Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പരിശീലനത്തിന് പണമില്ലാതെ അത്ലീറ്റ് ദ്യുതി ചന്ദ് ബിഎംഡബ്ല്യു വില്‍ക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ഒഡീഷ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു

17 JULY 2020 07:02 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത അത്ലീറ്റ് ദ്യുതി ചന്ദിന് പരിശീലനത്തിന് പണമില്ലാത്തതിനാല്‍ തന്റെ ബിഎംഡബ്ല്യു കാര്‍ വില്‍ക്കുന്നുവെന്ന വാര്‍ത്ത വിവാദമായതിനു പിന്നാലെ, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ദ്യുതിക്ക് നല്‍കിയ സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങള്‍ ഒഡീഷ സര്‍ക്കാര്‍ വെളിപ്പെടുത്തി. ബിഎംഡബ്ല്യു വില്‍ക്കുന്നത് പരിശീലനത്തിന് പണമില്ലാത്തതുകൊണ്ടല്ല, കാറിന്റെ പരിപാലന ചെലവ് ഭീമമായതു കൊണ്ടാണെന്ന ദ്യുതിയുടെ വിശദീകരണത്തിനു പിന്നാലെയാണ് താരത്തിന് ഇതുവരെ നല്‍കിയ സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇതുപ്രകാരം, 2015 മുതല്‍ ഇതുവരെ ദ്യുതി ചന്ദിന് ഒഡീഷ സര്‍ക്കാര്‍ മാത്രം നല്‍കിയത് 4.09 കോടി രൂപയാണ്!

'2018ല്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയതിനുള്ള ഉപഹാരമെന്ന നിലയില്‍ 3 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. 2015-19 കാലയളവില്‍ കായിക പരിശീലനത്തിനുള്ള സഹായമെന്ന നിലയില്‍ 30 ലക്ഷം രൂപ നല്‍കി. ടോക്കിയോ ഒളിംപിക്‌സിനുള്ള ഒരുക്കത്തിനായി ഇതിനു പുറമെ വേറൊരു 50 ലക്ഷം രൂപ കൂടി നല്‍കി. ഇത് 2019 ഓഗസ്റ്റ് രണ്ടിനും ഡിസംബര്‍ 27-നുമായി രണ്ട് ഗഡുക്കളായാണ് നല്‍കിയത്'. ഒഡീഷയിലെ കായിക മന്ത്രാലയമാണ് ദ്യുതിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സഹായങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

'ഒഡീഷ മൈനിങ് കോര്‍പറേഷനില്‍ (ഒഎംസി) എ ലെവല്‍ ഓഫിസറായി ദ്യുതിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. നിലവില്‍ (2020 ജൂണിലെ കണക്ക്) 84,604 രൂപയാണ് ദ്യുതിയുടെ മൊത്തം പ്രതിമാസ ശമ്പളം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദ്യുതി ഓഫിസില്‍ വരേണ്ട കാര്യം പോലുമില്ല. മുഴുവന്‍ സമയ പരിശീലനത്തിന് ദ്യുതിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിട്ടുള്ളതാണ്' - പ്രസ്താവന വ്യക്തമാക്കുന്നു. 'ഇതനുസരിച്ച്, ഒഡീഷ മൈനിങ് കോര്‍പ്പറേഷനില്‍ ദ്യുതിയെ ജോലിക്കെടുത്തശേഷം, ഔദ്യോഗികമായ ഒരു ജോലിയും അവര്‍ക്ക് നല്‍കിയിട്ടില്ല. ഒഎംസി മാത്രം ഇതുവരെ 29 ലക്ഷം രൂപയാണ് പരിശീലനത്തിനായും സാമ്പത്തിക സഹായമായും നല്‍കിയത്' - പ്രസ്താവനയില്‍ പറയുന്നു.

ഇതിനെല്ലാം പുറമെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനും കേന്ദ്ര സര്‍ക്കാരും കേന്ദ്ര കായിക മന്ത്രാലയവും പലതവണ സഹായം നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends