Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

മറുകുകളെ കുറിച്ച്... ശരീരത്തിന്റെ രഹസ്യഭാഗങ്ങല്‍ വരുന്ന മറുകുകള്‍ നല്‍കുന്ന സൂചന?

12 OCTOBER 2017 11:10 PM IST
മലയാളി വാര്‍ത്ത

ശരീരത്തില്‍ എല്ലാവര്‍ക്കും മറുകുകള്‍ ഉണ്ട്. മറുകള്‍ എവിടെയൊക്കെയാണെങ്കിലും അതിനു പ്രത്യേകതകളും ഉണ്ട്. ചിലരിലെങ്കിലും മറുക് സൗന്ദര്യമുള്ളതാക്കുന്നു. എന്നാല്‍ ഈ മറുകുകള്‍ സ്വഭാവത്തിന്റെ സൂചികയാണെന്ന് ചില വാദങ്ങളുണ്ട്. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലും രഹസ്യഭാഗങ്ങളിലും വരുന്ന മറുകുകള്‍ ലൈംഗികാകര്‍ഷണത്തിന്റെ ലക്ഷണമാണെന്നാണ് പറയുന്നത്. ലൈംഗിക അവയവങ്ങളോടു ചേര്‍ന്നുണ്ടാകുന്ന മറുകുകള്‍ ലൈംഗിക ത്വര കൂടുതലുള്ളവരിലാണ് കാണപ്പെടുന്നതെന്നും പറയപ്പെടുന്നു.

ശരീരത്തിന് പിന്‍വശത്താണ് മറുകെങ്കില്‍ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നയാളാകും. പാദത്തില്‍ നിങ്ങള്‍ ഏറെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ്. ഇത്തരക്കാര്‍ നല്ല നേതൃഗുണമുള്ളവരും ജോലിയില്‍ നല്ല കഴിവ് പ്രകടിപ്പിക്കുന്നവരുമായിരിക്കും. കാലിലെ മറുക് ധാരാളം യാത്ര ചെയ്യേണ്ടി വരുമെന്നതിന്റെ സൂചനയാണ്. അരക്കെട്ടിലാണ് മറുകെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വസ്തുവകകള്‍ കൊണ്ടുള്ള സന്തോഷം പ്രാപ്യം. പൊക്കിളില്‍ മറുകെങ്കില്‍ ലൈംഗികതാല്‍പര്യം ഫലം. ഇവര്‍ക്ക് സന്താനലാഭവുമുണ്ടാകും.

വലതു കൈവെള്ളയില്‍ മറുക് ഉള്ളവര്‍ ജീവിതത്തില്‍ ഒരിക്കലും സാമ്പത്തികപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരില്ലെന്നാണ് സൂചന. ഇത്തരക്കാര്‍ക്ക് മികച്ച ജീവിതപങ്കാളിയെ ലഭിക്കുകയും ചെയ്യും. മറുക് ഇടതു കയ്യിലാണെങ്കില്‍ വിപരീതഫലം. ഇടതു കയ്യില്‍ മറുകെങ്കില്‍ നിങ്ങള്‍ക്ക് ആണ്‍കുട്ടിയുണ്ടാകുമെന്നും പറയുന്നു. വലതു കയ്യില്‍ മറുകെങ്കില്‍ നിങ്ങള്‍ ധൈര്യശാലിയെന്നും എല്ലാവരാലും ബഹുമാനിക്കപ്പെടുമെന്നും കാണിയ്ക്കുന്നു.

തലയുടെ വശങ്ങളിലെ പരന്ന ഭാഗത്ത് മറുക് ഉള്ളവര്‍ക്ക് കൂടുതല്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. കൂടുതലും ജോലിസംബന്ധമായ യാത്രകള്‍ക്കായാണ് അവസരം ലഭിക്കുക. നെറ്റിയുടെ നടുഭാഗത്താണ് മറുകെങ്കില്‍ സമ്പത്തും പ്രശസ്തിയുമുണ്ടാകുമെന്നു പറയും. നെറ്റിയുടെ ഇടതു ഭാഗത്താണ് മറുകെങ്കില്‍ ദുഃഖവും മനക്ലേശവുമായിരിക്കും ഫലം. നെറ്റിയുടെ വലതു ഭാഗത്ത് മറുക് എങ്കില്‍ ധാരാളം സമ്പത്ത് എക്കാലവുമുണ്ടാകുമെന്നു പറയും.

പുരികങ്ങളുടെ ഇടയില്‍ മറുകെങ്കില്‍ വിദേശവാസം ഫലം. ഇടതു കണ്ണിന്റെ മുകള്‍ ഭാഗത്തെ മറുക് ജീവിതത്തില്‍ കാര്യങ്ങള്‍ സാധിയ്ക്കാന്‍ നിങ്ങള്‍ക്ക് കഷ്ടമപ്പെടേണ്ടി വരുമെന്നാണു കാണിയ്ക്കുന്നത്. കണ്ണിന് ചുറ്റുമുള്ളയിടത്ത് മറുക് ഉണ്ടെങ്കില്‍, അത് നിങ്ങളുടെ കരിയറിലെ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. വലതു കണ്ണിന്റെ മുകളിലാണ്. മറുകെങ്കില്‍ പങ്കാളി നിങ്ങളെ വളരെയേറെ സ്‌നേഹിയ്ക്കുന്നു.

വലതു കവിളിലാണ് മറുകെങ്കില്‍ നിങ്ങള്‍ക്ക് ധാരാളം പണമുണ്ടാകും. നിങ്ങളുടെ ജോലി സ്ഥലത്തുള്ള അധീശത്വം, ജോലിയിലെ ഉയര്‍ച്ച, സാമ്പത്തികമായ ഭാഗ്യം എന്നിവയുടെ അടയാളമായി ഇതു വിലയിരുത്തപ്പെടുന്നു. ഇടതു വശത്തെ മറുക് ധനനഷ്ടമുണ്ടാകുമെന്നു കാണിയ്ക്കുന്നു. മൂക്കിലാണ് മറുകെങ്കില്‍ ജീവിതകാലം മുഴുവന്‍ ധാരാളം യാത്ര ചെയ്യേണ്ടി വരുമെന്നു സൂചിപ്പിക്കുന്നു. താടിയില്‍ മറുകെങ്കില്‍ നിങ്ങളുടെ പങ്കാളിയുമായി എപ്പോഴും പ്രശ്‌നങ്ങളാണ് ഫലമത്രെ. വലതു ചെവിയിലെ മറുക് ആയുസ് കുറവാണെന്നും ഇടതു ചെവിയിലെ മറുക് അപകടങ്ങളെ ശ്രദ്ധിയ്ക്കണമെന്നും സൂചിപ്പിക്കുന്നു.

ചുണ്ടിലെ മറുക് നിങ്ങള്‍ക്ക് ലൈംഗികാസക്തിയുണ്ടാകുമെന്നു കാണിയ്ക്കുന്നു. മേല്‍ച്ചുണ്ടില്‍ മറുക് ഉള്ളവര്‍, നല്ല സൗഹൃദ കൂട്ടായ്മ ഉള്ളവരായിരിക്കും. വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധയുള്ളവരായിരിക്കും ഇത്തരക്കാര്‍. മറ്റുള്ളവരുമായി ഇടപെടുന്നതില്‍ വലിയ സാമര്‍ത്ഥ്യം കാട്ടുന്നവരുമായിരിക്കും. വലതു തോളിലാണ് മറുകെങ്കില്‍ ധീരതയും കാര്യപ്രാപ്തിയും ഉള്ളയാളെന്നു ഫലം.

ഇടതു തോളിലാണ് മറുകെങ്കില്‍ നിങ്ങള്‍ ഭീരുവായിരിക്കും. വിരലിനോട് ചേര്‍ന്ന് ഇടതുകയ്യില്‍ നടുവിരലിനു താഴെയായാണു മറുക് എങ്കില്‍ വിവാഹം വൈകിയേക്കാം. സുഖകരമല്ലാത്ത വിവാഹ ജീവിതമാകും ഇവരെ കാത്തിരിക്കുന്നത്. ഇവര്‍ക്കു പങ്കാളിയുമായി ചേര്‍ന്നു പോകാന്‍ ഏറെ ബുദ്ധിമുട്ടായിരിക്കും.

വലതുകയ്യുടെ ചെറുവിരലിനോടു ചേര്‍ന്നാണു മറുക് എങ്കില്‍ വ്യക്തി ജീവിതത്തിലെ പ്രതിബദ്ധങ്ങളെ ഇതു സൂചിപ്പിക്കുന്നു. ഇടതുകയ്യിലെ ചെറുവിരലിന്റെ താഴെയാണു മറുക് എങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ വൈകാരികമോ വസ്തുപരമോ ആയ അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടായേകും. ജീവിതം ആര്‍ഭാടകരമാകുമെന്നും നീണ്ട ആയുസു ലഭിയ്ക്കുമെന്നും കാണിയ്ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (2 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (3 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (3 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (4 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (4 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (8 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (8 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (9 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (9 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (9 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends