മുടിയുടെ ആരോഗ്യം വീണ്ടെടുത്ത് തിളക്കമുള്ള മുടി സ്വന്തമാക്കാൻ തൈരും, മുട്ടയും...
മുടിയുടെ ആരോഗ്യം നിലനിര്‍ത്തി തിളക്കമുള്ള മുടി ഇനി സ്വന്തമാക്കാം മുട്ടയും തൈരും ഉപയോഗിച്ച്. തൈരും മുട്ടയുടെ വെള്ളയും മാത്രമാണ് ഇതില്‍ ആവശ്യമുള്ളത്. ഒരു കപ്പ് തൈര് എടുത്ത് അതില്‍ രണ്ട് മുട്ടയുടെ വെള്ള ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്യുക. അരമണിക്കൂര്‍ തണുക്കുന്നതിന് വേണ്ടി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. അരമണിക്കൂറിന് ശേഷം ഇതെടുത്ത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക.
പത്ത് മിനിറ്റെങ്കിലും മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. മുടിയുടെ വേരു മുതല്‍ അറ്റം വരെ മസ്സാജ് ചെയ്യേണ്ടതാണ്. അതിന് ശേഷം ഇത് അരമണിക്കൂര്‍ തലയില്‍ വെക്കണം. പിന്നീട് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് ഇത് കഴുകി കളയണം. ആദ്യ ഉപയോഗത്തില്‍ തന്നെ നിങ്ങള്‍ക്ക് മുടി സോഫ്റ്റ് ആയത് മനസ്സിലാവും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.
വരണ്ട മുടി പാടേ ഇല്ലാതാവും എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം മുടിയുടെ വരള്‍ച്ചയെ പാടേ ഇല്ലാതാക്കുന്നതിനും മുടിക്ക് തിളക്കം നല്‍കുന്നതിനും വേണ്ടി ഈ ഹെയര്‍മാസ്‌ക് സഹായിക്കുന്നു. മുടി നല്ല സില്‍ക്കിയാവും എന്നത് തന്നെയാണ് മുട്ട ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണം.
മുട്ടയും തൈരും ചേര്‍ത്ത ഹെയര്‍മാസ്‌ക് മുടിയെ അതിന്റെ അനാരോഗ്യത്തില്‍ നിന്ന് സംരക്ഷിച്ച് മുടിക്ക് ആരോഗ്യം വീണ്ടെടുക്കുന്നു. ഇത് ഒരു തവണ ഉപയോഗിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് അതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അത്രയേറെ ഗുണങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha