ടി വി ദിവ്യശ്രീയും എം റയ്ഹാനയും ഇറങ്ങും. 800ൽ അൽക്കയും മത്സരിക്കുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha

























