Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഈ വേനൽച്ചുടിൽ നിന്ന് തണുപ്പിക്കാൻ പോകുന്ന സ്ഥലങ്ങൾ

04 MAY 2018 03:24 PM IST
മലയാളി വാര്‍ത്ത

നാടും നഗരവും ചൂടില്‍ വെന്തുരുകുകയാണ്. എല്ലിനെപ്പോലും അലിയിപ്പിക്കുന്ന ചൂട് എന്നു പറഞ്ഞാലും അത്ര അതിശയോക്തി ആവില്ല...അത്രയ്ക്കുണ്ട് നമ്മുടെ നാട്ടിലെ ചൂട്.അത് സഹിക്കാൻ പറ്റാത്ത അത്ര ചൂട .ചൂട് നാട്ടിലെ തിരക്കും റോഡുകളിലെ ബ്ലോക്കും ഒക്കെ കൂടി കാണുമ്പോൾ എങ്ങോട്ടേലും ഓടി പോകാന്‍ ആര്‍ക്കേലും തോന്നിയാലും അവരെ കുറ്റം പറയാന്‍ സാധിക്കില്ല. എന്നാല്‍ എവിടേക്കങ്കിലും പോയാലോ എന്നോര്‍ത്താലും നൂറുകണക്കിന് സ്ഥലങ്ങളില്‍ നിന്നും ഒരിടം തിരഞ്ഞെടുക്കുക എന്നത് ഏറെ ശ്രമകരമാണ്.


ചൂടിനെ തണുപ്പിക്കാന്‍ പോകാം ഈ ഇടങ്ങളില്‍!!


കൂര്‍ഗ്

 

 

കാപ്പി തോട്ടങ്ങളും പുല്‍മേടുകളും നിറഞ്ഞ പച്ചപ്പിന്റെ പരവതാനി അണിഞ്ഞിരിക്കുന്ന ഒരു കര്‍ണ്ണാടകന്‍ ഗ്രാമം. എപ്പോ എതു ചൂടില്‍ ചെന്നാലും ഉള്ളുകുളിര്‍പ്പിരക്കുന്ന തണുപ്പുമായി സഞ്ചാരികളെ വരവേല്‍ക്കുന്ന കൂര്‍ഗ് വേനല്‍ക്കാലങ്ങളില്‍ ആളുകള്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രധാന സ്ഥലങ്ങളില്‍ ഒന്നു കൂടിയാണ്. 

ഇന്ത്യയുടെ സ്‌കോട്‌ലന്‍ഡ് എന്നും കര്‍ണ്ണാടകത്തിന്റെ കാശ്മീരെന്നും ഒക്കെ അറിയപ്പെടുന്ന കൂര്‍ഗ്ഗിന് കാപ്പിയുടെയും ഓറഞ്ചിന്റെയും ഗന്ധമാണുള്ളത്. ഹണിമൂണ്‍ ആഘോഷിക്കുവാനാണ് ഇവിടെ കൂടുതലും ആളുകള്‍ എത്തുന്നത്. യുവാക്കളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്.
കൂര്‍ഗിലെ പ്രധാന ടൗണ്‍ ആണ് മടിക്കേരി, കൂര്‍ഗിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികള്‍ ഏറ്റവും ആദ്യം എത്തിച്ചേരുന്ന സ്ഥലമാണ് മടിക്കേരി. സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ ചെലവ് കുറഞ്ഞ നിരവധി ഹോട്ടലുകള്‍ മടിക്കേരി ടൗണില്‍ തന്നെ ലഭ്യമാണ്.


കൂര്‍ഗില്‍ എത്തിക്കഴിഞ്ഞാല്‍ സന്ദര്‍ശനം ഒഴിവാക്കാന്‍ പാടില്ലാത്ത ഒരു സ്ഥലമാണ് തലക്കാവേരി. മടിക്കേരിയില്‍ നിന്ന് 48 കിലോമീറ്റര്‍ ആണ് തലക്കാവേരിയിലേക്കുള്ള ദൂരം. കാവേരി നദിയുടെ ഉത്ഭവ സ്ഥാനം എന്ന് കരുതപ്പെടുന്ന ഈ സ്ഥലം ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. ബ്രഹ്മഗിരി, ഭാഗമണ്ഡല, ഗദ്ദിഗ, നിസര്‍ഗദാമ, രാജാസീറ്റ്, ബൈലക്കുപ്പ തുടങ്ങിയവയാണ് ഇവിടെ ഒഴിവാക്കരുതാത്ത സ്ഥലങ്ങള്‍

 

മൂന്നാര്‍

മലയാളികള്‍ക്കു മാത്രമല്ല, കേരളത്തെയും ഹില്‍ സ്റ്റേഷനുകളെയും പ്രണയിക്കുന്ന ആര്‍ക്കും ഒരു മുഖവുരയും വേണ്ടാത്ത സ്ഥലമാണ് മൂന്നാണ്. ഇടുക്കിയില്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍ ലോകത്തിലെ തന്നെ മികച്ച സമ്മര്‍ ഹില്‍ സ്‌റ്റേഷനും ഹണി മൂണ്‍ ഡെസ്റ്റിനേഷനുമൊക്കെയാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇവിടെ തേയിലത്തോട്ടങ്ങളാണ് അധികവും കാണാന്‍ സാധിക്കുക. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നേടിയെടുത്ത പേരാണ് ഇന്നും പുറംനാട്ടുകാരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും അവയ്ക്കിടയിലെ താമസസൗകര്യങ്ങളും എപ്പോള്‍ എത്തിയാലും കാണുന്ന സഞ്ചാരികളും അനുപമമായ പ്രകൃതി സൗന്ദര്യവും മൂന്നാറിനെ ഒരു സംശയവും ഇല്ലാതെ സഞ്ചാരികളുടെ പ്രിയ ഇടമാക്കി മാറ്റുന്നു.
വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും സന്ദര്‍ശിക്കാന്‍ പറ്റിയ ഇചമാണെങ്കില്‍ കൂടിയും വേനല്‍ക്കാലത്താണ് സഞ്ചാരികള്‍ ഇവിടെ കൂടുതലായും എത്തുന്നത്. എപ്പോള്‍ വന്നാലും വളരെ സുഖകരമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്.

 

മൗണ്ട് അബു

രാജ്സ്ഥാന്‍ എന്ന പേരു കേൾക്കുമ്പോൾ പൊടിയും മണലും നിറഞ്ഞ ഒരു രൂപമായിരിക്കും ആരുടെയും മനസ്സില്‍ വരിക. എന്നാല്‍ കൊട്ടാരങ്ങളും കോട്ടകളും ഒക്കെയുള്ള ഇവിടം സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് എന്നതാണ് സത്യം. മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹില്‍ സ്‌റ്റേഷനുകളില്‍ ഒന്നാണ് രാജസ്ഥാനിലെ മൗണ്ട് അബു. രാജസ്ഥാനിലെ ഏക ഹില്‍ സ്‌റ്റേഷനായ മൗണ്ട് അബു രാജസ്ഥാന്‍കാര്‍ക്ക് അവരുടെ കനത്ത ചൂടില്‍ നിന്നും രക്ഷപ്പെട്ട് പോകാന്‍ പറ്റിയ ഇടമാണ്. ആരവല്ലി മലനിരകള്‍ക്കു മുകളില്‍ പലിയ പാറക്കൂട്ടങ്ങള്‍ക്കു നടുവിലായാണ് ഈ ചെറിയ ഹില്‍ സ്റ്റേഷനുള്ളത്.

സന്ദര്‍ശകര്‍ക്ക് ഏറെ നല്ല കാഴ്ചകള്‍ സമ്മാനിക്കുന്ന ഇവിടെ വാസ്തുവിദ്യയുടെ അത്ഭുതങ്ങളായ ഒട്ടേറെ കാഴ്ചകളും ഉണ്ട്. വളരെ പഴക്കം ചെന്ന ക്ഷേത്രങ്ങളും മാര്‍ബിളുകള്‍ കൊണ്ട് നിര്‍മ്മിച്ച പഴയ കാല നിര്‍മ്മിതികളുടെ ചുവരുകളും ഇവിടെ കാണാന്‍ സാധിക്കും.

 

കൂനൂര്‍

ഊട്ടിയ്ക്കു പകരം വയ്ക്കാനായി മലയാളികള്‍ തിരഞ്ഞെടുക്കുന്ന ഇടമാണ് ഊട്ടിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള കൂനൂര്‍ . തേയിലത്തോട്ടങ്ങള്‍കൊണ്ടും ഹെറിറ്റേജ് ഹോട്ടലുകള്‍കൊണ്ടുമൊക്കെ പ്രശസ്തമായ ഇവിടെ ഒട്ടേറെ വ്യൂ പോയന്റുകളും മനോഹരമായ സ്ഥലങ്ങളും ഉണ്ട്.

 

തമിഴ്‌നാട്ടിലെ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ഇടമാണ് കൂനൂര്‍. സമുദ്ര നിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തിലുള്ള ഈ സ്ഥലം നീലഗിരി മലനിരകളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് കൂനൂറാണ്. ഇവിടുത്തെ ജൈവ വൈവിധ്യം പ്രകൃതി സ്‌നേഹികളെ പണ്ടുമുതലേ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

 

നീലഗിരി കുന്നുകളെ കേന്ദ്രീകരിച്ച്‌ ഇവിടെ ധാരാളം ട്രക്കിങ്ങുകള്‍ നടത്താറുണ്ട്. അനേകം ട്രക്കിങ് റൂട്ടുകളുള്ള ഇവിടം പ്രകൃതി ഭംഗികൊണ്ടും ഏറെ മുന്നില്‍ നില്‍ക്കുന്നു. ഈ ട്രക്കിങ്ങുകളുടെ തുടക്ക സ്ഥലമായി മിക്കവരും തിരഞ്ഞെടുക്കുന്നത് കൂനൂറിനെയാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ ഇവിടെ എത്താനുള്ള സൗകര്യവും കണക്ടിവിറ്റിയുമാണ് കാരണം.

 

നൈനിറ്റാള്‍

നഗര ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും ഓടി രക്ഷപ്പെടുവാന്‍ തയ്യാറായിരിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് നൈനിറ്റാള്‍. ബ്രിട്ടീഷ് ഭരണകാലത്തിന്റെ ബാക്കി പത്രമായ ഇവിടം അന്നും ഇന്നും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടം കൂടിയാണ്. എഴുത്തുകാര്‍ തങ്ങള്‍ക്ക് സ്വസ്ഥമായ ഒരു എഴുത്തന്തരീക്ഷം ലഭിക്കാനായി ഒരു കാലത്ത് ധാരാളമായി ഇവിടെ എത്താറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പലര്‍ക്കും ഈ നഗരത്തിനെ എഴുത്തുകളിലൂടെയാണ് പരിചയമുള്ളത്.

കുറച്ചുകാലമായി കുറച്ച്‌ തിരക്കനുഭവപ്പെടുന്ന ഇവിടെ സാഹസിക പ്രേമികളാണ് കൂടുതലും എത്തിച്ചേരുന്നത്. മനോഹരങ്ങളായ ട്രക്കിങ്ങ് റൂട്ടുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കുടുംബമായ അവധി ദിവസങ്ങള്‍ ആഘോഷിക്കുവാന്‍ എത്തുന്നവരാണ് നൈനിറ്റാളിന്റെ പ്രത്യേകത.


മണാലി

ഇന്ത്യയില്‍ ഏറ്റവും അധികം യുവാക്കളും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം ഏതാണ് എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് മണാലിയാണ്. മഞ്ഞു മൂടിക്കിടക്കുന്ന മലയുടെ മുകളില്‍ കയറുക എന്നത് ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും ആഗ്രഹിക്കും. ട്രക്കിങ്ങും സ്‌കീയിങ്ങുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ഇന്ത്യയിലെ മികച്ച സ്‌കീയിങ് ഡെസ്റ്റിനേഷന്‍ കൂടിയായ ഇവിടെ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എത്താറുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നു വിക്കറ്റ് നഷ്ടം, സഞ്ജുവില്ല  (7 minutes ago)

മൂടും കൊണ്ടേ ആശ പോകൂ...! ഇനി V V R പ്ലേ..!മോദി എത്തും ശ്രീലേഖ നിയമസഭയിലേക്ക്..! AKG-യിൽ കൂട്ടക്കരച്ചിൽ  (16 minutes ago)

തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രത്യേക സ്നേഹവും പരിഗണനയും ലഭിക്കും  (21 minutes ago)

ആദിവാസി വയോധികയ്ക്ക് ദാരുണാന്ത്യം....  (28 minutes ago)

ഡയമണ്ട് മണിയുടെ D അടിച്ചിളക്കും പിണറായിക്ക് റീത്ത് വച്ച് ചെന്നിത്തല.. അത് ഒന്നൊന്നര ബോംബ്..! IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..?  (50 minutes ago)

സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.  (53 minutes ago)

ബസ് അപകടത്തിൽപ്പെട്ടു... 18 പേർക്ക് പരുക്ക്  (1 hour ago)

അപകടത്തിൽ രണ്ടു മരണം.... നാലു പേർക്ക് പരുക്ക്  (1 hour ago)

ശ്രീലേഖ നിയമസഭയിലേക്ക്..! തലസ്ഥാനത്ത് V V R-ന്റെ താണ്ഡവം മോദി കേരളത്തിലേക്ക്...! മൂടും കൊണ്ടേ ആശ പോകൂ...!  (1 hour ago)

ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന  (2 hours ago)

ടിക്കറ്റ് നിരക്ക് വർധന  (2 hours ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര....  (2 hours ago)

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി നിര്യാതനായി  (2 hours ago)

കെ എൻ ലളിത അന്തരിച്ചു... രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം...    (3 hours ago)

പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ.  (3 hours ago)

Malayali Vartha Recommends