യാതൊരു വിധ സൗജന്യ വിദ്യാഭ്യാസവും അനുവദിക്കേണ്ടെന്ന് സര്‍ക്കാരിനോട് ഐഐടികള്‍
വിവിധ വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു തരത്തിലുമുള്ള സൗജന്യ വിദ്യാഭ്യാസം അനുവദിക്കേണ്ടതില്ലെന്ന് ഐഐടികള്‍. ഇത്തരം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതിനുപകരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പലിശ രഹിത വായ്പ അനുവദിച്ചാല്‍ മതിയെന്നുമാണ് ഐഐടികളുടെ നിലപാട്. സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രതയെയും മൊത്തം ഫണ്ടിനെയും ഇത് ബാധിക്കുമെന്ന് കാണിച്ച് ഐഐടികള്‍ ഇതുസംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് കൈമാറി.
ബിരുദ തലത്തില്‍ 48.5ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഫീ ആനുകൂല്യം ലഭിക്കുന്നുണ്ട്. പ്രതിവര്‍ഷം 90,000 രൂപയായിരുന്ന ഫീസ് രണ്ട് ലക്ഷമാക്കി വര്‍ധിപ്പിച്ചത് ഈയിടെയാണ്.
https://www.facebook.com/Malayalivartha