Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നെല്‍കൃഷിയിലെ പട്ടാളപ്പുഴു ആക്രമണം പ്രതിരോധിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കൃഷി വകുപ്പ്

15 NOVEMBER 2018 02:36 PM IST
മലയാളി വാര്‍ത്ത

വയനാട് ജില്ലയിലെ മീനങ്ങാടി, അമ്പലവയല്‍, നൂല്‍പ്പുഴ, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങളിലെ നെല്‍വയലുകളില്‍ പട്ടാളപ്പുഴുവിന്റെ ആക്രമണം നേരിടുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കൃഷിവകുപ്പ് രംഗത്തെത്തി. കൃഷി വകുപ്പിലെയും കാര്‍ഷിക സര്‍വകലാശാലയിലേയും വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സംഘം പാടങ്ങള്‍ സന്ദര്‍ശിച്ച് പട്ടാളപ്പുഴുവിന്റെ ആക്രമണം ഉണ്ടെന്ന് ഉറപ്പ് വരുത്തിയാണ് കര്‍ഷകര്‍ക്ക് നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ നല്‍കുന്നത്.ഇതോടൊപ്പം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പട്ടാളപ്പുഴുവിന്റെ ആക്രമണം വ്യാപിക്കാതിരിക്കാന്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും കൃഷിവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.


പുഞ്ചപ്പാടങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന പട്ടാളപുഴുവിന്റെ ശലഭത്തിന് തവിട്ട് നിറമായിരിക്കും. ഇവ ഇലകളെയും ചെറിയ നെല്‍ചെടികളുടെ ചുവടു ഭാഗവും തിന്നു നശിപ്പിക്കും. മഴ കഴിഞ്ഞുള്ള ചൂട് നിറഞ്ഞ കാലവസ്ഥയാണ് പട്ടാളാപ്പുഴുവിന് വളരാന്‍ അനുയോജ്യമായത്. ഇവ രാത്രി സഞ്ചാരികളാണ്. പകല്‍ സമയത്ത് പാടത്തെ മണ്‍കട്ടകളുടെയും മറ്റും ഇടയില്‍ ഒളിഞ്ഞിരിക്കുന്ന പുഴുക്കള്‍ രാത്രി കാലങ്ങളില്‍ ചെടിയെ മുഴുവന്‍ തിന്ന് നശിപ്പിക്കുകയും ശേഷം അടുത്ത സ്ഥലത്തേക്ക് പോവുകയും ചെയ്യും. വരണ്ട നെല്‍വയലുകളില്‍ പുഴുവിന്റെ പ്യൂപ്പ മണ്ണിലോ നെല്‍ചെടിയുടെ അടിയിലോ കാണപ്പെടുന്നു. എന്നാല്‍ വെള്ളകെട്ടുകളുള്ള വയലുകളിലെ വരമ്പുകളിലാണ് ഈ പുഴുക്കളെ കാണാന്‍ കഴിയുന്നത്. നെല്‍ചെടിയുടെ എല്ലാ ഘട്ടങ്ങളിലും ഈ പുഴുവിന്റെ ആക്രമണം കാണപ്പെടുന്നു.വളരെ പെട്ടന്ന് തന്നെ വംശവര്‍ദ്ധനവ് നടക്കുന്ന ഒരു വിഭാഗമാണ് പട്ടാളപ്പുഴു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
1) നെല്‍വയലുകളില്‍ കളകള്‍ വ്യാപിക്കാതെ നോക്കുക.
2) വയലുകളില്‍ രാത്രി സമയത്ത് വെള്ളം കെട്ടി നിര്‍ത്തുന്നതും കൊയ്ത്തിന് പാകമായി കൊണ്ടിരിക്കുന്ന വയലുകളില്‍ വെള്ളം കയറ്റിയിറക്കുന്നതും അനുയോജ്യമാണ്.
3) അസറ്റാഫ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് തളിക്കുക/ കൊറാജന്‍ 3 മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് തളിക്കുക/ തക്കുമി 2 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് തളിക്കുക.
4) മരുന്ന് തളിക്കുമ്പോള്‍ സ്‌പ്രെയറുകളില്‍ ഫ്‌ലഡ്ജറ്റ്‌ നോസിലുകള്‍ ഉപയോഗിച്ച് നെല്‍ച്ചെടികളുടെ ചുവടോടു ചേര്‍ത്ത് മരുന്ന് തളിക്കേണ്ടതാണ്.പരാഗണം നടക്കുന്ന സമയങ്ങളില്‍ മരുന്ന് യാതൊരു കാരണവശാലും കതിരില്‍ വീഴുവാന്‍ ഇടയാകരുത്.
5)കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ കുറ്റികള്‍ കത്തിക്കുന്നതിലൂടെയും പട്ടാളപ്പുഴുവിന്റെ ലാര്‍വകളെ നശിപ്പിക്കാന്‍ കഴിയുന്നതാണ്.
പ്രാരംഭ ഘട്ടങ്ങളില്‍ ജൈവമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം.
അതാത് കൃഷിഭവനുകളില്‍ നിന്നും കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends