താരന് പോകാൻ ആഴ്ചയിൽ ഈ എണ്ണ ഉപയോഗിക്കൂ....
താരന് തടയുന്നതിനുള്ള ഏറ്റവും സാധാരണമായ പരിഹാരമാണ് ആന്റി ഡാന്‍ഡ്രഫ് ഷാംപൂകള്‍. എന്നാല്‍ ചിലര്‍ക്ക് ഷാംപൂകള്‍ ഉപയോഗിച്ചാലും ഫലം ലഭിക്കണമെന്നില്ല. താരന്‍ ചികിത്സയ്ക്കായി നിങ്ങള്‍ മികച്ചതും പ്രകൃതിദത്തവുമായ പ്രതിവിധി തേടുകയാണെങ്കില്‍,ഈ എണ്ണ ഉപയോഗിച്ച് താരന്റെ ശല്യം പമ്പ കടത്താം. താരന്‍ നീക്കാന്‍ ഒലീവ് ഓയില്‍ നിങ്ങളെ സഹായിക്കുന്നു. താരന്‍ ചികിത്സയ്ക്കുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത എണ്ണയാണിത്. താരന് പരിഹാരം കാണാന്‍ ഒലീവ് ഓയില്‍ ഏതൊക്കെ വിധത്തില്‍ ഉപയോഗിക്കാമെന്ന് നോക്കാം. ഹെയര്‍ സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍, അഴുക്ക്, വിയര്‍പ്പ് എന്നിവ തലയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടുകയും താരന്‍ വരാന്‍ കാരണമാവുകയും ചെയ്യുന്നു. ഒലിവ് ഓയില്‍ പതിവായി പ്രയോഗിച്ചാല്‍ തലയോട്ടിയില്‍ നിന്ന് അഴുക്ക് എളുപ്പത്തില്‍ നീക്കം ചെയ്യാനാകും.
പതിവായി തലയോട്ടിയില്‍ മസാജ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് തലയോട്ടിയിലേക്കും രോമകൂപങ്ങളിലേക്കും മികച്ച ഓക്സിജന്‍ എത്തിക്കുന്നു. ഇതിലൂടെ മുടി പോഷിക്കുകയും തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
കുറച്ച് ഒലിവ് ഓയില്‍ ചൂടാക്കുക. എണ്ണയുടെ അളവ് നിങ്ങളുടെ മുടിയുടെ നീളവും കനവും അനുസരിച്ചായിരിക്കും. ചെറുചൂടുള്ള എണ്ണ തലയോട്ടിയില്‍ പുരട്ടി നിങ്ങളുടെ വിരല്‍ത്തുമ്പുകൊണ്ട് കുറച്ച് മിനിറ്റ് മസാജ് ചെയ്യുക. 30-40 മിനിറ്റ് നേരമോ അല്ലെങ്കില്‍ സാധ്യമെങ്കില്‍ രാത്രി മുഴുവനോ ഇത് തലയില്‍ വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. താരന്‍ ചികിത്സയ്ക്കായി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഒലിവ് ഓയില്‍ ഇങ്ങനെ തേക്കുക.
കാല്‍ കപ്പ് തൈര് എടുത്ത് 1-2 ടീസ്പൂണ്‍ ഒലിവ് ഓയില്‍ കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ വിരല്‍ത്തുമ്പുകൊണ്ട് തലയോട്ടിയില്‍ മസാജ് ചെയ്യുക. ഇത് ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ മുടി ഒരു തുണികൊണ്ട് കെട്ടിവയ്ക്കുക. 30-40 മിനിറ്റ് കാത്തിരുന്നശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. താരന്‍ നീക്കാനായി ആഴ്ചയില്‍ രണ്ടുതവണ ഈ പ്രതിവിധി പരീക്ഷിക്കുക.
7-8 വെളുത്തുള്ളി അല്ലി ചതച്ച് നീരെടുത്ത് കുറച്ച് ഒലിവ് ഓയിലില്‍ ചേര്‍ക്കുക. ഇത് ചൂടാക്കിയ ശേഷം തണുക്കാന്‍ മാറ്റി വയ്ക്കുക. തണുത്തശേഷം ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മൃദുവായി മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ നേരം കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണ ഇത് പുരട്ടിയാല്‍ താരന്‍ നിശ്ശേഷം നീക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
https://www.facebook.com/Malayalivartha