അഹമ്മദാബാദ് വിമാനാപകടം... സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും അനുശോചിച്ചു....

ഇന്ത്യയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു... അഹമ്മദാബാദ് വിമാനാപകടത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും അനുശോചിച്ചു. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ അപകടം ഏറെ വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ഇരുവരും അനുശോനക്കുറിപ്പില്‍ പറയുന്നു.
നിരവധി ജീവനുകള്‍ പൊലിഞ്ഞ അപകടത്തില്‍ അനുശോചിച്ചും ഇന്ത്യയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നും സല്‍മാന്‍ രാജാവും കിരീടാവകാശിയും ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് അനുശോചന സന്ദേശങ്ങള്‍ അയയ്ക്കും ചെയ്തു
അതേസമയം ഇന്ത്യയിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ഇന്ത്യന്‍ യാത്രാവിമാനം താമസകെട്ടിടത്തിന് മുകളില്‍ തകര്‍ന്നുവീണ വാര്‍ത്ത ഞങ്ങള്‍ അറിഞ്ഞുവെന്നും ഇത് നിരവധിയാളുകളുടെ മരണത്തിനും പരിക്കുകള്‍ക്കും കാരണമായെന്നും ഇരു സന്ദേശങ്ങളിലും പറഞ്ഞു. ഈ ദുരന്തത്തില്‍ നിങ്ങളുടെ ദുഃഖത്തില്‍ ചേരുന്നു. ഇന്ത്യന്‍ പ്രസിഡന്റിനും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും സൗഹൃദ ജനതക്കും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാര്‍ഥമായ ദുഃഖവും അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശിക്കുന്നുവെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha























