Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

കൗമാരക്കാരിലെ മുഖക്കുരു പാടുകൾ ഗുരുതരമാകുന്നതിന് മുമ്പ് വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്ന പ്രതിവിധികള്‍

23 DECEMBER 2017 03:57 PM IST
മലയാളി വാര്‍ത്ത

ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അനാരോഗ്യകരമായ ആഹാരക്രമം, ശരിയല്ലാത്ത രീതിയിലുള്ള ചര്‍മ്മസംരക്ഷണം, മോശം സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളുടെ ഉപയോഗം, അമിത വിയര്‍പ്പ്, എന്നിവയൊക്കെ കാരണം കൗമാരക്കാരില്‍ ഭൂരിഭാഗം പേരിലും  മുഖത്ത് കുരുക്കളോ പാടുകളോ കണ്ടുവരാറുണ്ട്. എന്നിരുന്നാലും മുഖക്കുരു എന്നത് പലര്‍ക്കും ജീവിതത്തിന്റെ ഒരു ഭാഗം പോലെയാണ്. മുഖത്തെ നീര്‍വീക്കവും ചുവപ്പ് നിറവും പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കാനും സാധ്യതയുണ്ട്. ഇ മുഖക്കുരുവിന്റെ ചുവപ്പ് നിറം ബാക്റ്റീരിയയുടെ പ്രതിപ്രവര്‍ത്തനം, പഴുപ്പ്, മുഖചര്‍മ്മത്തില്‍ അസ്വസ്ഥത എന്നിവയെ സൂചിപ്പിക്കുന്നു. മുഖക്കുരു മൂലമുള്ള ഈ ചുവപ്പ് നിറം മാറുവാന്‍ വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്ന പ്രതിവിധികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. 

തണുപ്പ് കൊള്ളിക്കുക

മുഖക്കുരുവിലെ ചുവപ്പ് നിറം മാറുവാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണിത്. തണുത്ത താപനില ചര്‍മ്മത്തിന് താഴെയുള്ള രക്തധമനികളെ ചുരുക്കാന്‍ സഹായിക്കുന്നു. ഇത് മൂലം മുഖക്കുരുവും അത് മൂലമുള്ള ചുവപ്പ് നിറവും ചുരുങ്ങി ഇല്ലാതാവുന്നു. ഇതിനായി ഒരു കട്ടി കുറഞ്ഞ തുണിയില്‍ കുറച്ച് ഐസ് കട്ടകള്‍ പൊതിഞ്ഞുകെട്ടി അത് മുഖക്കുരുവിന്റെ മുകളില്‍ ഒരു മിനിറ്റ് നേരം അമര്‍ത്തി തടവുക. അത് കഴിഞ്ഞ് 10 മിനിറ്റ് ഇടവേള എടുത്തതിന് ശേഷം വീണ്ടും ഇത് ആവര്‍ത്തിക്കുക.


വെള്ള ടൂത്ത്‌പെയ്സ്റ്റ്

മുഖക്കുരുവിന്റെ ചുവന്ന പാടുകള്‍ നീക്കം ചെയ്യാന്‍ എളുപ്പത്തില്‍ ലഭ്യമായ മറ്റൊരു പ്രതിവിധിയാണ് വെള്ള ടൂത്ത്‌പെയ്സ്റ്റ്. രാത്രി കിടക്കാന്‍ നേരം മുഖക്കുരുവുള്ള ഇടത്ത് വെറും വെള്ളത്തില്‍ കഴുകിയതിന് ശേഷം കുറച്ച് വെള്ള ടൂത്ത്‌പെയ്സ്റ്റ് പുരട്ടുക. ഇത് അടുത്ത ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു ഫേയ്‌സ് വാഷ് ഉപയോഗിച്ച് കഴുകിക്കളയുക. 

 

ആസ്പിരിന്‍

ആസ്പിരിനില്‍ മുഖക്കുരുവിന്റെ ചുവന്ന പാടുകളും പഴുപ്പും നീക്കം ചെയ്യാന്‍ സഹായിക്കുന്ന സാലിസൈലിക്ക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് മുഖക്കുരുവിലെ പഴുപ്പിന് കാരണമാകുന്ന എന്‍സൈമുകളെ തുരത്തുന്നു. 12 ആസ്പിരിന്‍ ഗുളികകള്‍ പൊടിക്കുക. ആസ്പിരിന്‍ മൂലം ചര്‍മ്മം വരണ്ടുപോകുമോ എന്ന് പേടിയുണ്ടെങ്കില്‍ ഈ പൊടിയിലേക്ക് കുറച്ച് തേനും ചേര്‍ക്കാം. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കുഴമ്പ് പരിവത്തിലാക്കുക. ഇത് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖക്കുരു ഉള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഇത് 20-30 മിനിറ്റ് നേരം വയ്ക്കുക. അതിനുശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക.

ടീ ബാഗ്

ചായപ്പൊടിയില്‍ നീര്‍വീക്കം തടയാന്‍ സഹായിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് മുഖക്കുരു മൂലമുള്ള ചുവന്ന പാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചൂടുവെള്ളത്തില്‍ ഒരു മിനിറ്റ് നേരം ടീ ബാഗ് മുക്കിവയ്ക്കുക. അതിനുശേഷം പുറത്തെടുത്ത് ടീ ബാഗ് കുറച്ച് തണുത്തു കഴിഞ്ഞാല്‍ അതിലെ വെള്ളം പിഴിഞ്ഞ് കളയുക. ചെറുചൂടുള്ള ഈ ടീ ബാഗ് കുറച്ച് നേരം മുഖക്കുരുവുള്ള ഇടത്ത് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകി വൃത്തിയുള്ള തുണികൊണ്ട് മുഖം തുടയ്ക്കുക. ഇങ്ങനെ ദിവസത്തില്‍ പല തവണ ചെയ്യുക.

വെള്ളരിക്ക

മുഖക്കുരു മൂലമുള്ള പഴുപ്പും നീര്‍വീക്കവും തടയാനുള്ള ഏറ്റവും നല്ലൊരു പ്രതിവിധിയാണ് വെള്ളരിക്ക. ഇത് ചര്‍മ്മത്തിനടിയിലെ രക്തധമനികളെ സങ്കോചിപ്പിക്കുവാന്‍ സഹായിക്കുയും ഇതുമൂലം മുഖക്കുരുവിന്റെ ചുവപ്പ് നിറം നീക്കം ചെയ്യുകയും ചെയ്യുന്നു.മുഖക്കുരു പൊട്ടിവരുമ്പോള്‍ അത് വേഗം ശമിപ്പിക്കാനും വെള്ളരിക്ക സഹായിക്കുന്നു. വെള്ളരിക്ക വട്ടത്തില്‍ അരിഞ്ഞത് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. തണുപ്പിച്ച വെള്ളരിക്ക കഷ്ണം മുഖക്കുരുവിന്റെ ഭാഗത്ത് വയ്ക്കുക. ഇതിന്റെ തണുപ്പ് പോയാല്‍ അടുത്ത വെള്ളരിക്ക കഷ്ണം പകരം വയ്ക്കുക. ഇങ്ങനെ 10-15 മിനിറ്റ് തുടര്‍ച്ചയായി ചെയ്യുക. ഇത് ദിവസത്തില്‍ പല തവണ ആവര്‍ത്തിക്കുക.

നാരങ്ങ

നാരങ്ങയില്‍, മുഖക്കുരു മൂലമുള്ള ചുവന്ന പാടുകളെ നീക്കം ചെയ്യാനും ചര്‍മ്മത്തെ പ്രകാശിപ്പിക്കാനും കഴിയുന്ന പ്രകൃതിദത്ത മൂലികകള്‍ അടങ്ങിയിട്ടുള്ളതാണ്. കൂടാതെ നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് മുഖക്കുരുവിനും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കാരണമായ ബാക്റ്റീരിയകളെ നശിപ്പിക്കുവാന്‍ സഹായിക്കുന്നു. നാരങ്ങാ നീര് പിഴിഞ്ഞെടുത്തത്തിനുശേഷം അതില്‍ ഒരു കോട്ടണ്‍ പഞ്ഞി മുക്കുക. ഇത് മുഖക്കുരുവുള്ള സ്ഥലങ്ങളില്‍ 5 മിനിറ്റ് നേരം അമര്‍ത്തി വയ്ക്കുക. അതിനുശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക. ഇത് ദിവസത്തില്‍ 2-3 തവണ ചെയ്യുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (53 minutes ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (2 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (2 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (10 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (10 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (12 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (13 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (13 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (13 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (14 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (14 hours ago)

പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍  (14 hours ago)

ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് കൊടുങ്കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഹാഷിം മൂസ ; പാക് പാരാ കമാന്‍ഡോയെ ജീവനോടെ തൂക്കും  (15 hours ago)

ദ്രോണാചാര്യന്‍ ഇനിയില്ല ; ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസിന്റെ ഓര്‍മയില്‍ ശിഷ്യര്‍  (15 hours ago)

സഹജീവികള്‍ക്കായി കത്തിയെരിയുന്ന സൂര്യനോ പ്ഫാ; പിണറായിക്ക് നേരെ ഒരാട്ട്  (15 hours ago)

Malayali Vartha Recommends