Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തോല്‍വിയറിയാതെ... 49 മത്സരം തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി ലെവര്‍കൂസന്‍

11 MAY 2024 11:05 AM IST
മലയാളി വാര്‍ത്ത

തോല്‍വിയറിയാതെ... 49 മത്സരം തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി ലെവര്‍കൂസന്‍. സാബി അലോണ്‍സോ പരിശീലിപ്പിക്കുന്ന ലെവര്‍കൂസന്‍ ഈ നേട്ടം കൈവരിച്ചത്. ഏറ്റവുമൊടുവില്‍ യൂറോപ ലീഗ് രണ്ടാംപാദ സെമിയിലായിരുന്നു അവിശ്വസനീയ പ്രകടനം കാഴ്ചവച്ചത്.

എഎസ് റോമയെ അവസാന നിമിഷം 2-2ന് തളച്ച് മുന്നേറി. പരിക്കുസമയത്തായിരുന്നു സമനില ഗോള്‍ പിറന്നത്. ഇതോടെ ഇരുപാദങ്ങളിലുമായി 4-2ന് കിരീടപ്പോരിന് യോഗ്യത നേടി. യൂറോപ്യന്‍ ഫുട്ബോളിലെ റെക്കോഡാണ് ജര്‍മന്‍ ക്ലബ്ബിന്റെ പേരിലായത്. 59 വര്‍ഷം മുമ്പ് പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്ക കുറിച്ച റെക്കോഡ് മാഞ്ഞു.അന്ന് 48 കളിയില്‍ ബെന്‍ഫിക്ക അജയ്യരായി കുതിച്ചിരുന്നു. ജര്‍മന്‍ ലീഗില്‍ ചാമ്പ്യന്‍മാരായ ലെവര്‍കൂസെന്‍, ജര്‍മന്‍ കപ്പിലും ഫൈനലിലുണ്ട്.



യൂറോപ ലീഗില്‍ അറ്റ്ലാന്റയാണ് എതിരാളി. മൂന്ന് കിരീടം അവര്‍ കൊതിക്കുന്നുണ്ട്. സ്വന്തംതട്ടകത്തില്‍ റോമയോട് തോറ്റു എന്ന് കരുതിയിടത്തുനിന്നാണ് ലെവര്‍കൂസെന്‍ ഉയിര്‍ത്തെഴുന്നേറ്റത്. 1-2ന് പിന്നിലായിരുന്നു. എന്നാല്‍ അവസാന വിസില്‍ മുഴങ്ങാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെയാണ് 97-ാംമിനിറ്റില്‍ ജോസിപ് സ്റ്റാനിസിച്ച് സമനില ഗോള്‍ കണ്ടെത്തുകയും ചെയ്തു. ഈ സീസണില്‍ ഇത് 14 തവണയാണ് സാബി അലോണ്‍സോ പരിശീലിപ്പിക്കുന്ന ലെവര്‍കൂസന്‍ പരിക്കുസമയം ഗോള്‍ നേടുന്നത്.

ലിയാന്‍ഡ്രോ പരദെസിന്റെ ഇരട്ടഗോളില്‍ 82-ാംമിനിറ്റ് വരെ പിന്നിലായിരുന്നു. എന്നാല്‍, റോമയുടെ ജിയാന്‍ലൂക മാന്‍സിനിയുടെ പിഴവുഗോള്‍ തുണയായി. ഇരുപാദ സെമിയില്‍ മാഴ്സെയെ 4-1ന് വീഴ്ത്തിയാണ് അറ്റ്ലാന്റ ഫൈനല്‍ ഉറപ്പിച്ചത്. കലാശക്കളി 22ന് ഡബ്ലിനിലാണ് . 

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends