Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...


എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...


രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി അടുത്തു വരുന്നു... അവസാന തീയതി ഡിസംബർ 31.. ആധാറും പാനും ബന്ധിപ്പിക്കേണ്ടതിങ്ങനെ

12 DECEMBER 2019 05:21 PM IST
മലയാളി വാര്‍ത്ത

പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി അടുത്തു വരുന്നു... സെപ്റ്റംബർ 30നാണ് ധനമന്ത്രാലയം ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31ലേയ്ക്ക് നീട്ടിയത്. ഇതിനുള്ളില്‍ പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. 2019 ഏപ്രിൽ 1 മുതൽ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുമ്പോൾ ആധാർ നമ്പർ ലിങ്ക് ചെയ്യണം എന്നത് നിർബന്ധമാണ്. ഈ രണ്ട് രേഖകളും ലിങ്കുചെയ്യാതെ ഒരാൾക്ക് ഐടിആർ ഫയൽ ചെയ്യാൻ കഴിയില്ല.

ആധാറും പാനുംബന്ധിപ്പിക്കുന്നതിനുള്ള പൊതുജനങ്ങളുടെ സമയപരിധി ഇതുവരെ ഏഴ് തവണ നീട്ടിയിട്ടുണ്ട്.ഇത് വരെ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് വേണ്ടിയാണ് ഈ മുന്നറിയിപ്പ്.

ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് ഐഡന്റിഫിക്കേഷൻ നമ്പറാണ് പാൻ നമ്പർ. ഇത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളെ നികുതി വകുപ്പുമായി ബന്ധിപ്പിക്കുന്ന ഒന്നാണ് . യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌ഐ‌ഐ) നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ നമ്പർ.
വരുമാനം, നികുതിയിളവ്, നികുതി അടയ്‌ക്കൽ, നികുതി വരുമാനം തുടങ്ങിയ ഒരു നികുതിദായകന്റെ എല്ലാ സാമ്പത്തിക ഇടപാടുകളെയും കുറിച്ച് മനസ്സിലാക്കാൻ ഒരൊറ്റ പാൻ കാർഡ് മതി. അതുപോലെ മിക്ക ബാങ്കുകളിലും അക്കൗണ്ട് തുടങ്ങാനും ഇന്ത്യയിൽ നിക്ഷേപം നടത്താനും പാൻ‌കാർഡ് നിർബന്ധമാണ്. ഒരു നികുതിദായകന്റെ ജീവിതത്തിലുടനീളം ആവശ്യമുള്ള ഒന്നാണ് പാൻ കാർഡ്.അതുകൊണ്ടു തന്നെ പാൻ കാർഡ് അസാധുവായാൽ ബുദ്ധിമുട്ടുകൾ ഏറെയാണ്

സർക്കാരിന്റെ പ്രധാന ആധാർ പദ്ധതി ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് സുപ്രീംകോടതി കഴിഞ്ഞ സെപ്റ്റംബറിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ ആധാർ നമ്പർ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ അനുവദിക്കുന്നതിനും നിർബന്ധമായി തുടരുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു

കേന്ദ്ര ബജറ്റ് 2018 പാൻ-ആധാർ ബന്ധിപ്പിക്കൽ നിയമത്തിൽ ഭേദഗതി വരുത്തുകയും സർക്കാർ നിശ്ചയിക്കുന്ന സമയ പരിധിയ്ക്ക് മുമ്പായി ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ടത് നിർബന്ധമാക്കുകയും ചെയ്തിരുന്നു. ഈ തീയതിയ്ക്ക് മുമ്പ് ആധാറുമായി പാൻ ബന്ധപ്പെടുത്തിയില്ലെങ്കിൽ പാൻ അസാധുവാകുമെന്നും വ്യക്തമാക്കിയിരുന്നു. 2019 ലെ ബജറ്റിലും പാൻ ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ അനന്തരഫലങ്ങൾ സർക്കാർ പരിഷ്കരിച്ചിരുന്നു

പാൻ, ആധാർ കാർഡുകളിലെ പൊരുത്തക്കേടുകൾ ഇവ തമ്മിൽ ബന്ധിപ്പിക്കാൻ തടസ്സമാകാറുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഎസ്ഡിഎൽ അല്ലെങ്കിൽ യുടിഐഐടിഎസ്എൽ സേവന കേന്ദ്രം സന്ദർശിക്കാം. ഇതിനായി, ആവശ്യമായ രേഖകൾക്കൊപ്പം 'അനുബന്ധം -1' ഫോം പൂരിപ്പിക്കണം.

എൻഎസ്ഡിഎൽ അല്ലെങ്കിൽ യുടിഐഐടിഎസ്എൽ സേവനങ്ങൾ സൌജന്യമല്ല. നിശ്ചിത ഫീസ് നൽകേണ്ടതുണ്ട്. പാൻ കാർഡും ആധാറും ബന്ധിപ്പിക്കുമ്പോൾ പാൻ അല്ലെങ്കിൽ ആധാർ വിശദാംശങ്ങളിൽ തിരുത്തൽ നടത്തുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും ഫീസ്. പാൻ വിശദാംശങ്ങളിലുള്ള തിരുത്തലിന് 110 രൂപയാണ് ഫീസ്. ആധാർ വിശദാംശങ്ങൾ തിരുത്താൻ 25 രൂപയാണ് ഫീസ്.

ആധാറില്‍ നിങ്ങളുടെ മേൽവിലാസം മാറ്റാനും ഇപ്പോൾ എളുപ്പമാണ്. പെട്ടെന്ന് വീടുമാറേണ്ടി വന്നവർക്കും അടുത്തിടെ വിവാഹിതരായവർക്കും, ഈ സൗകര്യം ഉപയോഗിച്ച് നിങ്ങളുടെ ആധാർ വിലാസം പുതിയ വീട്ടിലേക്ക് എളുപ്പത്തിൽ തന്നെ അപ്ഡേറ്റ് ചെയ്യാൻ കഴിയും.നിങ്ങളുടെ വിലാസം സ്ഥിരീകരിക്കുന്നതിന് മറ്റൊരാളുടെ സഹായമ ആവശ്യമാണെന്ന് മാത്രം. ഇത് കുടുംബാംഗം തന്നെയോ, ബന്ധുവോ, സുഹൃത്തുക്കളോ, ഭൂവുടമയോ ആകാം. അവർ അവരുടെ വിലാസം തെളിവായി ഉപയോഗിക്കാൻ അനുവദിക്കണമെന്നു മാത്രം .താമസക്കാരനും വിലാസം വെരിഫൈ ചെയ്യുന്നയാളും ആധാറില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം.

ആധാറും പാനും ഓൺലൈനിൽ ബന്ധിപ്പിക്കുന്നത് എങ്ങനെ എന്ന് നോക്കാം...

ആദായനികുതി വകുപ്പ്, എൻ‌എസ്‌ഡി‌എൽ അല്ലെങ്കിൽ യു‌ടി‌ഐ‌ടി‌എസ്‌എൽ എന്നിവയിൽ ഏതെങ്കിലും ഔദ്യോ​ഗിക വെബ്‌സൈറ്റിൽ ലോ​ഗിൻ ചെയ്യുക. 'Linking Aadhaar' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മറ്റൊരു വിൻഡോ തുറക്കുക. അവിടെ നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്കുചെയ്യാൻ ആവശ്യപ്പെടും. നിങ്ങളുടെ പേര്, ജനനത്തീയതി, ലിംഗഭേദം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും നിങ്ങളുടെ ആധാർ കാർഡിലെ വിശദാംശങ്ങൾ ഉപയോഗിച്ച് സ്ഥിരീകരിക്കുക. നിങ്ങളുടെ ആധാർ കാർഡ് നമ്പർ സമർപ്പിച്ച് ക്യാപ്‌ച കോഡ് നൽകുക. 'ലിങ്ക് ആധാർ' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

എസ്എംഎസ് വഴി നിങ്ങളുടെ ഫോണിൽ നിന്ന് എസ്എംഎസായി UIDPAN <12-അക്ക ആധാർ നമ്പർ> <10-അക്ക പാൻ നമ്പർ> എന്ന് ടൈപ്പുചെയ്യുക നിങ്ങളുടെ ആധാർ കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് 567678 എന്ന നമ്പറിലേക്കാണ് SMS അയയ്ക്കേണ്ടത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (4 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (5 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (5 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (5 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (6 hours ago)

വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും; കരൂര്‍ദുരന്ത കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്  (6 hours ago)

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ 17 കാരന്‍ മുങ്ങി മരിച്ചു  (6 hours ago)

വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി, മോഹന്‍ലാല്‍ ഒരുമിച്ചെത്തുന്ന ചിത്രം പാട്രിയറ്റ് ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തും  (6 hours ago)

പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല  (8 hours ago)

വിജയ്‌യെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്ത് സംവിധായകന്‍ ആലപ്പി അഷ്‌റഫ്  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി  (8 hours ago)

പോരുന്നോ ദുബായ് ജെയിലിലേക്ക്?  (8 hours ago)

പ്രവാസികൾക്ക് ജാഗ്രത നിർദേശം! യുഎഇയിൽ തണുപ്പ് കടുക്കുന്നു ശക്തമായ കാറ്റിനും മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത...  (8 hours ago)

പ്രഭാസ് ചിത്രം 'ദ രാജാ സാബ്' പ്രദര്‍ശിപ്പിക്കുന്നതിനിടെ സിനിമാ തിയേറ്ററില്‍ തീപിടുത്തം  (8 hours ago)

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!  (9 hours ago)

Malayali Vartha Recommends