Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ടി.ജെ. ജേക്കബ് തോപ്പില്‍ ഡി.ഐ.ജി. പദവിയില്‍ നിന്ന് ഇന്ന് വിരമിക്കുന്നു, സംസ്ഥാന-ദേശീയ നീന്തല്‍ താരമായിരുന്ന ജേക്കബ് ഇനി നീന്തല്‍ പരിശീലകനാകും

30 MAY 2020 12:01 PM IST
മലയാളി വാര്‍ത്ത

ശ്രീനഗറിലെ സി.ആര്‍.പി.എഫ്. ആസ്ഥാനത്തുനിന്നും 41 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം ടി.ജെ. ജേക്കബ് തോപ്പില്‍ ഡി.ഐ.ജി. പദവിയില്‍നിന്ന് ഇന്ന് വിരമിക്കുന്നു. നീന്തല്‍ കുളങ്ങളിലെ മിന്നുന്ന നേട്ടങ്ങളിലൂടെയാണ് സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയില്‍ എത്തിയത്. സംസ്ഥാന-ദേശീയ നീന്തല്‍ താരമായിരുന്ന ജേക്കബ് നീന്തല്‍രംഗത്തെ അഭിമാനമായിരുന്നു.

1979-ല്‍ സി.ആര്‍.പി.എഫില്‍ എസ്.ഐ. സെലക്ഷന്‍ ലഭിച്ച് മധ്യപ്രദേശിലെ സേനാ ആസ്ഥാനത്തെത്തുമ്പോള്‍ പാലാ സെന്റ് തോമസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. 1992-ല്‍ ഡെപ്യൂട്ടേഷനില്‍ ഡല്‍ഹി എസ്.പി.ജി യില്‍ എത്തിയ ജേക്കബ് തോപ്പന്‍, മുന്‍ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, എ.ബി. വാജ്പേയ്, എ.ഡി ദേവഗൗഡ, ഐ.കെ. ഗുജ്റാള്‍, മന്‍മോഹന്‍ സിങ് എന്നിവരുടെ സുരക്ഷാച്ചുമതയുള്ള ഓഫീസറായിരുന്നു.

സോണിയാഗാന്ധിക്കും കുടുംബത്തിനുമുള്ള സുരക്ഷാസേനയിലും സേവനമനുഷ്ഠിച്ചു. തന്റെ സേവന കാലാവധിയില്‍ ഒരാള്‍ക്കുപോലും ജീവഹാനി ഉണ്ടാകാതെ സംരക്ഷിച്ചതിന് സേനയുടെ പ്രത്യേക പ്രശംസയും ജേക്കബ് നേടിയിരുന്നു. 2009-ല്‍ ഉദ്യോഗക്കയറ്റം ലഭിക്കുന്നതുവരെ എസ്.പി.ജി.യില്‍ തുടര്‍ന്നു. പ്രസിഡന്റിന്റെ പതക്കം ഉള്‍പ്പെടെ സര്‍വ്വീസിലിരിക്കുമ്പോള്‍ വിശിഷ്ട സേവനത്തിന് നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ പോലീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ പെരിങ്ങോടിലെ സി.ആര്‍.പി.എഫ് റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്ററില്‍ പ്രിന്‍സിപ്പലായി അഞ്ച് വര്‍ഷം സേവനമനുഷ്ഠിച്ചു. ജൂണ്‍ ആദ്യവാരം നാട്ടിലെത്തുന്ന ടി.ജെ. ജേക്കബ് തന്റെ തട്ടകമായ നീന്തലില്‍ പുതിയ തലമുറയെ പരിശീലിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. നഗരസഭയുടെ നീന്തല്‍കുളം സജീവമാക്കുകയാണ് ലക്ഷ്യം.

പാലായിലെ പ്രശസ്ത നീന്തല്‍ കുടുംബമായ തോപ്പില്‍ അധ്യാപക ദമ്പതിമാരായ ജോസഫിന്റെയും ശോശാമ്മയുടെയും ആറ് മക്കളില്‍ നാലാമനാണ് ജേക്കബ്. സഹോദരങ്ങളെല്ലാവരും നീന്തല്‍ താരങ്ങളും പരിശീലകരുമാണ്. ഇന്റീരിയല്‍ ഡിസൈനറായ റാണിയാണ് ഭാര്യ. ബംഗ്ളുരുവില്‍ എഞ്ചിനീയറായ ജസ്റ്റിനും ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിയായ ഡെന്നീസുമാണ് മക്കള്‍. മരുമകള്‍: ഡോ.റീന ജെസ്റ്റിന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (5 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (17 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (33 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends