Widgets Magazine
28
Sep / 2023
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്താണ് ഇന്ത്യക്കും കാനഡയ്ക്കുമിടയിൽ സംഭവിക്കുന്നത്? അതില്‍ എന്തുകൊണ്ടാണ് സിഖ് സമൂഹവും ഖലിസ്താന്‍ വിഘടനവാദികളും പങ്കാളികളാകുന്നത് ? ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം എന്ത് കൊണ്ട് രാഷ്ട്രീയ പ്രശ്‌നമാകുന്നു? എന്തായിരിക്കും ഇതിന്റെ അനന്തരഫലങ്ങൾ?


പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം അന്തരിച്ചു...


മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ മറവ് ചെയ്തു:- അഞ്ചടി താഴ്ച്ചയിലേയ്ക്ക് വയ്ക്കും മുമ്പ് യുവാക്കളുടെ വയറ് കീറി...


മാതാപിതാക്കളുമായി വഴക്കിട്ട യുവാവ് ഭയപ്പെടുത്താൻ ഫ്‌ളാറ്റിന് തീയിട്ടു:- പൊള്ളലേറ്റ 'അമ്മ ' ആശുപത്രിയിൽ...


ആത്മഹത്യ ചെയ്ത അപർണ നായരുടെ മകളെ ദത്തെടുക്കാൻ തയ്യാറായി നടി അവന്തിക:- വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...

പഠനത്തോടൊപ്പം ജോലി...! പഠിക്കാം ലോകത്തെ മികച്ച ഈ വിദേശ സർവകലാശാലകളിൽ, മികച്ച അവസരങ്ങൾ തേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ഇഷ്ട സ്ഥലങ്ങളിൽ മുന്നിൽ നിൽക്കുന്നത് ഈ രാജ്യങ്ങൾ

05 JULY 2023 05:43 PM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടുമുള്ള മികച്ച 100 സർവകലാശാലകൾ പരിശോധിച്ചാൽ ഇവയിൽ 52 എണ്ണവും വരുന്നത് യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലാണ് ..ഇപ്പോൾ വിദേശത്തുപോയി പഠിക്കാൻ മലയാളികൾ ഉൾപ്പടെ ഉള്ള ഇന്ത്യൻ വിദ്യാർത്ഥികൾ കൂടുതലായി താല്പര്യപ്പെടുന്നുണ്ട് .മികച്ച അവസരങ്ങൾ തേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ഇഷ്ട സ്ഥലങ്ങളിൽ മുന്നിൽ നിൽക്കുന്നതും ഈ രാജ്യങ്ങളാണ്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗുണമേന്മയുള്ള ജീവിതം, ആശയവിനിമയത്തിനുള്ള എളുപ്പം, അനുകൂലമായ കാലാവസ്ഥ, സുരക്ഷിതമായ അന്തരീക്ഷം, നല്ല പാർപ്പിട ഗതാഗത സൗകര്യങ്ങൾ എന്നിവ ആദ്യം പരിഗണിക്കേണ്ട ഘടകങ്ങളാണ്. അതോടൊപ്പം ഓരോ രാജ്യത്തെ സർവകലാശാലകളിലും തിരഞ്ഞെടുക്കുന്നത് വഴി എന്താണ് അധിക നേട്ടമെന്നും അറിയേണ്ടതുണ്ട്. മുൻനിര സർവകലാശാലകളിലെ സൗകര്യങ്ങൾ ഇങ്ങനെയാണ്

ലോകത്തിലെ ഏറ്റവും മികച്ച സാധ്യതകളാണ് അമേരിക്കൻ സർവകലാശാലകളിൽ ഉള്ളത് . ലോകത്തിലെ ഏറ്റവും . വിദേശ വിദ്യാർത്ഥികൾക്ക് ഏറ്റവും ആധുനിക വ്യവസായിക ട്രെൻഡുകൾ നിരീക്ഷിക്കാനും ലോകത്തെ മുൻനിര ആഗോള കമ്പനികളുമായി ഇന്റേൺഷിപ്പ് / തൊഴിലവസരങ്ങൾ കണ്ടെത്താനുമുള്ള അവസരങ്ങൾ ലഭിക്കും. പ്രൊഫഷണലായി വളരാൻ സഹായിക്കുന്ന നെറ്റ്‌വർക്കിംഗ് അവസരങ്ങൾ കൂടുതലുള്ള ഇടങ്ങളിലൊന്നാണ് അമേരിക്ക . വലിയ സമ്പദ്‌വ്യവസ്ഥയിൽ മികച്ച കരിയർ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കും വിദേശത്തെ പ്രമുഖ സർവകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും അമേരിക്ക വളരെ നല്ല ഒരു ഓപ്ഷൻ ആണ്

യുകെ

ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായമുള്ളതും ലോകത്തിലെ പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്രിട്ടണിലാണ്. ബ്രിട്ടീഷ് വിദ്യാഭ്യാസത്തെ മികച്ചതാക്കുന്നത് കർശനമായ മാനദണ്ഡങ്ങൾ തന്നെയാണ്. എല്ലാ കോളേജുകളിലെയും സർവകലാശാലകളിലെയും പഠന നിലവാരം വിലയിരുത്താൻ ക്വാളിറ്റി അഷ്വറൻസ് ഏജൻസി എന്ന സ്വതന്ത്ര സ്ഥാപനം യുകെയിലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളിൽ മുൻഗണന നേടാനും യുകെ മികച്ച ഓപ്ഷൻ ആണ് . ജേണലുകൾ, ഫാക്കൽറ്റികൾ, ലബോറട്ടറികൾ, ഗവേഷണം ബന്ധപ്പെട്ട കാര്യങ്ങളിലെ മികച്ച നിലവാരമുള്ള സൗകര്യങ്ങളും ബ്രിട്ടണിലാണ്. ഗവേഷണം, വ്യത്യസ്ത തരം സംസ്കാരങ്ങൾ എന്നിവയെല്ലാം UK യിൽ ഉണ്ട്

ഓസ്ട്രേലിയ

വിദേശത്ത് പഠനം ആഗ്രഹിക്കുന്നവർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം വിദേശ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഓസ്‌ട്രേലിയൻ സർക്കാറിന്റെ ശക്തമായ പിന്തുണയും ഓസ്ട്രേലിയയെ ഇഷ്ട ഇടമാക്കി മാറ്റുന്നു. അന്താരാഷ്ട്ര സ്‌കോളർഷിപ്പുകൾക്കായി ഓസ്‌ട്രേലിയൻ സർക്കാർ പ്രതിവർഷം 200 മില്ല്യൺ യൂറോ ആണ് ചെലവഴിക്കുന്നത്. മിക്ക സ്കോളർഷിപ്പുകളിലും ട്യൂഷൻ ഫീസ് ഉൾക്കൊള്ളുന്നുണ്ട്. ഇതോടൊപ്പം ഗവേഷണ പദ്ധതികളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ജീവിത ചെലവും സ്കോളർഷിപ്പ് വഴി ഉപയോഗപ്പെടുത്താൻ സാധിച്ചേക്കാം.

താങ്ങാനാവുന്ന വിദ്യാഭ്യാസവും ജീവിത ചെലവും ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളെ വർഷത്തിൽ ഓസ്‌ട്രേലിയയിലെത്തിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തൊഴിൽ വിസ ലഭിക്കുന്നത് കൂടുതൽ എളുപ്പമുള്ള കാര്യമാണ്. വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ഓസ്ട്രേലിയ ഇതിനാൽ തന്നെ മികച്ച തിരഞ്ഞെടുപ്പാണ്. സൗഹാർദ്ദപരമായ നഗരങ്ങൾ, മികച്ച റാങ്കുള്ള സർവ്വകലാശാലകൾ, താരതമ്യേന കുറഞ്ഞ വിദ്യാഭ്യാസ ചെലവ് എന്നിവഎല്ലാം ഓസ്ട്രേലിയ തെരഞ്ഞെടുക്കാൻ കാരണമാണ്

കാനഡ

വിദേശത്ത് പഠിക്കാനും സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതലായും തിരഞ്ഞെടുക്കുന്നത് കാനഡയാണ്. അന്താരാഷ്‌ട്ര വിദ്യാർത്ഥി എന്ന നിലയിൽ നിന്ന് നിന്ന് സ്ഥിരതാമസ നിലയിലേക്ക് മാറുമ്പോൾ കാനഡയിൽ പഠിച്ച ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡ എക്‌സ്‌പ്രസ് എൻട്രിയിലെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനത്തിൽ അധിക പോയിന്റുകൾ ലഭിക്കും. കാനഡയിൽ ധാരാളം ഇന്ത്യൻ വിദ്യാർഥികൾ ഉണ്ട് . കാനഡയിൽ പഠിക്കുന്നവർക്ക് സ്വന്തം നാടും വീടും പോലെ പരിചിതമായ അന്തരീക്ഷമാണ് കാനഡ നൽകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.പിയുടെ പ്രാദേശിക വികസന പദ്ധതികൾ യഥാസമയം പൂർത്തിയാക്കണം: ബെന്നി ബഹനാൻ എം.പി  (5 hours ago)

ചെറുധാന്യ സന്ദേശ യാത്ര: ജില്ലാതല ഉദ്ഘാടനം കളക്ടർ എൻ എസ് കെ ഉമേഷ്‌ നിർവഹിച്ചു  (5 hours ago)

വൈദ്യുതി-റെയിൽ മേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ജനകീയ പങ്കാളിത്തത്തോടെ സംയുക്ത പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരണം. എളമരം കരീം എം.പി  (5 hours ago)

സമൂഹത്തിന്റെ മറവി ദു: ഖകരം’: ഗോവ ഗവർണർ  (5 hours ago)

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലതലപര്യടനം: ജില്ലയിൽ ഡിസംബർ 21 മുതൽ 24 വരെ  (5 hours ago)

മുൻ 'സംസ്കൃത' വിസിയെ ഗവർണറുടെ അനുമതി കൂടാതെ സിൻഡിക്കേറ്റ് നേരിട്ട് നിയമിച്ചത് വിവാദം...  (5 hours ago)

സാങ്കേതിക സർവകലാശാല ഓംബുഡ്സ്മാൻ നിയമനം: "പരാതി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ"  (5 hours ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത... ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം  (5 hours ago)

കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെ കേന്ദ്രമായി മാറിയിരുക്കുന്നു. നിയമനത്തിന് കോഴവാങ്ങിയ സംഭവത്തിൽ സത്യ സന്ധമായ അന്വേഷണം നടക്കണമെങ്കിൽ മന്ത്രി മാറിനിൽക്കണം - സി.ആർ പ്രഫുൽകൃഷ്ണൻ  (5 hours ago)

ലോകഹരിത ഉപഭോക്തൃ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നാളെ  (5 hours ago)

കരുവന്നൂരിൽ ഇഡി അന്വേഷണം തുടരുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങൾ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ... അരവിന്ദാക്ഷൻറെ അറസ്റ്റ്...  (5 hours ago)

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് പണം വാങ്ങിച്ചു എന്ന പരാതി സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത്  (5 hours ago)

കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം 4നും ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും സംയുക്ത യോഗം 5നും തിരുവനന്തപുരത്ത്  (5 hours ago)

ഗവർണറുടെ മുന്നിൽ 8 ബിൽ, പിടിച്ചുവയ്ക്കുന്നത് കൊളോണിയൽ രീതി; ഇനി സുപ്രീംകോടതിയിലേക്ക്  (5 hours ago)

കേരളീയം, ജനസദസ്: ചെലവ് 200 കോടി കടക്കുമെന്ന വാർത്ത വാസ്തവവിരുദ്ധം: മന്ത്രി വി ശിവൻകുട്ടി  (5 hours ago)

Malayali Vartha Recommends