ശരീരം മുഴുവന്‍ വീടിന്റെ അടിയിൽ ഉഗ്ര സ്‌ഫോടനം..മൃതദേഹത്തിന്റെ കാല്‍ മാത്രമാണ് പുറത്തു കണ്ടത്...പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു...

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്. മുന്‍കാലങ്ങളില്‍ നിന്ന് ഏറെ അയവ് വന്നെങ്കിലും എപ്പോള്‍ വേണമെങ്കിലും എവിടെയും ബോംബ് പൊട്ടിത്തെറിക്കാമെന്ന അവസ്ഥയിലാണ് ഇപ്പോഴും .. കണ്ണൂരിലെ പല ഗ്രാമങ്ങളും. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നാട്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ നാട്, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നാട്. അധികാര രാഷ്ട്രീയത്തിന്റെ മേല്‍വിലാസത്തില്‍ മറ്റു ജില്ലകളേക്കാള്‍ എന്തുകൊണ്ടും ഒരുപടി മുന്നില്‍ തന്നെയാണ് കണ്ണൂരിന്റെ സ്ഥാനം. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിലും കണ്ണൂരിന്റെ തട്ട് താഴ്ന്നു തന്നെയായിരുന്നു.
പക്ഷേ, കൊലക്കത്തി രാഷ്ട്രീയത്തിന്റെ പട്ടികയിലും എക്കാലവും കണ്ണൂര്‍ തന്നെയായിരുന്നു മുന്നില്‍. രാഷ്ട്രീയ പ്രതിയോഗികളുടെ മാത്രമല്ല, നിരപരാധികളുടെയും ജീവനെടുത്തിട്ടുണ്ട് ഈ ബോംബ് രാഷ്ട്രീയം. എരഞ്ഞോളിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ തേങ്ങ പെറുക്കാന്‍ പോയ വയോധികന്‍ ബോംബ് പൊട്ടി മരിച്ചെന്ന വാര്‍ത്ത ഏറെ നടുക്കത്തോടെയാണ് കേട്ടത് . ഇപ്പോഴിതാ ‘പുലർച്ചെ രണ്ടു മണിയോടെയാണ് വലിയ ശബ്ദം കേട്ടത്. ചെന്നു നോക്കിയപ്പോൾ ശരീരഭാഗങ്ങൾ ചിതറി കിടക്കുന്നതു കണ്ടു’– കണ്ണൂരിൽ കണ്ണപുരം കീഴറയിൽ സ്ഫോടനമുണ്ടായ വാടക വീടിന് അടുത്തു താമസിക്കുന്നവർ ഞെട്ടലോടെ പറയുന്നു. വീണ്ടും കണ്ണൂരിലെ ജനങ്ങളുടെ സമാധാനം നഷ്ട്ടമാവുന്നു .
വീണ്ടും ഉഗ്രസ്ഫോടനം . കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനത്തിന്റെ നടുക്കത്തില്‍ ആ ഗ്രാമം. എത്ര പേര്‍ മരിച്ചുവെന്ന് പോലും ആര്‍ക്കും വ്യക്തതയില്ല. വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ അവിടെയുണ്ടായിരുന്നു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി. പടക്ക നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്ന വാദം ഉയരുന്നുണ്ട്. എന്നാല്‍ പടക്ക നിര്‍മ്മാണത്തിന് ലൈസന്‍സ് ഒന്നും ആരും എടുത്തിട്ടില്ല. ബോംബ് നിര്‍മ്മാണം നടന്നെന്ന വാദം പൊളിക്കാനാണ് പടക്ക നിര്‍മ്മാണം എത്തുന്നത്.സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
രാത്രി രണ്ടു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. വാടക വീടാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. രണ്ടുപേരാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കും അറിയില്ല. വിരമിച്ച അധ്യാപകനായ ഗോവിന്ദന്റെ വീടാണ് തകര്‍ന്നത്.കണ്ണൂരിലെ രാഷ്ട്രീയത്തെ സ്‌ഫോടനാത്മകമാക്കുന്നതാണ് ഈ സ്‌ഫോടനം.ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം.അനൂപ് എന്നയാളാണ് വീട് വാടകയ്ക്കെടുത്തത്. അനൂപിനു പടക്ക കച്ചവടം ഉണ്ടെന്നു പറയപ്പെടുന്നു.
മുമ്പും ഇയാള്‍ ഇത്തരം കേസുകളില്‍ പെട്ടിട്ടുണ്ട്. രാത്രി രണ്ടു മണിക്കാണ് സ്‌ഫോടന ശബ്ദം കേട്ടതെന്ന് അയല്‍വാസി പറഞ്ഞു. ' വീടിനു പുറകുവശത്ത് ഒരാളുടെ മൃതശരീരം കണ്ടു. മരിച്ചോ എന്നറിയില്ല. ശരീരത്തിനു മുകളില്‍ മണ്ണ് വീണു കിടക്കുന്നുണ്ട്. താമസക്കാരെ പരിചയമില്ല. രാത്രിയാണ് താമസക്കാര്‍ വരുന്നത്. വീട്ടില്‍ ലൈറ്റ് ഇടാറില്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ ആളുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.സ്ഫോടനത്തില്‍ സമീപത്തെ ഏതാനും വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
ഭിത്തിയില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. പൊട്ടാത്ത സ്ഫോടക വസ്തുക്കളും പ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടു പേരാണ് ഈ വീട്ടില്‍ വന്നുപോയിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രിയാണ് ഇവര്‍ എത്താറുള്ളത്. പുലര്‍ച്ചെയോടെ മടങ്ങാറാണ് പതിവ്. അനൂപ് എന്നയാളാണ് വീട് വാടകയ്ക്കെടുത്തതെന്ന് പ്രദേശവാസിയായ സുരേഷ് പ്രതികരിച്ചു.എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വന്ന് നോക്കുമ്പോള്‍ വീട് തകര്‍ന്നതാണ് കാണുന്നതെന്നും അകത്ത് കയറി നോക്കിയപ്പോള്‍ഒരു മൃതദേഹം കണ്ടുവെന്നും നാട്ടുകാരില്‍ ഒരാള്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha