Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ബുദ്ധിമാന്ദ്യമുള്ള മൈനര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റിന് പോക്സോ നിയമപ്രകാരം 44 വര്‍ഷം കഠിന തടവും എട്ടു ലക്ഷത്തി അന്‍പതിനായിരം രൂപ പിഴയും

02 DECEMBER 2024 09:29 AM IST
മലയാളി വാര്‍ത്ത

ബുദ്ധിമാന്ദ്യമുള്ള പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ചികിത്സക്കിടയില്‍ സ്ഥിരമായി ലൈംഗികമായി പീഡിപ്പിച്ചു വന്ന ഫിസിയോതെറാപ്പിസ്റ്റിനെ തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം പി ഷിബു വിവിധ വകുപ്പുകളിലായി 44 വര്‍ഷം കഠിന തടവിനും എട്ടു ലക്ഷത്തി അന്‍പതിനായിരം രൂപ പിഴയും ശിക്ഷിച്ചു.


തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര പുത്തന്‍കട വാറുവിള പഞ്ചമിയില്‍ രവീന്ദ്രന്‍ മകന്‍ 36 വയസ്സുള്ള ഷിനോജിനെ ആണ് കോടതി ശിക്ഷിച്ചത് . രണ്ടായിരത്തി പത്തൊന്‍പത്തില്‍ ആണ് കസിന് ആസ്പദമായ സംഭവം നടന്നത്. 74 ശതമാനം വൈകല്യമുള്ള കുട്ടിയെ പതിനാറു വയസ്സുള്ളപ്പോള്‍ രക്ഷകര്‍ത്താക്കള്‍ തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചികിത്സക്ക് കൊണ്ടുപോയി. അന്ന് അവിടെ ജോലി ചെയ്തിരുന്ന പ്രതിയായ ഷിനോജ് കുട്ടിയുടെ വീട്ടില്‍ ചെന്ന് ചികില്‍സിക്കാന്‍ തയ്യാറാണ് എന്നു പറയുകയും പിന്നീട് കുട്ടിയുടെ വീട്ടിലെത്തി ചികിത്സയെന്ന വ്യാജേന കൂട്ടിയെ കഠിനമായ അന്തര്‍ പ്രവേശിത ലൈംഗിക പീഡനത്തിന് ഇരയാക്കി വരുകയായിരുന്നു. കുട്ടിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ രക്ഷകര്‍ത്താക്കള്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ ആണ് കുട്ടി പീഡന വിവരം പുറത്തു വരുന്നത്.

പരസഹായം ഇല്ലാതെ എഴുന്നേറ്റു നടക്കാന്‍ സാധിക്കാത്ത കുട്ടിയെ ആണ് പ്രതി ഇത്തരത്തില്‍ പീഡിപ്പിച്ചു വന്നിരുന്നത്. പിഴ തുക പ്രതി ഒടുക്കിയില്ലെങ്കില്‍ പ്രതി നാലു വര്‍ഷവും നാലു മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ തുകയില്‍ നിന്നും എട്ടു ലക്ഷം രൂപ കുട്ടിക്ക് നല്‍കുന്നത് കൂടാതെ ലീഗല്‍ സര്‍വീസ് ആതോറിറ്റിയും കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയുണ്ടായി.


ഡി ജി പി യുടെ നിര്‍ദേശാനുസരണം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ആയ പി അനില്‍കുമാര്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ കെ അജിത്ത് പ്രസാദ് അഭിഭാഷക വി സി ബിന്ദു എന്നിവര്‍ ഹാജരായി. 

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (54 minutes ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (1 hour ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (1 hour ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (1 hour ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (1 hour ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (2 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (2 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (4 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (5 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (5 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (6 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends