മരുന്നും ഷാമ്പൂവും ഉപയോഗിച്ച് താരൻ അകറ്റാൻ ശ്രമിച്ച് പരാചയപ്പെട്ടോ..? എങ്കിൽ ഭക്ഷണത്തിലൂടെ മാറ്റം താരൻ...

മരുന്നും ഷാമ്പൂവും ഉപയോഗിച്ച് താരനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഭക്ഷണത്തിലൂടെയും ഇത്തരം പ്രശ്‌നത്തെ പൂര്‍ണമായയും മാറ്റാൻ സാധിക്കും. പ്രത്യേക വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം ഈ പ്രശ്‌നത്തെ നേരിടാന്‍ നിങ്ങളെ സജ്ജമാക്കുന്നു. താരന്‍ ഇല്ലാതാവുന്നതോടെ തന്നെ ശക്തമായ മുടി വളര്‍ച്ചക്കും സഹായിക്കുന്നു.
വിറ്റാമിന്‍ ബി, ഡി, ഇ, സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അത് തലയോട്ടിയുടെ ആരോഗ്യത്തിനും മുടിയുടെ ഗുണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ വിറ്റാമിന്‍ ബി, പ്രത്യേകിച്ച് ബി 6, ബി 12 എന്നിവ നിങ്ങളുടെ ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. ഇത് രോമകൂപങ്ങളെ മികച്ചതാക്കുന്നതിനും തലയോട്ടിയിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് വഴി താരന്‍ കുറയുകയും ആരോഗ്യമുള്ള മുടിയിഴകള്‍ ഉണ്ടാവുകയും ചെയ്യുന്നു.
വിറ്റാമിന്‍ ഡി പുതിയ രോമകൂപങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്. മുടിയുടെ അസ്വസ്ഥതകള്‍ കുറക്കുന്നതിന് വേണ്ടിയും അലോപ്പേസിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വിറ്റാമിന്‍ ഡി അനിവാര്യമാണ്. തലയോട്ടിയേയും മുടിയേയും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ് ആന്റി ഓക്‌സിഡന്റുകളില്‍ മികച്ച വിറ്റാമിന്‍ ഇ. ഇതിന്റെ അഭാവമാണ് പലപ്പോഴും താരന് കാരണമാകുന്നത്.
എന്നാല്‍ ഇതിന് വേണ്ടി ഭക്ഷണത്തില്‍ ബദാം, ചീര തുടങ്ങിയ വിറ്റാമിന്‍ ഇ ഉള്‍പ്പെടുത്തണം. മുടിയുടെ ആരോഗ്യത്തിന് സിങ്ക് വളരെയധികം സഹായിക്കുന്നതാണ്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങളായ കക്ക, ബീഫ്, മത്തങ്ങ വിത്തുകള്‍ തുടങ്ങിയവ സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം.
തലയോട്ടിയുടെയും മുടിയുടേയും ആരോഗ്യത്തിന് ഒരുപോലെ ആവശ്യമായ മറ്റൊരു ധാതുവാണ് സെലിനിയം. താരന്‍ ഉണ്ടാക്കുന്ന ഫംഗസുകള്‍ക്ക് ആക്കം കൂട്ടുന്നത് പലപ്പോഴും സെലിനിയത്തിന്റെ കുറവാണ്. അതുകൊണ്ട് തന്നെ ഇത് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഹേസല്‍ നട്സ്, ഗോതമ്പ് ബ്രെഡ്, സൂര്യകാന്തി വിത്തുകള്‍ എന്നിവ സെലിനിയത്തിന്റെ നല്ല ഉറവിടങ്ങളാണ് എന്നത് കൊണ്ട് തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
വിറ്റാമിന്‍ ബി കൂടുതലുള്ള മുട്ടയോ ഗ്രീക്ക് യോഗര്‍ട്ടോ എല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കാം. കൂടാതെ കൊഴുപ്പ് കുറഞ്ഞ മത്സ്യങ്ങള്‍ ശീലമാക്കുന്നതിന് ശ്രദ്ധിക്കണം. ബദാം പോലുള്ളവ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കാം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മത്സ്യം കഴിക്കുന്നതിന് ശ്രദ്ധിക്കാം. ഭക്ഷണത്തിലെ സിങ്കിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ബീഫ്, മത്തങ്ങ വിത്തുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ വളരെ സമയമെടുത്ത് മാത്രമേ ഇത്തരം മാറ്റങ്ങള്‍ പ്രകടമാവുകയുള്ളൂ എന്നതും നിങ്ങള്‍ ഓര്‍മ്മയില്‍ വെക്കണം.
https://www.facebook.com/Malayalivartha